Home
Mobile

ഓപ്പോ എഫ്25 പ്രോയാണോ റെഡ്മി നോട്ട്13 പ്രോയാണോ നല്ലത്; 25000 രൂപ ബജറ്റിൽ ഏറ്റവും മികച്ചത് ഇവൻ തന്നെ

ഇന്നലെയാണ് (ഫെബ്രുവരി 29) ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഓപ്പോ എഫ് 25 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചത്. 25,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണുകളിൽ ഒന്നായിരിക്കും ഈ ഫോൺ എന്നാണ് ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നത്. നിരവധി മികച്ച ഫീച്ചറുകൾ ഈ ഫോണിനായി ഓപ്പോ തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം ഈ സെ​ഗ്മെന്റിൽ മറ്റ് മികച്ച ഫോണുകളും നിരവധിയുണ്ട് ഇതിൽ പ്രധാനപ്പെട്ട ഒരു ഫോണാണ് റെഡ്മിയുടെ നോട്ട്13 പ്രോ. 25,000 രൂപ ബജറ്റിൽ ഒരു മികച്ച ഫോൺ വാങ്ങാനായി നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇവയിൽ ഏത് ഫോണാണ് ഏറ്റവും മികച്ചത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഈ സെ​ഗ്മെന്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളായ ഓപ്പോ എഫ്25 പ്രോയും റെഡ്മി നോട്ട് 13പ്രോയും തമ്മിൽ ഒന്ന് താരതമ്യം ചെയ്യാം.

25000 രൂപ ബജറ്റിൽ ഏറ്റവും മികച്ചത് ഇവൻ തന്നെ

​MOST READ: ഗാലക്സി എഫ്15 5ജി; വില 15,000ത്തിൽ താഴെ, ട്രിപ്പിൾ റിയർ ക്യാമറ, 6000എംഎഎച്ച് ബാറ്ററി തുടങ്ങി കിടിലം ഫീച്ചറുകൾ

ഓപ്പോ എഫ്25 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 23,999 രൂപയാണ് വില വരുന്നത്. ഈ ഫോണിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ 8 ജിബി റാം 256 സ്റ്റോറേജിന്റെ വില 25,999 രൂപയാണ്. റെഡ്മി നോട്ട് 13 പ്രോയുടെ വില പരിശോധിക്കുമ്പോൾ 25,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ഫോണിന് ഉണ്ടായിരിക്കുന്നതാണ്.

ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപയാണ് വില. 6.7 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി പ്ലസ് OLED സ്‌ക്രീനാണ് ഓപ്പോ എഫ്25 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 120Hz റിഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്. തികച്ചും സ്ലിമ്മായ ഒരു രൂപമാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. റെഡ്മിയുടെ ഫോൺ പരിശോധിക്കുമ്പോൾ ആകട്ടെ 6.67 ഇഞ്ച് AMOLED കർവ് ഡിസ്‌പ്ലേ കാണാൻ സാധിക്കുന്നതാണ്.

25000 രൂപ ബജറ്റിൽ ഏറ്റവും മികച്ചത് ഇവൻ തന്നെ

MOST READ: റിയൽമി 12, റിയൽമി 12 പ്ലസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഫോണുകൾ മാർച്ച് 6ന് എത്തും, ഫീച്ചറുകൾ അറിയാം

120Hz റിഫ്രഷ് റെയ്റ്റ് ഈ ഫോണിന്റെ സ്ക്രീനിനും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14.0-ൽ ആണ് ഓപ്പോ എഫ്25 പ്രോ പ്രവർത്തിക്കുന്നത്. 6nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 7050 SoC ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 67W SuperVOOC ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയും ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

അതേ സമയം ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ൽ ആണ് റെഡ്മി നോട്ട് 13 പ്രോ പ്രവർത്തിക്കുന്നത്. 4nm പ്രോസസ്സിൽ നിർമ്മിച്ച സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്പാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. വെർച്വൽ റാമും ഈ ഫോൺ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 67W ചാർജിങ് പിന്തുണയുള്ള 5,100 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 13 പ്രോയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ക്യാമറാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ഓട്ടോഫോക്കസ് സവിശേഷതയുള്ള 64 എംപി ഓമ്‌നിവിഷൻ്റെ OV64 പ്രൈമറി സെൻസർ, 8 എംപി സോണി IMX355 വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് നമ്മുക്ക് ഓപ്പോ എഫ്25 പ്രോയിൽ കാണാൻ സാധിക്കുന്നത്. അതേ സമയം റെഡ്മി നോട്ട് 13 പ്രോയുടെ പ്രൈമറി ക്യാമറ 200 എംപിയാണ്.

ഇതിന് ഒഐഎസ് പിന്തുണയുമുണ്ട്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ക്യാമറ, 16 എംപി സെൽഫി ക്യാമറ സെൻസർ എന്നിവയാണ് റെഡ്മി നോട്ട് 13 പ്രോയുടെ മറ്റ് ക്യാമറകൾ. ക്യാമറ ഫീച്ചറുകളിൽ റെഡ്മിയുടെ ഫോൺ മുന്നിട്ട് നിൽക്കുമ്പോൾ പെർഫോമൻസിന്റെ കാര്യത്തിൽ ഓപ്പോയുടെ ഫോണാണ് മുന്നിൽ. എന്നിരുന്നാലും ഓപ്പോ ഫോണിൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ട്.

മാത്രമല്ല ഓപ്പോ എഫ് 25 പ്രോയുമായി താരതമ്യം ചെയ്യുമ്പോൾ റെഡ്മിയുടെ ഫോണിന് വില കൂടുതലാണ്. തികച്ചും മെലിഞ്ഞ ഒരു ഡിസൈനിലാണ് ഓപ്പോ തങ്ങളുടെ എഫ് 25 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണുമായി താരതമ്യം ചെയ്യുമ്പോൾ റെഡ്മിയുടെ നോട്ട് 13 പ്രോയ്ക്ക് അൽപം ഭാരം കൂടുതലായി തോന്നുണ്ട്. നിങ്ങളുടെ പ്രൈമറി ഉപയോ​ഗം എന്താണ് എന്ന് മനസിലാക്കിയതിന് ശേഷം ഇതിൽ ഏത് ഫോൺ വേണം എന്ന് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

More from GizBot

Best Mobiles in India

English summary
There are many other great phones in this segment, one of which is the Redmi Note 13 Pro. If you are planning to buy a great phone under a budget of Rs 25,000, then you must know which of these phones is the best. Let's compare the Oppo F25 Pro and the Redmi Note 13 Pro, the best phones available in this segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X