Home
News

50എംപി ക്യാമറ, 5000എംഎച്ച് ബാറ്ററി; 10,000 രൂപ തികച്ച് വേണ്ട, ഗാലക്സി എ05ന്റെ വില കുറച്ച് സാംസങ്

ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് കൊറിയൻ‌ ടെക് ഭീമന്മാരായ സാംസങ്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നതും സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളാണ്. പ്രധാനമായും സാംസങ്ങിന്റെ മിഡ് ബഡ്ജറ്റ്, ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.

നിരവധി മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു മോഡ‍ൽ ആയിരുന്നു സാംസങ് ​ഗാലക്സി എ 05. 9,999 രൂപയ്ക്ക് കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു സാംസങ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 10,000 രൂപയ്ക്ക് താഴെ വിലയുള്ള സെ​ഗ്മെന്റിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് സാംസങ് ​ഗാലക്സി എ 05.

10,000 രൂപ തികച്ച് വേണ്ട, ഗാലക്സി എ05ന്റെ വില കുറച്ച് സാംസങ്

​MOST READ: ആപ്പിളിന്റെ പുതിയ ലോഞ്ച് ഈ മാസം ഉണ്ടാകും; ഐമാക്കും ഐപാഡും എത്തുന്നത് വമ്പൻ മാറ്റങ്ങളോടെ

ഇപ്പോഴിതാ ഫോണിന്റെ വിലയിൽ കുറവ് വരുത്തി രം​ഗത്ത് വന്നിരിക്കുകയാണ് സാംസങ്. ലോഞ്ച് വിലയിൽ നിന്ന് 1000 രൂപ കുറച്ചാണ് ഇനി മുതൽ സാംസങ് ഈ ഫോൺ ഇന്ത്യയിൽ വിൽക്കുന്നത്. അതായത് ഇനി മുതൽ ഗാലക്സി എ 05 എന്ന സ്മാർട്ട് ഫോൺ 8,999 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും. ഫോണിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്.

ഇതിന് പുറമെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലും സാംസങ് ഈ ഫോൺ പുറത്തിറക്കിയിട്ടുണ്ട്. 12,499 രൂപയ്ക്ക് ആയിരുന്നു ഈ വേരിയന്റ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ വേരിയന്റിന് 15,00 രൂപയുടെ കുറവും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ഇനി മുതൽ ഗാലക്സി എ 05യുടെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് 10,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.

10,000 രൂപ തികച്ച് വേണ്ട, ഗാലക്സി എ05ന്റെ വില കുറച്ച് സാംസങ്

MOST READ: സിബിൽ സ്കോർ എങ്ങനെ ഉയർത്താം; വളരെ എളുപ്പമാണ്, ചെയ്യേണ്ടത് ഇത്രമാത്രം

പുതിയ വിലകൾ സാംസങ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കറുപ്പ്, ഇളം പച്ച, സിൽവർ എന്നീ നിറങ്ങളിൽ ആണ് സാംസങ് തങ്ങളുടെ ഗാലക്സി എ 05 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ‌ എന്താല്ലാമാണെന്ന് പരിശോധിക്കാം. 6.7 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നത്. MediaTek Helio G85 SoC ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.

128 ജിബി വരെ സ്റ്റോറേജ് വാ​ഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മൈക്രോ എസ്ഡി കാർഡിന്റെ സഹായത്താൽ 1 ടിബി വരെയായി ഈ സ്റ്റോറേജ് ഉയർത്താൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ സ്‌കിന്നിലാണ് ഈ ഫോൺ പ്രവർ‌ത്തിക്കുന്നത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപിയുടെ പ്രൈമറി ക്യാമറ കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല 2 എംപിയുടെ സെൻസറും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ സാംസങ് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയാണ്. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നു. 4G, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. കുറഞ്ഞ വിലയ്ക്ക് മികച്ച ബാറ്ററി, പ്രൊസസർ എന്നിവ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ ഫോൺ.

ഐടെൽ, ഇൻഫിനിക്സ് മുതലായ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ 10,000 രൂപ സെ​ഗ്മെന്റിൽ നിരവധി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെയാണ് ​ഗാലക്സി എ 05ന്റെ വില കുറയ്ക്കാൻ സാംസങ് നിർബന്ധിതരായത്. നിലവിൽ ഏറ്റവും ശക്തിയേറിയ മത്സരം നടക്കുന്ന സ്മാർട്ട് ഫോൺ സെ​ഗ്മെന്റിൽ ഒന്നാണ് ഇത്. അടുത്തിടെ മോട്ടറോളയും ഈ സെ​ഗ്മെന്റിൽ തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Samsung has launched many great budget-friendly phones in India. One of the most popular models among users was the Samsung Galaxy A05. Samsung launched this phone in India in November last year at a price of Rs 9,999. The Samsung Galaxy A05 is one of the best phones in the sub-Rs 10,000 segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X