Home
How to

സിബിൽ സ്കോർ എങ്ങനെ ഉയർത്താം; വളരെ എളുപ്പമാണ്, ചെയ്യേണ്ടത് ഇത്രമാത്രം

സിബിൽ സ്കോർ എന്നത് നമ്മുടെ ബാങ്കിങ് ഇടപാടുകളിലെ ഏറെ പ്രധാനപ്പെട്ട ഒരു സംഖ്യയാണ്. നമ്മുക്ക് ബാങ്കുകളിൽ നിന്നെല്ലാം ലോണുകളും മറ്റും ലഭിക്കാൻ ഉയർന്ന സിബിൽ സ്കോർ സഹായിക്കുന്നതായിരിക്കും. 300നും 900നും ഇടയിലാണ് സിബിൽ സ്കോർ നിലനിൽക്കുന്നത്. ഇതിൽ 900നോട് എത്ര അടുത്ത് നിൽക്കുന്നോ അത്രയും നല്ലതാണ്.

ഉപയോക്താക്കളുടെ മുൻകാല ബാങ്കിങ് ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ നിർണ്ണയിക്കുന്നത്. എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് കുറഞ്ഞ സിബിൾ സ്കോർ. സിബിൽ സ്കോർ കുറഞ്ഞവർക്ക് ലോണും മറ്റുമെല്ലാം ലഭിക്കാൻ വളരെ പ്രയാസമായിക്കും. എന്നാൽ നിങ്ങൾ ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് സിബിൽ സ്കോർ ഉയർത്തിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ വളരെ എളുപ്പത്തിൽ സിബിൽ സ്കോർ ഉയർത്താൻ സാധിക്കും എന്ന് പരിശോധിക്കാം.

സിബിൽ സ്കോർ എങ്ങനെ ഉയർത്താം; വളരെ എളുപ്പമാണ്, ചെയ്യേണ്ടത് ഇത്രമാത്രം

​MOST READ: 7799 രൂപയ്ക്ക് പുതിയ ഫോൺ അവതരിപ്പിച്ച് ഇൻഫിക്സ്; 50എംപി ക്യാമറയും എഐ ലെൻസും ഫീച്ചറുകളെല്ലാം കിടിലം

ഇതിനായി ആദ്യം ചെയ്യേണ്ടത് ബാങ്കിങ് പരമായ നിങ്ങളുടെ കടങ്ങൾ എല്ലാം വീട്ടാനായി ശ്രമിക്കുക എന്നതാണ്. നിങ്ങളുടെ കടങ്ങൾ ഉയരുന്തോറും നിങ്ങളുടെ സിബിൽ സ്കോർ താഴുകയാണ് എന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇഎംഐകൾ എല്ലാം സമയത്ത് കൃത്യമായി അടയ്ക്കാനും ശ്രമിക്കേണ്ടതാണ്. സമയത്ത് തന്നെ ഇഎംഐ അടയ്ക്കാൻ സാധിച്ചില്ല എങ്കിൽ നിങ്ങളുടെ സിബിൽ സ്കോർ‌ താഴാൻ കാരണമായേക്കും. ഇഎംഐകൾ ഓട്ടോമാറ്റിക് ആയി തന്നെ ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷൻ ഓൺ ആക്കുന്നതാണ് ഏറ്റവും നല്ലത്.

നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്ന വ്യക്തി ആണെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോ​ഗം പരമാവധി കുറയ്ക്കാനും ശ്രമിക്കേണ്ടതാണ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മാത്രമെ ക്രെഡിറ്റ് കാർ‌ഡ് ഉപയോ​ഗിക്കാവു. അതും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ മാത്രം. ക്രെഡിറ്റ് കാർഡിൽ നിന്ന് അമിതമായി പണം ചിലവഴിക്കുന്നത് ഉപയോക്താക്കളുടെ സിബിൽ സ്കോർ‌ കുറയ്ക്കാൻ കാരണമാകുന്നുണ്ട്. ബാങ്കുകളിൽ നിന്ന് അമിതമായി ലോൺ എടുക്കാതെ ഇരിക്കാനും ശ്രമിക്കുക.

