7799 രൂപയ്ക്ക് പുതിയ ഫോൺ അവതരിപ്പിച്ച് ഇൻഫിക്സ്; 50എംപി ക്യാമറയും എഐ ലെൻസും ഫീച്ചറുകളെല്ലാം കിടിലം
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിട്ടുള്ള ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ഇതിനോടകം തന്നെ 10,000 രൂപയിൽ താഴെ വില വരുന്ന നിരവധി ഫോണുകൾ ഇവർ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയ ഒരു ഫോൺ കൂടെ ഈ ബഡ്ജറ്റിൽ എത്തിച്ചിരിക്കുകയാണ് കമ്പനി.
ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസ് എന്ന ഫോണാണ് പുതിയതായി കമ്പനി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം തന്നെ ഇൻഫിനിക്സ് പുറത്തിറക്കിയ സ്മാർട്ട് 8 എന്ന ഫോണിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാം 4 ജിബി വെർച്വൽ റാമോട് കൂടെയാണ് ഈ ഫോൺ ഇൻഫിനിക്സ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

6.6 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി പ്ലസ് സ്ക്രീനാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 500 nits തെളിച്ചം, 1500:1 കോൺട്രാസ്റ്റ് റേഷ്യോ, 90Hz പുതുക്കൽ നിരക്ക്, 180Hz ടച്ച് സാമ്പിൾ നിരക്ക് എന്നിവയും അവകാശപ്പെടാനുണ്ട്. 2.2 GHz Octa-Core MediaTek Helio G36 12nm പ്രൊസസർ IMG PowerVR GE8320 @ 680MHz ജിപിയു എന്നിവയാണ് ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസിന് കരുത്ത് നൽകുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ 4 ജിബി റാമും 4 ജിബി വെർച്വൽ റാമും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 128 ജിബിയാണ് ഫോണിന്റെ സ്റ്റോറേജ്. എന്നാൽ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2 ടിബി വരെ വർധിപ്പിക്കാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 13 ഗോ അടിസ്ഥാനമാക്കിയുള്ള XOS 13-ലാണ് ഈ ഫോൺ പ്രവർത്തിക്കുക. 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്.

ഇതിന് പുറമെ ഒരു എഐ ലെൻസും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോണിന്റെ പിൻവശത്ത് തന്നെ ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയാണ്. ഫോണിന്റെ മുൻവശത്തും ഒരു എൽഇഡി ഫ്ലാഷ് ലൈറ്റ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരുണ്ട പശ്ചാത്തലത്തിലും മികച്ച തെളിച്ചമുള്ള സെൽഫികൾ പകർത്താൻ ഇത് സഹായിക്കുന്നതാണ്.
ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസറും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000 mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് ദിവസം വരെ നീളുന്ന ബാറ്ററി ലൈഫ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, USB Type-C എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റി ഫീച്ചറുകൾ.
നിലവിൽ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു എങ്കിലും ഇതിന്റെ വിൽപന ആരംഭിക്കുന്നത് മാർച്ച് 12 മുതൽ ആയിരിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ആയിരിക്കും ഈ ഫോണിന്റെ വിൽപന ആരംഭിക്കുക. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ആയിരിക്കും ഈ ഫോൺ വിൽപനയ്ക്ക് എത്തുക. ഗാലക്‌സി വൈറ്റ്, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ എത്തുക.
7,799 രൂപയാണ് ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസിന്റെ വില. എന്നാൽ ലോഞ്ച് ഓഫർ പ്രകാരം 6,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും. അതേ സമയം ഐടെൽ എന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളും ഇന്ന് തങ്ങളുടെ പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഐടെൽ പി55T എന്ന ഫോണാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. 8,199 രൂപയാണ് ഈ ഫോണിന്റെ വില.


Click it and Unblock the Notifications








