Home
How to

ഫോണിന്റെ ബാക്ക് കവറിൽ പണം സൂക്ഷിക്കാറുണ്ടോ? ഫോൺ കൈയ്യിലിരുന്ന് പൊട്ടിത്തെറിക്കാതെ സൂക്ഷിച്ചോ

സാധാരണ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ ചിലരിൽ കണ്ടുവരുന്ന ശീലമാണ് ഫോണിന്റെ ബാക്ക് കവറിൽ കറൻസികൾ, എടിഎം കാർഡുകൾ തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കുക എന്നത്. അധികം ആരും ഇങ്ങനെ ചെയ്യാറില്ലെങ്കിലും വളരെ ചുരുക്കം ആളുകൾ ഇങ്ങനെ ചെയ്യുന്നവർ ആയിരിക്കും. എന്നാൽ ഇത് വളരെ അപകടം പിടിച്ച ഒരു കാര്യം ആണെന്ന് നിങ്ങൾക്ക് അറിയാമോ?

നിങ്ങൾ ചിലപ്പോൾ കരുതും ഫോണിന്റെ ബാക്ക് കവറിൽ ഒരു നോട്ട് ഇരുന്നാൽ എന്താണെന്ന് പ്രശ്നം എന്ന്. ചിലപ്പോൾ ഈ സാധനങ്ങൾ മറക്കാതിരിക്കാനും നഷ്ടപ്പെടാതിരിക്കാനും ആയിരിക്കും നിങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നത്. എന്നാൽ ഇതിൽ മറഞ്ഞിരിക്കുന്ന അപകടം നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. സാധാരണയായി ചില ഫോണുകളിൽ ബാക്ക് കവർ ഇട്ടാൽ തന്നെ ഇവ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാ​ഹചര്യത്തിൽ ഇതിനിടയിൽ നോട്ടുകളും എടിഎം കാർഡുകളും കൂടി സൂക്ഷിച്ചാലുള്ള അപകടം പറയണമോ?

ഫോണിന്റെ ബാക്ക് കവറിൽ പണം സൂക്ഷിക്കാറുണ്ടോ?

MOST READ: വിലക്കുറവ് തുണയായി; 100 ദിവസത്തിനുള്ളിൽ ഈ റെഡ്മി 5ജി ഫോൺ വാങ്ങിയത് 30 ലക്ഷം പേർ!

അത്രയും ഭാ​ഗത്ത് വായു സഞ്ചാരം ബ്ലോക്ക് ആകുന്നതിനാൽ ഫോണിന്റെ ബാറ്ററി ചൂടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇത്തരത്തിൽ അമിതമായി ചൂടായാൽ ചിലപ്പോൾ ഫോൺ നിങ്ങളുടെ പോക്കറ്റിൽ കിടന്നോ കൈയ്യിലിരുന്നോ പൊട്ടിത്തെറിച്ചെന്നും വന്നേക്കാം. നിങ്ങൾക്ക് ​ഗുരുതരമായി പൊള്ളലേൽക്കാനും ഇത് കാരണമായേക്കും. ഇങ്ങനെ സംഭവിച്ചില്ല എങ്കിൽ പോലും ഫോണിന്റെ ബാക്ക് കവറിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്നത് ഫോണിന് കേടാണ്.

നിങ്ങളുടെ ഫോൺ അമിതമായി ചൂടാകുന്നത് മൂലം ഫോണിന്റെ ബാറ്ററിയ്ക്ക് കേടുപാട് പറ്റിയേക്കാം. ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് കുറയുകയും സാവധാനം ഫോൺ ഉപയോ​ഗശൂന്യമാക്കുകയും ചെയ്യും. ആയതിനാൽ ഫോണിന്റെ ബാക്ക് കവറിൽ കറൻസികൾ, എടിഎം കാർഡുകൾ മുതലായ സാധനങ്ങൾ സൂക്ഷിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. ബാറ്ററി എന്നത് ഫോണിന്റെ ഹൃദയം ആയിട്ട് വേണമെങ്കിൽ ഉപമിക്കാവുന്നതാണ്. ബാറ്ററി ഇല്ലെങ്കിൽ പിന്നെ ഫോണുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നതല്ല.

