Home
News

ഗാലക്സി എഫ്15 5ജി; വില 15,000ത്തിൽ താഴെ, ട്രിപ്പിൾ റിയർ ക്യാമറ, 6000എംഎഎച്ച് ബാറ്ററി തുടങ്ങി കിടിലം ഫീച്ചറുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് സാംസങ്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ മുതൽ ​ഗാലക്സി എസ് 24 അൾട്ര പോലുള്ള പ്രീമിയം സ്മാർട്ട് ഫോണുകൾ സാംസങ് ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്നുണ്ട്. സാംസങ്ങിന്റെ എല്ലാ സെ​ഗ്മെന്റിലുമുള്ള ഫോണുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാന്റ് ആണ് ഉള്ളത്.

സാധാരണക്കാർ ഏറ്റവും കൂടുതലുള്ള വിപണിയാണ് ഇന്ത്യയുടേത്. ആയതിനാൽ തന്നെ സാംസങ്ങിന്റെ ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് ഫോണുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ഈ സെ​ഗ്മെന്റിലേക്ക് പുതിയ രണ്ട് ഫോണുകൾ കൂടി പുറത്തിറക്കാൻ തയ്യാറാകുകയാണ് സാംസങ്. ​ഗാലക്സി എഫ് 15 5ജി, എം 14 5ജി എന്നീ രണ്ട് ഫോണുകളാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ ഫോണുകൾ.

സാംസങ് ഗാലക്സി എഫ്15 5ജി എത്തുന്നു; വില 15,000ത്തിൽ താഴെ മാത്രം

​MOST READ: റിയൽമി 12, റിയൽമി 12 പ്ലസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഫോണുകൾ മാർച്ച് 6ന് എത്തും, ഫീച്ചറുകൾ അറിയാം

മാർച്ച് നാലിന് ഈ ഫോണുകൾ സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ആയിരിക്കും ഈ ഫോണുകൾ ഓൺലൈൻ ആയി വാങ്ങാൻ സാധിക്കുക. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ആയിരിക്കുമെങ്കിലും സൂപ്പർ അമോലെഡ് സ്‌ക്രീൻ ഉണ്ടായിരിക്കും എന്ന് സാംസങ് ഔദ്യോ​ഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ചില ചോർച്ചാ റിപ്പോർട്ടുകൾ വഴി ഫോണുകളുടെ വിലയും പുറത്ത് വന്നിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ടിപ്സ്റ്ററായ അഭിഷേക് യാദവ് ആണ് എക്സ് (ട്വിറ്റർ) വഴി ഈ വില വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത് അനുസരിച്ച് സാംസങ് ​ഗാലക്സി എഫ് 15 5ജിയുടെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപ ആയിരിക്കും വില. ഇതിന് പുറമെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോൺ സാംസങ് പുറത്തിറക്കാൻ സാധ്യതയുണ്ട്.

സാംസങ് ഗാലക്സി എഫ്15 5ജി എത്തുന്നു; വില 15,000ത്തിൽ താഴെ മാത്രം

MOST READ: OPPO F25 Pro 5G ഫസ്റ്റ് ഇംപ്രഷൻ: 25000 രൂപയിൽ താഴെ വിലയിലെ മസ്റ്റ് ​ബൈ സ്മാർട്ട്ഫോൺ!

ഇതിന്റെ വില 14,999 രൂപ ആയിരിക്കും. ചില ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ചാൽ ഈ ഫോൺ വാങ്ങുമ്പോൾ 1500 രൂപ ഡിസ്കൗണ്ട് ലഭിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ​ഗാലക്സി എം 14 5ജിയുടെ വില പരിശോധിക്കുമ്പോൾ ആകട്ടെ ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് വില ആയി വരുന്നത് 9,499 രൂപ ആയിരിക്കും 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോൺ പുറത്തിറങ്ങിയേക്കാം.

ഈ വേരിയന്റിന്റെ വില 12,499 രൂപ ആയിരിക്കുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. മുൻ‌പ് സൂചിപ്പിച്ചത് പോലെ ബാങ്ക് ഓഫറുകൾ ഈ ഫോണിനും ബാധകമായിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാർച്ച് 4 മുതൽ ഗാലക്സി എഫ് 15 5ജി ഫ്ലിപ്പാകാർട്ട് വഴി വിൽപനയ്ക്ക് എത്തും എന്ന് സാംസങ് തന്നെ അറിയിച്ചിട്ടുണ്ട്. ഫോണിന്റെ ചില സവിഷശേഷതകളും സാംസങ് പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഗാലക്സി എഫ് 15 5ജിയ്ക്കായി സാംസങ് ഒരുക്കിയിരിക്കുന്നത്. ഫോണിന് ട്രിപ്പിൾ റിയർ ക്യാമറയും അവകാശപ്പെടാൻ സാധിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ സൂപ്പർ അമോലെഡ് സ്‌ക്രീനും ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. 6,000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയും ഈ ഫോണിൽ സാംസങ് പായ്ക്ക് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം വരെ ഫോണിന് ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് സാംസങ് അവകാശപ്പെടുന്നത്.

നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് ഗാലക്സി എഫ് 15 5ജിയുടെ മറ്റൊരു സവിശേഷത. ഈ സെ​ഗ്മെന്റിൽ ഇത്രയും ഫീച്ചറുകളും സവിശേഷതകളും ലഭിക്കുന്ന മറ്റ് ഫോണുകൾ ലഭിക്കുക വളരെ പ്രയാസമാണെന്ന് പരിശോധിച്ചാൽ ഉപയോക്താക്കൾക്ക് മനസിലാകുന്നതാണ്. വെറും 13,499 രൂപയ്ക്ക് ഇത്രയും ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്ന ഗാലക്സി എഫ് 15 5ജിയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Reports suggest that Samsung will launch these phones in India on March 4. These phones can be purchased online through Flipkart, a leading e-commerce website. Samsung has officially confirmed that the phones will be budget friendly but will have a Super AMOLED screen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X