കേരളത്തിലെങ്ങും കനത്ത ചൂട്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചൂട് കൂടി ഫോൺ പൊട്ടിത്തെറിച്ചേക്കാം
കേരളത്തിൽ ഇപ്പോൾ എങ്ങും കനത്ത ചൂട് ആണ്. അടുത്ത കാലത്ത് എങ്ങും കാണാൻ സാധിക്കാത്ത വിധത്തിലാണ് ഇപ്പോൾ ചൂട് ഉയർന്നു കൊണ്ട് ഇരിക്കുന്നത്. പല ജില്ലകളിലും കനത്ത ചൂടിനെ തുടർന്ന് അധികൃതർ ജാഗ്രത നിർദേശങ്ങളും പുറത്ത് വിടാറുണ്ട്. ഇന്നും പല ജില്ലകളിൽ ഇതിനായുള്ള ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഈ കനത്ത ചൂട് നമ്മളെ ബാധിക്കുന്നത് പോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളെയും ഈ ചൂട് ബാധിക്കുന്നുണ്ട്. മഴക്കാലത്ത് മാത്രമല്ല ചൂട് കാലത്തും നമ്മൾ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾക്ക് പ്രത്യേകം സംരക്ഷണം നൽകേണ്ടതുണ്ട്. നമ്മളിൽ എല്ലാവരും തന്നെ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റാണ് സ്മാർട്ട് ഫോണുകൾ. ചൂട് ഇത്തരത്തിൽ ദിനം പ്രതി ഉയരുന്ന സാഹചര്യത്തിൽ നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾക്കും പ്രത്യേകം സംരക്ഷണം നൽകേണ്ടതാണ്.

കാരണം സാധാരണ കാലാവസ്ഥയിൽ തന്നെ ദീർഘനേരം ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ചൂടാകുന്നവയാണ് സ്മാർട്ട് ഫോണുകൾ. അപ്പോൾ അന്തരീക്ഷത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സ്മാർട്ട് ഫോണുകൾ ഇരട്ടിയായി ചൂടാകാനുള്ള സാധ്യതയും ഉണ്ട്. ഒരു പരുധിയ്ക്ക് അപ്പുറം ഫോൺ ചൂടാകുമ്പോൾ ഇവയുടെ ബാറ്ററി പൊട്ടിത്തെറിക്കാനും ഇത് മൂലം നമ്മുക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ആയതിനാൽ തന്നെ ഈ വേനൽ കാലത്ത് ഫോണുകൾ എങ്ങനെ സുരക്ഷിതമായി പരിചരിക്കാം എന്ന് പരിശോധിക്കാം.
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ഉപയോക്താക്കളും തങ്ങളുടെ ഫോൺ കേയ്സ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടാകും. എന്നാൽ ഈ കേയ്സ് എന്നത് ഫോണിന്റെ പിൻഭാഗത്തെ മൂടി വെച്ചിരിക്കുന്നതിനാൽ ബാറ്ററിയുടെ ചൂട് കൂടാൻ ഇത് കാരണമാകുന്നതാണ്. നിങ്ങൾ വീട്ടിൽ വെച്ചാണ് ഫോൺ ഉപയോഗിക്കുന്നത് എങ്കിൽ ഫോണിന്റെ കെയ്സ് ഊരി മാറ്റിയതിന് ശേഷം ഫോൺ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്. അല്ലാത്ത പക്ഷം ഫോൺ അമതികമായി ചൂടായെക്കാം.

മാത്രമല്ല ഫോൺ ചാർജ് ചെയ്യുമ്പോഴും കെയ്സ് ഊരി മാറ്റാൻ ശ്രദ്ധിക്കേണ്ടാതാണ്. കെയ്സ് ഊരി മാറ്റിയ ഫോണിന്റെ പിൻഭാഗം മുകളിൽ വരാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കണം ഫോൺ വെയ്ക്കേണ്ടത്. ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉപയോഗിച്ചാൽ ഫോൺ അമിതമായി ചൂടാകാനുള്ള സാധ്യത വളരെ വലുതാണ്. നിങ്ങൾക്ക് ആവിശ്യം ഇല്ലാത്ത സമയത്ത് ഫോണിലെ മൊബൈൽ ഡാറ്റ, ബ്ലൂടൂത്ത്, ലൊക്കേഷൻ എന്നിവയും ഓഫ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
ഇവ ഓൺ ആയി കിടക്കുമ്പോൾ ഫോണിന് കൂടുതലായി ജോലി ചെയ്യേണ്ടി വരും ഇത് മൂലം ഫോൺ സാധാരണയിൽ ഉപരിയായി ചൂടാകാനുള്ള സാധ്യത ഉണ്ട്. അന്തരീക്ഷണത്തിന് ചൂട് ഉള്ളതിനാൽ തന്നെ ഇത് ചിലപ്പോൾ അപകടം ഉണ്ടാക്കിയേക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സ്ഥലത്ത് ദീർഘനേരം ഫോൺ ഉപയോഗിക്കാതെ ഇരിക്കുക എന്നത്. ഇതും നിങ്ങൾക്കും ഫോണിനും വലിയ ദോഷം ചെയ്യുന്നതായിരിക്കും.
ദീർഘനേരം നീണ്ട് നിൽക്കുന്ന ഫോൺ കോളുകൾ ചെയ്യുമ്പോൾ ഇയർബഡുകളോ ഹെഡ്സെറ്റുകളോ മറ്റും ഉപയോഗിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന് എന്തെങ്കിലും പറ്റിയാൽ ഇവ നിങ്ങളെ നേരിട്ട് ബാധിക്കില്ല. ഫോൺ ചെവിയിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ ചിലപ്പോൾ ഈ അപകടം നിങ്ങൾക്ക് വലിയ പരിക്കുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ ചൂട് കാലത്ത് ഇക്കാര്യങ്ങൾ ഒക്കെ പ്രത്യേകം ശ്രദ്ധിച്ച് വേണം ഫോൺ ഉപയോഗിക്കാൻ.
അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ അതി കഠിനമായ ചൂടാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. 38 ഡിഗ്രിതക്ക് മുകളിലാണ് പല ജില്ലകളിലേയും കൂടിയ കാലാവസ്ഥ. വരും ദിവസങ്ങളിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ജനങ്ങള്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.


Click it and Unblock the Notifications








