1,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഹോണർ ഡെയ്സ് സെയിൽസിന് തുടക്കമായി ഹോണർ 90, എക്സ്9ബി എന്നിവയ്ക്ക് മികച്ച ഓഫർ
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലേക്ക് തിരിച്ചെത്തിയ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹോണർ. ആദ്യ കാലങ്ങളിൽ ഹോണറിന് ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഫോണുകൾ ഇറക്കി നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ചുപിടിയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ഇതിനായി ഇപ്പോൾ ഇതാ പ്രത്യേകം ഓഫർ വിൽപനയും ഹോണർ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണുമായി സഹകരിച്ചാണ് ഹോണർ ഈ പ്രത്യേക ഓഫർ വിൽപന ഒരുക്കിയിരിക്കുന്നത്. ഹോണർ ഡെയ്സ് സെയിൽസ് എന്ന പേരിലാണ് ഈ ഓഫർ വിൽപന നടക്കുന്നത്. മാർച്ച് 3ന് ആരംഭിച്ചിരിക്കുന്ന ഈ ഓഫർ വിൽപന മാർച്ച് 7 വരെ നീണ്ട് നിൽകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ വിൽപനയുടെ ഭാഗമായി ആമസോണിന്റെ വെബ്സൈറ്റിലും ഹോണർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ ഓഫറുകൾ ലഭ്യമാകുന്നതാണ്. പ്രധാനമായും ഹോണർ എക്സ് 9 ബി, ഹോണർ 90 5ജി എന്നീ ഫോണുകൾക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഈ രണ്ട് ഫോണുകളും ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ആദ്യ ഫോണായ ഹോണർ എക്സ് 9 ബിയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
22,999 രൂപ അടിസ്ഥാന വിലയിലാണ് ഹോണർ എക്സ് 9 ബി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഐസിഐസിഐയുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ 3000 രൂപയുടെ ഡിസ്കൗണ്ട് ഹോണർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇഎംഐ ഇടപാടുകൾക്കും ഈ ഓഫർ ബാധകമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫർ വഴി 5000 രൂപ വരെ ലാഭിക്കാൻ സാധിക്കും എന്നും ഹോണർ അറിയിക്കുന്നു.

MOST READ: ഇനി കളിമാറും; ലോകമല്ല, ആകാശം കീഴടക്കാൻ ഇന്ത്യ! ബഹിരാകാശ നിലയത്തിനായുള്ള ജോലികൾ ആരംഭിച്ചു
തിരഞ്ഞെടുത്ത ഫോണുകൾക്കാണ് എക്സ്ചേഞ്ച് ഓഫർ ലഭിക്കുക. നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോണിന്റെ കാര്യക്ഷമത അനുസരിച്ച് ഇരിക്കും ഈ ഫോണിന് നിശ്ചയിക്കുന്ന വിലയും. ഇത്തരത്തിൽ എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഓഫറും കൂടി ചേർന്നപ്പോൾ ആകെ 8000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് 22,999 രൂപയുടെ ഫോൺ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിന് പുറമെ ചില സൗജന്യ സേവനങ്ങളും ഹോണർ ഈ വിൽപനയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
2,999 രൂപ വില വരുന്ന ഒരു കോംപ്ലിമെൻ്ററി ചാർജറും ഹോണർ പ്രൊട്ടക്റ്റ് പ്ലാനും തികച്ചും സൗജന്യമായി ഈ ഫോണിനൊപ്പം ലഭിക്കുന്നതായിരിക്കും. അതേ സമയം ഹോണർ 90 5ജിയുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ 19,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. 8 ജിബി റാം വേരിയന്റിന് ആണ് ഈ വില. ഫോണിന്റെ 12 ജിബി റാം വേരിയന്റിന് 21,999 രൂപയാണ് വില.
ഈ ഫോണുകൾക്ക് ഫ്ലാറ്റ് ഡിസ്കൗണ്ട് ആയി 10,000 രൂപയാണ് ഹോണർ ഈ ഓഫർ വിൽപനയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഐസിഐസിഐ ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാൽ 3000 രൂപ ബാങ്ക് ഓഫറും എക്സ്ചേഞ്ച് വഴി 5000 രൂപയും ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ മൊത്തത്തിൽ 18,000 രൂപയുടെ ഓഫർ ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. അതായത് വെറും 1,999 രൂപയ്ക്ക് ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാം.
അതേ സമയം നിരവധി പ്രീമിയം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഹോണർ എക്സ് 9 ബി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 108 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. കൂടാതെ 5 എംപി സെൻസർ, 2 എംപി ലെൻസ് എന്നിവയും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 എസ്ഒസി പ്രാസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിന്റെ അമോലെഡ് ഡിസ്പ്ലേയുടെ വലുപ്പം 6.78 ഇഞ്ചാണ്


Click it and Unblock the Notifications