ഫോണിന്റെ ബാക്ക് കവറിൽ പണം സൂക്ഷിക്കാറുണ്ടോ?

MOST READ: ചന്ദ്രയാൻ 3; റോക്കറ്റിന്റെ ഭാ​ഗങ്ങൾ തിരിച്ച് ഭൂമിയിലെത്തി, ആശങ്ക വേണ്ടെന്ന് ഇസ്രോ

ആയതിനാൽ ഫോണിന്റെ ബാറ്ററികൾക്ക് പ്രത്യേകം പരിചരണവും ആവിശ്യമാണ്. എങ്ങനെ നമ്മുടെ ഫോണുകളിലെ ബാറ്ററികൾക്ക് സുരക്ഷിതമായ പരിചരണം നൽകാം എന്ന് പരിശോധിക്കാം. ഒരിക്കലും നിങ്ങൾ നിങ്ങളുടെ ഉപകരണങ്ങൾ 100 ശതമാനം ചാർജ് ചെയ്യരുത്. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ ചാർജ് ആകുമ്പോൾ ചാർജർ അൺപ്ല​ഗ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. നിലവിൽ ഇതുപോലുള്ള ഇൻബ്വിൽഡ് ഫീച്ചറുകൾ പല പുതിയ ഫോണുകളിലും ഉണ്ട്.

ഫോൺ 75 ശതമാനം ചാർജ് ആകുമ്പോൾ തന്നെ ഈ ഫോണുകളിൽ ചാർജ് കയറുന്ന സംവിധാനം പ്രവർത്തിക്കാതെ ആകും. ഇത്തരത്തിൽ ചാർജ് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് വർധിക്കും എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഇതുപോലെ തന്നെ ഫോണിലെ ബാറ്ററി ചാർജ് അധികമായി കുറയാതെ ഇരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. 20 ശതമാനത്തിൻ കൂടുതൽ ആയിരിക്കണം എപ്പോഴും നിങ്ങളുടെ ഫോണിലെ ചാർജ് എന്ന് ഉറപ്പ് വരുത്തം.

എപ്പോഴും 20 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിൽ ചാർജ് സൂക്ഷിക്കുന്നതാണ് ഫോണിന് നല്ലത്. ഒരു പക്ഷെ 20 ശതമാനത്തിൽ താഴെ ചാർജാണ് നിങ്ങളുടെ ഫോണിൽ ഉള്ളത് എങ്കിൽ ഫോൺ പ്രവർത്തിപ്പിക്കാതെ ഇരിക്കാനും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോ​ഗിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന്റെ ബാറ്ററി കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. കാലക്രമേണ ഇത് ബാറ്ററിയ്ക്ക് ദോഷം ഉണ്ടാക്കുന്നു.

മുകളിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു പരുധി വരെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ സാധിക്കും. ചില അശ്രദ്ധകൾ ഒഴിവാക്കിയാൽ തന്നെ മികച്ച പരിചരണം നമ്മുക്ക് നമ്മുടെ ഫോണിനും ബാറ്റിയ്ക്കും നൽകാൻ സാധിക്കുന്നതാണ്. ഓർക്കുക ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങളിൽ ഒന്നാണ് ബാറ്ററി. ഇവയ്ക്ക് പ്രത്യേകം പരിചരണം ആവിശ്യമാണ്.

More from GizBot

Best Mobiles in India

English summary
Usually, some phones are more likely to heat up with the back cover on. In this situation, if you keep notes and ATM cards in the meantime, the danger will increase. As the air circulation is blocked in that part, the possibility of the phone's battery getting hot is very high. Overheating can sometimes cause the phone to explode.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X