സിബിൽ സ്കോർ എങ്ങനെ ഉയർത്താം; വളരെ എളുപ്പമാണ്, ചെയ്യേണ്ടത് ഇത്രമാത്രം

MOST READ: ഓപ്പോ എഫ്25 പ്രോയാണോ റെഡ്മി നോട്ട്13 പ്രോയാണോ നല്ലത്; 25000 രൂപ ബജറ്റിൽ ഏറ്റവും മികച്ചത് ഇവൻ തന്നെ

ഒരു സമയത്ത് ഒരു ലോൺ മാത്രമെ ഒരാൾക്ക് ഉണ്ടാകാൻ പാടുള്ളു. നിരവധി ലോണുകൾ വരുമ്പോൾ നിങ്ങൾക്ക് പല തവണകളും അടയ്ക്കാൻ സാധിക്കാതെ വരും. നിങ്ങൾ എടുക്കുന്ന ലോണുകൾ തമ്മിൽ അഞ്ചോ ആറോ മാസങ്ങളുടെ വ്യത്യാസം ഉണ്ടായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല നിങ്ങൾ ലോണുകൾ എടുക്കുമ്പോൾ നിങ്ങളുടെ ലോൺ പിരീഡ് ലോങ്ങർ ആക്കാനും ശ്രദ്ധിക്കുക. കാരണം എന്തെന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഇഎംഐ അടയ്ക്കാനുള്ള തുക ചെറുത് ആയിരിക്കും.

മുടക്കം വരാതെ ഇഎംഐകൾ അടയ്ക്കാൻ ഇത് സഹായിക്കുന്നതായിരിക്കും. എന്നാൽ കൂടുതൽ തവണ ഇഎംഐ അടയ്ക്കേണ്ടി വരും എന്നാതാണ് ഇതിന്റെ പ്രധാന പ്രശ്നം. ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു ലോൺ ക്ലോസ് ചെയ്തതിന് ശേഷം മറ്റൊരു ലോൺ എടുക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. ഒരുപാട് ലോണുകൾക്ക് നമ്മൾ അപേക്ഷിക്കുമ്പോൾ നമ്മൾ സാമ്പത്തിക ബാധ്യതയിലാണ് എന്നായിരിക്കും ബാങ്കുകൾ കണക്കുകൂട്ടുക. ആയതിനാൽ ഇത് ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്.

അതേ സമയം എങ്ങനെ ​ഗൂ​ഗിൾ പേ വഴി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കാൻ സാധിക്കും എന്ന് പരിശോധിക്കാം. ഇതിനായി നിങ്ങളുടെ ​ഗൂ​ഗിൾ പേ ആപ്പ് ഓപ്പൺ ചെയ്ത് താഴെയ്ക്ക് സ്കോൾ ചെയ്യുക. ഇത്തരത്തിൽ ചെയ്യുമ്പോൾ ഓപ്ഷനുകളുടെ താഴെയായി ചെക്ക് യുവർ സിബിൽ സ്കോർ ഫോർ ഫ്രീ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക.

ശേഷം ​ഗൂ​ഗിൾ പേയുടെ നിബന്ധനകളും വ്യവസ്ഥകളും ടിക്ക് ചെയ്യുക. നിങ്ങൾ ആദ്യമായാണ് ഇത്തരത്തിൽ ​ഗൂ​ഗിൾ പേ വഴി സിബിൽ സ്കോർ ചെക്ക് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ മുഴുവൻ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി (ഓപ്ഷണൽ), പാൻ നമ്പർ (ഓപ്ഷണൽ) എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ശേഷം നിങ്ങളുടെ സിബിൽ സ്കോർ ചെക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി തന്നെ ഈ സേവനം ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
The CIBIL score is determined based on the past banking transactions of the users. But a low Sible score is the main problem faced by common users. It will be very difficult for those with a low CIBIL score to get loans and other things. But once you give it a try, you will be able to raise your CIBIL score.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X