Home
News

മിഡ് റേഞ്ചിലെ പ്രീമിയം ഫോൺ; ലോഞ്ചിന് ദിവസങ്ങൾ ബാക്കി നിൽക്കേ വിവോ വി30 സീരീസിന്റെ വില പുറത്തായി

മാർ‍ച്ച് മാസം ആദ്യവാരം വിവോ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ഫോണാണ് വിവോ വി 30 സീരീസ് ഫോണുകൾ വിവോ വി 30, വി 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. മാർച്ച് 7ന് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് വിവോ അറിയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിയോടെ ആയിരിക്കും ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഫോണിന്റെ ചില സവിശേഷതകളും വിവോ ഇതിനോടകം വെബ്സൈറ്റ് വഴി പുറത്ത് വിട്ടിട്ടുണ്ട്. പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇപ്പോൾ ഇതാ ഫോണിന്റെ വിലയെപ്പറ്റിയുള്ള വിവരങ്ങളും ചോർന്നിരിക്കുകയാണ്. അഭിഷേക് യാദവ് എന്ന ടിപ്സ്റ്ററാണ് വിലയെപ്പറ്റിയുള്ള സൂചനകൾ നൽകിയിരിക്കുന്നത്. ട്വിറ്റർ (എക്സ്) വഴിയാണ് ഇദ്ദേഹം ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

ലോഞ്ചിന് ദിവസങ്ങൾ ബാക്കി നിൽക്കേ വിവോ വി30 സീരീസിന്റെ വില പുറത്തായി

MOST READ: സാംസങ്ങിന്റെ കച്ചവടം പൂട്ടിക്കുമോ? ആദ്യ എഐ ഫോൺ പുറത്തിറക്കാൻ മോട്ടറോള, കുറഞ്ഞ വില പ്രതീക്ഷിക്കാം

മിഡ് റേഞ്ച് സെ​ഗ്മെന്റിലാണ് ഈ രണ്ട് ഫോണുകളും ഇന്ത്യയിൽ എത്തുക എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പ്രവചന പ്രകാരം സീരീസിലെ സ്റ്റാന്റേർ‌ഡ് മോഡലായ വിവോ വി 30ന് 33,999 രൂപ ആയിരിക്കും വില. പ്രോ മോഡലിന് ആകട്ടെ 41,999 രൂപ ആയിരിക്കും വില. രണ്ട് ഫോണുകളുടെയും അടിസ്ഥാന വേരിയന്റുകൾക്കാണ് ഈ വില വരുന്നത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ആയിരിക്കും ഈ ഫോണുകൾ ഇന്ത്യയിൽ എത്തുക എന്നും ഇ​ദ്ദേഹം പറയുന്നു.

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവ ആയിരിക്കും സ്റ്റാന്റേർഡ് മോഡലിന്റെ സ്റ്റോറേജ് വേരിയന്റുകൾ. പ്രോ മോഡലിന്റെ സ്റ്റോറേജ് വേരിയന്റുകൾ പരിശോധിക്കുമ്പോൾ 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ മാത്രമെ കാണാൻ സാധിക്കു.

ലോഞ്ചിന് ദിവസങ്ങൾ ബാക്കി നിൽക്കേ വിവോ വി30 സീരീസിന്റെ വില പുറത്തായി

MOST READ: ഒരു രൂപ പോലും ചിലവാകില്ല, സൗജന്യമായി 2000ജിബി സ്റ്റോറേജ് നേടിയെടുക്കാം; എങ്ങനെയെന്ന് പരിശോധിക്കാം

ആൻഡമാൻ ബ്ലൂ, ക്ലാസിക് ബ്ലാക്ക്, പീക്കോക്ക് ഗ്രീൻ എന്നീ നിറങ്ങളിൽ ആയിരിക്കും ഈ രണ്ട് ഫോണുകളും പുറത്തിറങ്ങുക. അതേ സമയം ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. സ്റ്റാന്റേർഡ് മോഡലിൽ 120Hz പുതുക്കൽ നിരക്കുള്ള 6.78 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ ആയിരിക്കും വിവോ നൽകാൻ സാധ്യത. Qualcomm Snapdragon 7 Gen 3 ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുക.

ഫോണിന്റെ ക്യാമറ ഡിപ്പാർ‌ട്ട്മെന്റ് പരിശോദിക്കുമ്പോൾ വിസിഎസ് ഒഐഎസ് പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറ കാണാൻ സാധിക്കുന്നതാണ്. 50 എംപിയുടെ തന്നെ വൈഡ് ആംഗിൾ റിയർ ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിക്കുന്നുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയും 50 എംപി ആയിരിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തവ് പ്രോ പതിപ്പിന്റെ ഫീച്ചറുകൾ പരിശോധിക്കാം.

6.78 ഇഞ്ച് കർവ്ഡ് അമോലെഡ് സ്‌ക്രീൻ ആയിരിക്കും ഈ ഫോണിന് വിവോ നൽകാൻ സാധ്യത. HDR10+ പിന്തുണ, 120Hz പുതുക്കൽ നിരക്ക്, 2800 nits വരെയുള്ള പീക്ക് തെളിച്ചം എന്നിവയെല്ലാം ഈ സ്ക്രീനിന് അവകാശപ്പെടാനുണ്ടായിരിക്കുന്നതാണ്. MediaTek Dimensity 8200 4nm പ്രോസസർ ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുക. Mali-G610 MC6 GPU-യും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം. ആൻഡ്രോയിഡ് 14ൽ ആയിരിക്കും രണ്ട് ഫോണുകളും പ്രവർത്തിക്കുക.

ഒഐഎസ് പിന്തുണയുള്ള സോണി IMX920 50 എംപി സെൻസർ ആയിരിക്കും പ്രോ പതിപ്പിന്റെ പ്രൈമറി ക്യാമറ. കൂടാതെ 50 എംപി അൾട്രാ വൈഡ് സെൻസറും 50 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിയ്ക്കാൻ സാധ്യതയുണ്ട്. സെൽ‌ഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓട്ടോഫോക്കസ് പിന്തുണയുള്ള 50 എംപി ഫ്രണ്ട് ക്യാമറ ആയിരിക്കും വി 30 പ്രോയിൽ ഉണ്ടായിരിക്കുക.

More from GizBot

Best Mobiles in India

English summary
There will be two phones in this series, namely the Vivo V30 and the Vivo V30 Pro. Vivo has announced that these phones will be launched in India on March 7. These phones will be launched in India around noon. The company itself has confirmed this professionally. Vivo has already released some of the specifications of the phone on its website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X