ആപ്പിളിന്റെ പുതിയ ലോഞ്ച് ഈ മാസം ഉണ്ടാകും; ഐമാക്കും ഐപാഡും എത്തുന്നത് വമ്പൻ മാറ്റങ്ങളോടെ
ലോകം മുഴുവൻ ആരാധകരുള്ള ടെക് ബ്രാൻഡാണ് ആപ്പിൾ. ഐഫോണുകൾ, ഐമാക്കുകൾ, ഐപോഡുകൾ, ഐപാഡുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകളുണ് ഓരോ വർഷവും ആപ്പിൾ പുറത്തിറക്കുന്നത്. പ്രധാനമായും ഒരു വർഷത്തിൽ രണ്ട് ലോഞ്ചിങ് ഇവന്റുകൾ ആണ് ആപ്പിൾ സംഘടിപ്പിക്കുന്നത്. അവസാനമായി ആപ്പിൾ ലോഞ്ച് ഇവന്റ് നടന്നത് കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു.
ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കാൻ ആയിരുന്നു ആപ്പിൾ ഈ ഇവന്റ് നടത്തിയിരുന്നത്. കാലിഫോർണിയയിലെ കുപ്പർട്ടിനോ കമ്പനി ആസ്ഥാനത്ത് ആയിരുന്നു ഇതിന്റെ ചടങ്ങുകൾ നടന്നിരുന്നത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ആയിരുന്നു ഐഫോൺ 15 സീരീസിൽ ഉണ്ടായിരുന്നത്. ഈ ഫോണുകൾക്ക് എല്ലാം മികച്ച അഭിപ്രായം ആയിരുന്നു ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്.

MOST READ: സിബിൽ സ്കോർ എങ്ങനെ ഉയർത്താം; വളരെ എളുപ്പമാണ്, ചെയ്യേണ്ടത് ഇത്രമാത്രം
അതേ സമയം 2024ലെ ആപ്പിളിന്റെ ആദ്യ ലോഞ്ച് ഈ മാർച്ച് മാസത്തിൽ നടക്കും എന്നാണ് പുറത്തു വരുന്ന ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐപാഡ്, എം3 മാക്ബുക്ക് എയർ എന്നീ ഗാഡ്ജറ്റുകൾ ആയിരിക്കും ഈ മാസം ആപ്പിൾ പുറത്തിറക്കാൻ സാധ്യത. ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. തന്റെ മുൻഗാമിയെക്കാൾ നിരവധി അപ്ഗ്രേഡുകൾ ഉൾക്കൊള്ളിച്ച് ആയിരിക്കും പുതിയ ഐപാഡ് പുറത്തിറങ്ങുക.
അതേ സമയം ആപ്പിൾ പുതിയതായി പുറത്തിറക്കാനിരിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം. മുൻഗാമിയെക്കാൾ വലുപ്പം ഉള്ളതായിരിക്കും പുതിയ ഐപാഡിന്റെ ഡിസൈൻ. 10.9 ഇഞ്ച്, 12.9 ഇഞ്ച് എന്നിങ്ങനെ ആയിരിക്കും ഇതിന്റെ ഡിസ്പ്ലേ വലുപ്പം. എം2 ചിപ്സെറ്റും ഈ പാഡുകൾക്ക് ആപ്പിൾ നൽകും എന്നാണ് സൂചന. ആയതിനാൽ തന്നെ പെർഫോമൻസ് വലിയ രീതിയിൽ ഉയർത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിരവധി ഫീച്ചറുകളിലും അപ്ഡേറ്റ് കൊണ്ടുവരുന്നതായിരിക്കും.

വൈ ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്യാമറ എന്നീ ഫീച്ചറുകളിലായിരിക്കും ആപ്പിൾ കൂടുതൽ അപ്ഗ്രേഡുകൾ നൽകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒഎൽഇഡി സ്‌ക്രീനുകൾ ആയിരിക്കും ഈ ഐപാഡുകൾക്ക് ആപ്പിൾ നൽകുക. മുൻഗാമി ആയിരുന്ന എൽസിഡി സ്ക്രീനുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ സ്ക്രീൻ മികച്ച തെളിച്ചം, ദൃശ്യമികവ്, കുറഞ്ഞ വൈദ്യുതി ഉപയോഗം എന്നിവ വാഗ്ദാനം ചെയ്യും. ഐപാഡിന്റെ പ്രോ പതിപ്പിന് എം3 ചിപ്പ് ലഭിച്ചേക്കാം എന്നും വാർത്തകളുണ്ട്.
മാഗ്‌സേഫ് വയർലെസ് ചാർജിംഗ്, വലിയ ട്രാക്ക്പാഡ്, മാജിക് കീബോർഡ്, ക്യാമറ അപ്‌ഗ്രേഡ് എന്നിവയും ഐപാഡ് പ്രോ പതിപ്പിൽ കണ്ടേക്കാം. അതേ സമയം പുതിയ ഉത്പന്നങ്ങൾക്ക് വില ഉയനാലുള്ള സാധ്യതയും കൂടുതലാണ്. ഐപാഡ് പ്രോയുടെ 11 ഇഞ്ച് മോഡലിന് 15,00 ഡോളറും (1,24,000 രൂപ), 13 ഇഞ്ച് മോഡലിന് 18,00 ഡോളറും (1,49,000 രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്. ഉത്പന്നങ്ങളുടെ അടിസ്ഥാന വേരിയന്റുകൾക്കാണ് ഈ വില പ്രതീക്ഷിക്കുന്നത്.
അതേ സമയം പുതിയ മാക്ക്ബുക്കിലും വലിയ മാറ്റം വരുത്താൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്. എം3 ചിപ്പ് ആയിരിക്കും ഇതിൽ പ്രധാന മാറ്റങ്ങളിൽ ഒന്ന്. ഇത് കൂടുതൽ റിയലിസ്റ്റിക് ഗ്രാഫിക്സും ഇഫക്റ്റുകളും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻഗാമികളെ അപേക്ഷിച്ച് നോട്ടുമ്പോൾ മാക്ക്ബുക്കുകളുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകില്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 13 ഇഞ്ച് മാക്ക്ബുക്ക് എയറിന്റെ അവസാന അപ്‌ഡേറ്റ് 2022 ജൂലൈയിലായിരുന്നു.
15 ഇഞ്ച് മോഡൽ അവതരിപ്പിച്ചത് ആകട്ടെ കഴിഞ്ഞ വർഷം ജൂണിലും. എന്നാൽ ഇത്തവണ ഇത് മാർച്ചിൽ തന്നെ എത്തും എന്നാണ് സൂചന. അതേ സമയം ഈ ലോഞ്ച് കഴിഞ്ഞാൽ പിന്നീട് ആപ്പിളിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത് ഈ വർഷം സെപ്റ്റംബർ മാസത്തിൽ ആയിരിക്കും. ഐഫോൺ 16 സീരീസ് ഫോണുകളുടെ ലോഞ്ച് ആയിരിക്കും അന്ന് നടക്കുക. 15 സീരീസിൽ നിന്ന് നിരവധി ആപ്ഗ്രേഡുകൾ വരുത്തിയായിരിക്കും 16 സീരീസ് ഫോണുകൾ എത്തുക.


Click it and Unblock the Notifications








