Home
Computer

എം3 ചിപ്പുമായി പുതിയ മാക്ക്ബുക്ക് എയർ ഇന്ത്യയിലെത്തി; 18 മണിക്കൂർ വരെ ബാറ്ററിലൈഫ്, വില 1,14,900 രൂപ മുതൽ

ആപ്പിളിന്റെ ഏറ്റവും പുതിയ മാക്ക്ബുക്ക് എയർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എം3 ചിപ്സെറ്റാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ സവിശേഷത. M1 മാക്ബുക്ക് എയറുമായി പുതിയ ഉപകരണത്തിനെ താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസിൽ വലിയ കുതിച്ചുചാട്ടം ആണ് കാണാൻ സാധിക്കുന്നത്. 60 ശതമാനം വരെ കൂടുതൽ വേ​ഗത പുതിയ മാക്ക്ബുക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

പഴയ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും ലൈറ്റ് വെയ്റ്റ് ആയിട്ടുള്ള മോ‍ഡലാണ് പുതിയ മാക്ക്ബുക്ക് എയർ എന്നും കാണാൻ സാധിക്കുന്നതാണ്. ഒരു ഫുൾ ചാർജിൽ 18 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നതും പുതിയ ആപ്പിൾ ഉപകരണത്തിന്റെ പ്രത്യേകതയാണ്. ഡിസ്പ്ലേയിലും മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. 500 നിറ്റ് വരെ തെളിച്ചമുള്ള ഒരു ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് പുതിയ മാക്ക്ബുക്ക് എയറിനായി ആപ്പിൾ നൽകിയിരിക്കുന്നത്.

എം3 ചിപ്പുമായി പുതിയ മാക്ക്ബുക്ക് എയർ ഇന്ത്യയിലെത്തി

MOST READ: വിലക്കുറവിൽ കിടിലനൊരു ക്യാമറാ ഫോൺ വരുന്നുണ്ടേ..; ഐക്യൂ ഇസെഡ്9 അടുത്തയാഴ്ച എത്തും

അതേ സമയം ഈ ഉപകരണത്തിൽ നൽകിയിരിക്കുന്ന എം3 ചിപ്പിന് ധാരാളം സവിശേഷതകൾ അവകാശപ്പെടാൻ സാധിക്കുന്നതാണ്. റിയൽ ടൈം സംഭാഷണങ്ങൾ, സ്പീച്ച് ടു ടെക്സ്റ്റ്, ടെക്സ്റ്റ് പ്രഡിക്ഷണുകൾ, ട്രാൻസിലേഷനുകൾ എന്നിവങ്ങനെയുള്ള എഐ മോഡുകൾ ഈ ഉപകരണത്തിൽ‌ പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നും ആപ്പിൾ അവകാശപ്പെടുന്നു. പുതിയ മാക്ക്ബുക്ക് എയറിൽ നൽകിയിരിക്കുന്ന എം3 ചിപ്പിൽ 8 കോർ പ്രോസസറും ആപ്പിൾ നൽകിയിട്ടുണ്ട്.

മാത്രമല്ല 24 ജിബി വരെ മെമ്മറി, 10 കോർ ജിപിയു എന്നിവയേയും ഈ ചിപ്പ്സെറ്റ് പിന്തുണയ്ക്കുന്നു. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെയുള്ള ഡിസ്പ്ലേ വലുപ്പങ്ങളിൽ ആണ് ആപ്പിൾ തങ്ങളുടെ പുതിയ മാക്ക്ബുക്ക് എയർ പുറത്തിറക്കിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സ്പീക്കറുകളാണ് ഈ ഉപകരണത്തിന്റെ മറ്റൊരു പ്രത്യേകത. സ്പേഷ്യൽ ഓഡിയോയും ഈ സ്പീക്കറുകൾ പിന്തുണയ്ക്കുന്നതാണ്. 1080p വീഡിയോ റെക്കോർഡിങ്ങിനെ പിന്തുണയ്ക്കുന്ന ക്യാമറയും ഈ ലാപ്ടോപ്പുകളിൽ ഇടം പിടിച്ചിരിക്കുന്നു.

എം3 ചിപ്പുമായി പുതിയ മാക്ക്ബുക്ക് എയർ ഇന്ത്യയിലെത്തി

MOST READ: 1,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഹോണർ ഡെയ്സ് സെയിൽസിന് തുടക്കമായി ഹോണർ 90, എക്സ്9ബി എന്നിവയ്ക്ക് മികച്ച ഓഫർ

മൂന്ന് മൈക്രോ ഫോണുകളും ഈ ഉപകരണത്തിനായി ആപ്പിൾ നൽകിയിരിക്കുന്നു. സൈലന്റ് ഫാൻലെസ് ഡിസൈനിൽ തയ്യാറാക്കിയിരിക്കുന്ന ഈ മാക്ക്ബുക്കുകൾ MagSafe ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നതായിരിക്കും. രണ്ട് എക്സ്റ്റേണൽ ഡിസ്പ്ലേകൾ ഈ ഉപകരണത്തിൻ സപ്പോർട്ട് ചെയ്യും എന്നും ആപ്പിൾ പറയുന്നു. രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉപകരണത്തിന്റെ മുൻവശത്തുള്ള പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. പ്രധാനമായും നാല് നിറങ്ങളിലാണ് മാക്ക്ബുക്ക് എയർ പുറത്തിറക്കിയിരിക്കുന്നത്.

മിഡ്നൈറ്റ്, സ്റ്റാർ ലൈറ്റ്, സ്പെയ്സ് ​ഗ്രേ, സിൽവൻ എന്നിവയാണ് ഈ നിറങ്ങൾ. 1,14,900 രൂപ മുതലാണ് ഈ ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത്. പുതിയ മാക്ബുക്ക് എയറിന്റെ 13 ഇഞ്ച് മോഡലിനാണ് ഈ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ആയിരിക്കും ഇതിന് അവകാശപ്പെടാനുള്ളത്. ഉപകരണത്തിന്റെ 8 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,34,900 രൂപ ആയിരിക്കും.

ഇതിന് പുറമെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിലും ആപ്പിൾ തങ്ങളുടെ 13 ഇഞ്ച് മാക്ക്ബുക്ക് എയർ പുറത്തിറക്കിയിട്ടുണ്ട് ഇതിന്റെ വില 1,54,900 രൂപയാണ്. അതേ സമയം 15 ഇഞ്ച് മോഡലിന്റെ വില ആരംഭിക്കുന്നത് 1,34,900 രൂപയിൽ നിന്നാണ്. ഉപകരണത്തിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഇന്ത്യയിൽ ഈ വില നൽകേണ്ടി വരുന്നത്.

15 ഇഞ്ച് മാക്ക്ബുക്കിന്റെ 8 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,54,900 രൂപയാണ്. ഇതിന് പുറമെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഉപകരണം ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. 1,74,900 രൂപയാണ് ഇതിന് മുടക്കേണ്ടത്. നിലവിൽ പുതിയ മാക്ക്ബുക്ക് എയറിന്റെ പ്രീ ബുക്കിങ് ഇന്ത്യയിലടക്കം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 8 മുതൽ ആയിരിക്കും ഇതിന്റെ വിൽപന ആരംഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
It can also be seen that the new MacBook Air is a very light-weight model compared to the older devices. Battery life is up to 18 hours on a full charge. Apple has also tried to make better changes to the display. Apple has given the new MacBook Air a Liquid Retina display with a brightness of up to 500 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X