Home
Mobile

വിലക്കുറവിൽ കിടിലനൊരു ക്യാമറാ ഫോൺ വരുന്നുണ്ടേ..; ഐക്യൂ ഇസെഡ്9 അടുത്തയാഴ്ച എത്തും

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറെ ആരാധകരുള്ള ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. എന്നാൽ വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഐക്യൂ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുള്ളു. എന്നാൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഐക്യൂവിന്റെ എല്ലാ ഫോണുകൾക്കും മികച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്.

ആയതിനാലാണ് ചുരുങ്ങിയ സമയം കൊണ്ട് ഐക്യൂവിന് ഇത്രയും അധികം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചത്. പുതിയ വർഷത്തിൽ നിയോ 9 പ്രോ എന്ന മോഡൽ ഐക്യൂ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇതിന്റെ ചൂട് ആറും മുമ്പ് തന്നെ മറ്റൊരു ഫോൺ കൂടി ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും എന്ന് അറിയിച്ചുകൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് കമ്പനി. ഐക്യൂ ഇസെഡ് 9 എന്ന മോഡലാണ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാനായി കമ്പനി തീരുമാനിച്ചിരിക്കുന്നത്.

വിലക്കുറവിൽ കിടിലനൊരു ക്യാമറാ ഫോൺ വരുന്നുണ്ടേ...

MOST READ: 1,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഹോണർ ഡെയ്സ് സെയിൽസിന് തുടക്കമായി ഹോണർ 90, എക്സ്9ബി എന്നിവയ്ക്ക് മികച്ച ഓഫർ

മാർച്ച് 12ന് ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്റെ ചില ഫീച്ചറുകളും ഐക്യൂ ഔദ്യോ​ഗികമായി പുറത്ത് വിട്ടിട്ടുണ്ട്. ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ഐക്യൂ ഇസെഡ് 9 എന്ന ഫോൺ ഒരു മിഡ് ബഡ്ജറ്റ് സെ​ഗ്മെന്റ് ഫോൺ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മിഡ് ബഡ്ജറ്റ് ഫോണിൽ ഉണ്ടാകേണ്ട ഫീച്ചറുകളാണ് ഈ ഫോണിനായി ഐക്യൂ തയ്യാറാക്കിയിരിക്കുന്നത്.

എന്നാൽ ക്യാമറാ ഫീച്ചറുകളിൽ ഈ ഫോൺ മികച്ച പ്രകടനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം മികച്ച ക്യാമറകളാണ് ഐക്യൂ ഇസെഡ് 9ന് വേണ്ടി കമ്പനി നൽകിയിരിക്കുന്നത്. പ്രധാനമായും രണ്ട് ക്യാമറകൾ ആയിരിക്കും ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിയ്ക്കുക. ഇതിൽ പ്രൈമറി ക്യാമറ 50 എംപി ആയിരിക്കും ഈ ക്യാമറയ്ക്ക് ഐഒഎസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. സോണിയുടെ IMX882 ലെൻസാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നത്.

വിലക്കുറവിൽ കിടിലനൊരു ക്യാമറാ ഫോൺ വരുന്നുണ്ടേ...

MOST READ: ഗാലക്സി എസ്23 അൾട്ര സ്വന്തമാക്കാം അതും വലിയ വിലക്കുറവിൽ; ആമസോണിലെ ഈ ഓഫർ നിങ്ങളെ അതിശയിപ്പിക്കും

വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ കൃത്രിമമായി വെളിച്ചം നൽകുന്ന സൂപ്പർ നൈറ്റ് മോഡ് ഈ ക്യാമറയിൽ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 1x, 2x സൂം ഉപയോഗിച്ച് ഡേ പോർട്രെയിറ്റ് ചിത്രങ്ങൾ പകർത്താനുള്ള കഴിവും ഈ ലെൻസിന് അവകാശപ്പെടാൻ സാധിക്കുനമെന്ന് കമ്പനി പറയുന്നു. അതേ സമയം സെക്കന്ററി ക്യാമറ 2 എംപി മാത്രം ആയിരിക്കും എന്നും ഐക്യൂ അറിയിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 16 എംപി ആയിരിക്കും.

ഡിസ്പ്ലേയുടെ മുകളിലുള്ള പഞ്ച് ഹോളിൽ ആയിരിക്കും ഈ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിയിക്കുക. ഇതിന്റെ സൂചനകൾ കമ്പനി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അതേ സമയം കമ്പനി പുറത്ത് വിട്ട മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ ആയിരിക്കും ഐക്യൂ ഇസെഡ് 9ന് കരുത്ത് നൽകുക. AnTuTu ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ ഇതിന് 7.3L-ൽ കൂടുതൽ സ്കോർ ലഭിച്ചതായും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഈസെ​ഗ്മെന്റിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ഫോണാണ് ഐക്യൂ ഇസെഡ് 9 എന്നും കമ്പനി അവകാശപ്പെടുന്നു. 300 Hz ടച്ച് സാംപ്ലിംഗ് റേറ്റ് 1,800 nits പീക്ക് തെളിച്ചം, 120 Hz റീഫ്രഷ് റെയ്റ്റ് എന്നിവ അവകാശപ്പെടാൻ സാധിക്കുന്ന 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കുക. മാത്രമല്ല 5,000 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്യുന്നതായിരിക്കും എന്ന് ഐക്യൂ അറിയിച്ചിട്ടുണ്ട്.

ആയതിനാൽ തന്നെ ഭേദപ്പെട്ട ബാറ്ററി ലൈഫ് നമ്മുക്ക് ഐക്യൂ ഇസെഡ് 9-ൽ നിന്ന് പ്രതീക്ഷിക്കാം. ബ്രഷ്ഡ് ഗ്രീൻ, ഗ്രാഫീൻ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ എത്തുക. നിലവിൽ ഇത്രയും വിവരങ്ങളാണ് ഐക്യൂ ഇസെഡ് 9നെ കുറിച്ച് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ മാർച്ച് 12ന് തന്നെ ഈ ഫോൺ ഇന്ത്യയിൽ എത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
This phone will be launched in India on March 12. This has been confirmed by the company itself. IQ has also officially released some features of the phone. When checking the features, the phone IQ Z9 is expected to be a mid-budget segment phone. IQ has prepared for this phone the features that a mid-budget phone should have.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X