ഒരു രൂപ പോലും ചിലവാകില്ല, സൗജന്യമായി 2000ജിബി സ്റ്റോറേജ് നേടിയെടുക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
സ്മാർട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നവരിൽ ചിലർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്റ്റോറേജ് ഇല്ലായ്മ. എത്ര ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ പോലും ചില ഉപയോക്താക്കൾക്ക് ഇത് തികയാറില്ല. ജോലിക്കോ പഠനത്തിനോ ആവിശ്യമായി ഫയലുകളോ മറ്റ് പ്രധാനപ്പെട്ട ഫയലുകളോ നമ്മുക്ക് ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതുമല്ല.
ഉപകരണത്തിലെ സ്റ്റോറേജ് ഫൂൾ ആയി കഴിഞ്ഞാൽ പിന്നീട് അധിക സ്റ്റോറേജിനായി ഉപയോക്താക്കൾ ആശ്രയിക്കുന്ന ഒന്നാണ് ഹാർഡ് ഡിസ്ക്കുകൾ എന്നാൽ എല്ലാവർക്കും ഹാർഡ് ഡിസ്ക്കുകൾ വാങ്ങാൻ സാധിക്കുന്നതല്ല. ഉയർന്ന വിലയിലാണ് ഹാർഡ് ഡിസ്ക്കുകൾ വിൽക്കുന്നത്. പിന്നീടുള്ള ആശ്രയം ഗൂഗിൾ ഡ്രൈവാണ്. എന്നാൽ ഗൂഗിൾ ഡ്രൈവിന് ഇപ്പോൾ ചില പരിമിതികളും ഉണ്ട്. വെറും 15 ജിബി മാത്രമെ ഗൂഗിൾ ഡ്രൈവിന്റെ സഹായത്താൽ നേടിയെടുക്കാൻ സാധിക്കു.

എന്നാൽ ഇവയുടെ സഹായം ഒന്നുമില്ലാതെ സൗജന്യമായി നിങ്ങൾക്ക് അൽപം സ്റ്റോറേജ് ലഭിച്ചാലോ? അൽപം എന്ന് പറഞ്ഞാൽ തെറ്റാകും അൽപം അധികം സ്റ്റോറേജ് നിങ്ങൾക്ക് സൗജന്യമായി നേടിയെടുക്കാൻ സാധിക്കുന്നതാണ്. കൃത്യമായി പറഞ്ഞാൽ 2000 ജിബി അധവാ 2 ടിബി. എങ്ങനെയാണ് ഇത്തരത്തിൽ സൗജന്യമായി 2 ടിബിയുടെ സ്റ്റോറേജ് ലഭിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങൾ https://bit.ly/Geminiai എന്ന ലിങ്കിൽ പ്രവേശിക്കേണ്ടതാണ്.
ഇപ്പോൾ ഗൂഗിൾ ജെമിനിയുടെ ഒരു പേജിൽ നിങ്ങൾ എത്തുന്നതായിരിക്കും. ഇവിടെ താഴെ സ്റ്റാർട്ട് ട്രയൽ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ സേവനത്തിന്റെ ഭാഗമായി രണ്ട് രൂപ നിങ്ങൾ അടയ്ക്കേണ്ടി വരുന്നതായിരിക്കും. യുപിഐ ആപ്പുകളുടെ സഹായത്താലോ ഓൺലൈൻ ബാങ്കിങ് വഴിയോ നിങ്ങൾക്ക് ഈ രണ്ട് രൂപ അടയ്ക്കാൻ സാധിക്കുന്നതാണ്.

എന്നാൽ പേജിൽ ലോഗ്ഇൻ ആയാൽ ഈ പണം നിങ്ങൾക്ക് തിരിച്ച് ലഭിക്കും. അതായത് തികച്ചും സൗജന്യമായാണ് ഗൂഗിൾ ഈ സേവനം ഉപയോക്താക്കൾക്ക് നൽകുന്നത് എന്ന് സാരം. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് നിങ്ങളുടെ ഗൂഗിൾ ഡ്രൈവിൽ 2000ജിബി അധവാ 2ടിബി വരെ സ്റ്റോറേജ് ആസ്വദിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ആദ്യത്തെ രണ്ട് മാസം മാത്രം മാത്രമേ ഈ സേവനം സൗജന്യമായി ലഭിക്കു എന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.
പിന്നീടും ഈ സേവനം നിങ്ങൾക്ക് തുടർന്ന് ലഭിക്കണം എങ്കിൽ നിശ്ചിത തുക നിങ്ങൾ ഗൂഗിളിന് നൽകേണ്ടതാണ്. മാസം 1950 രൂപയാണ് ഇതിന് ഫീസ് ആയി നൽകേണ്ടത്. ഇതിന് പുറമെ മറ്റ് സേവനങ്ങളും ആസ്വദിക്കാം. അതേസമയം നിങ്ങൾക്ക് ഈ പണം നൽകാൻ താൽപര്യം ഇല്ലെങ്കിൽ ഈ പ്ലാൻ ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷനും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാൻസൽ ചെയ്താലും 2 മാസം ഇത് സൗജന്യമായി ഉപയോഗിക്കാനുള്ള അവസരവും ഗൂഗിൾ നൽകുന്നുണ്ട്.
താൽക്കാലികമായി ഫയലുകളും മറ്റും സ്റ്റോർ ചെയ്യാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇത്. നിലവിൽ നിരവധി ഉപയോക്താക്കൾക്ക് ഈ വിദ്യ അറിയാവുന്നതായിരിക്കും. എന്നാൽ അറിയാത്തതായും നിരവധി ആളുകൾ ഉണ്ട്. അവർക്കായി ആണ് ഈ ലേഖനം. അതേ സമയം അടുത്തിടയ്ക്കാണ് ഗൂഗിൾ തങ്ങളുടെ ജെമിനി സേവനങ്ങൾ പുറത്ത് വിട്ടത്. നിലവിൽ ഇതിന്റെ ആപ്പ് വേർഷനും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. പ്രധാനമായും എഐ സേവനങ്ങളാണ് ഇതിലൂടെ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്.
നേരത്തെ ഗൂഗിൾ ബാർഡ് എന്ന് പേരിൽ അറിഞ്ഞിരുന്ന സേവനങ്ങളാണ് കൂടുതൽ ഫീച്ചറുകൾ ചേർത്ത് ഗൂഗിൾ ജെമിനി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ അസിസ്റ്റൻ്റ് ഉപയോഗിക്കുന്നതു പോലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഡിഫോൾട്ട് അസിസ്റ്റൻ്റായി ജെമിനിയെ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക് മുന്നേറ്റത്തിനായി ഗൂഗിൾ എതാണ്ട് രണ്ട് വർഷത്തിലേറെയായി ബാർഡ് പ്ലാറ്റ്ഫോമിനായി പ്രവർത്തിച്ചുവരികയായിരുന്നു.


Click it and Unblock the Notifications








