ഗാലക്സി എസ്23 അൾട്ര സ്വന്തമാക്കാം അതും വലിയ വിലക്കുറവിൽ; ആമസോണിലെ ഈ ഓഫർ നിങ്ങളെ അതിശയിപ്പിക്കും
കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായ സാംസങ്ങിന്റെ ഗാലക്സി എസ് 23 അൾട്രയ്ക്ക് മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഇവയുടെ മുൻഗാമിയായ എസ് 23 അൾട്രയ്ക്ക് ഇപ്പോൾ വലിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്യാമറാ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച മോഡലാണ് ഗാലക്സി എസ് 23 അൾട്ര. ക്യാമറാ ഫീച്ചറുകളിൽ പേരിന് പോലും ഈ ഫോണിന് എതിരാളികൾ ഇല്ല. സ്മാർട്ട് ഫോൺ വിപണിയിൽ ഏറെ മുന്നിട്ട് നിന്ന ആപ്പിളിന്റെ ഫോണുകൾക്ക് വരെ കനത്ത വെല്ലുവിളി ഉയർത്തി വിപണി പിടിച്ചെടുക്കാൻ സാംസങ്ങിന്റെ ഗാലക്സി എസ് 23 അൾട്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസ്കൗണ്ട് പ്രഖ്യാപിച്ചതോടെ ഈ മത്സരം ഒന്നുകൂടി ശക്തമാകും എന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.

MOST READ: ഇനി കളിമാറും; ലോകമല്ല, ആകാശം കീഴടക്കാൻ ഇന്ത്യ! ബഹിരാകാശ നിലയത്തിനായുള്ള ജോലികൾ ആരംഭിച്ചു
മാത്രമല്ല മാർച്ച് മാസം മുതൽ എസ് 23 സീരീസ് ഫോണുകൾക്ക് എല്ലാം എഐ ഫീച്ചറുകൾ ലഭിക്കും എന്നും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഫോണിന്റെ വിൽപന ഉയരാൻ സഹായിക്കുന്നതായിരിക്കും. അതേസമയം ഫോണിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റ് 1,24,990 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ ഫോൺ ഇപ്പോൾ 1,09,999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാവുന്നതാണ്.
അതായത് 14,991 രൂപയുടെ ഡിസ്കൗണ്ട്. ഫോണിന്റെ 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റ് ആകട്ടെ 1,34,999 രൂപയ്ക്കാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വേരിയന്റിന് ഇപ്പോൾ ആമസോണിലെ വില 1,19,999 രൂപയാണ്. അതായത് 15,000 രൂപയുടെ ഡിസ്കൗണ്ട്. എസ് 24 സീരീസ് ഫോണുകൾ പുറത്തിറങ്ങി എങ്കിലും ഇപ്പോഴും വലിയ അളവിൽ തന്നെ ആവിശ്യക്കാരുള്ള ഫോൺ ആണ് എസ് 23 അൾട്ര.

ആമസോണിന്റെ പുതിയ ഓഫർ എസ് 23 അൾട്രയുടെ വിൽപന ഒന്നുകൂടി ഉയർത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 3088 x 1440 പിക്സൽ റെസല്യൂഷനുള്ള 6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും അവകാശപ്പെടാനുണ്ട്.
സ്ക്രീനിന്റെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് വിക്ടസ് 2വും സാംസങ് നൽകിയിട്ടുണ്ട്. Adreno 740 GPU-മായി ജോടിയാക്കിയ Qualcomm Snapdragon 8 Gen 2 ചിപ്‌സെറ്റാണ് ഗാലക്സി എസ് 23 അൾട്രയ്ക്ക് കരുത്ത് നൽകുന്നത്. ഫോണിന്റെ ഏറ്റവും ആകർഷകമായ ക്യാമറാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 200 എംപി സാംസങ് HP2 സെൻസർ ആണ് പ്രൈമറി ലെൻസായി കാണാൻ സാധിക്കുന്നത്. ഇതിന് പുറമെ മറ്റ് മൂന്ന് ക്യാമറകളും പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.
3x ഒപ്റ്റിക്കൽ സൂം ഉള്ള 10 എംപി ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂ (FoV) ഉള്ള 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 10x ഒപ്റ്റിക്കൽ സൂം ഉള്ള മറ്റൊരു 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗാലക്സി എസ് 23 അൾട്രയിൽ സാംസങ് നൽകിയിരിക്കുന്നത് 12 എംപി ഫ്രണ്ട് ക്യാമറയാണ്.
5,000 mAh ബാറ്ററിയാണ് ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ഈ മാർച്ച് മാസം മുതൽ എസ് 23 സീരീസ് ഫോണുകളിലും സാംസങ് എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നതായിരിക്കും. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്.


Click it and Unblock the Notifications








