കല്യാണം കഴിക്കാനും സമ്മതിക്കില്ലേ?; ജനപ്രിയ മാട്രിമോണിയൽ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഭാരത് മാട്രിമോണി ഉൾപ്പെടെ പത്തോളം ജനപ്രിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആപ്പുകൾക്കെതിരെ ഗൂഗിൾ പ്ലേ സ്റ്റോർ നടപടി എടുത്തിരിക്കുന്നത്. വെള്ളിയാഴ്ചയോടെ ആണ് ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
നീക്കം ചെയ്തിരിക്കുന്ന ആപ്പുകൾ എല്ലാം ഇന്ത്യൻ കമ്പനിയുടെ ആപ്പുകൾ ആണ് എന്ന കാര്യവും ശ്രദ്ധേയമാണ്. ആപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ അധികാരികൾ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ ഗൂഗിള്‍ 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ഗൂഗിള്‍ ഫീസ് ഈടാക്കുന്നത്. എന്നാൽ ഇതിനെതിരെ ചില ആപ്പുകൾ രംഗത്ത് വന്നതോടെയാണ് ഗൂഗിൾ നടപടി ശക്തമാക്കിയത്.

ഗൂഗിളിന് അനുകൂലമായ ചില വിധികളും അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ട കാര്യം ഇല്ല എന്നായിരുന്നു കോടതി ഗൂഗിളിന് അനുകൂലമായി പ്രസ്ഥാപിച്ചത്. ഈ സാഹചര്യത്തിലാണ് ഫീസ് ഈടാക്കുന്നതില്‍ ഇളവ് വരുത്താത്ത ആപ്പുകള്‍ക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്. ഭാരത് മാട്രിമോണിയുടെ കീഴിൽ വരുന്ന ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പുകള്‍ എന്നിവയും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.
അതേ സമയം ഗൂഗിളിന്റെ പടപടിയിൽ പ്രതിഷേധം അറിയിച്ച് മാട്രിമോണി.കോം സ്ഥാപകന്‍ മുരുഗവേല്‍ ജാനകീരാമന്‍ രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങളുടെ ആപ്പുകള്‍ ഒന്നൊന്നായി നീക്കം ചെയ്യപ്പെടുകയാണെന്നും ഇന്ത്യന്‍ ഇന്റര്‍നെറ്റിലെ ഇരുണ്ട ദിനമാണിതെന്നും ആയിരുന്നു മുരുഗവേല്‍ ജാനകീരാമന്‍റെ പ്രതികരണം. ആപ്പുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മാട്രിമോണി.കോമിനും ജീവന്‍ സാഥി ആപ്പിന്റെ ഉടമയായ ഇന്‍ഫോ എഡ്ജിനും ഗൂഗിൾ അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്.

MOST READ: ആപ്പിളിന്റെ പുതിയ ലോഞ്ച് ഈ മാസം ഉണ്ടാകും; ഐമാക്കും ഐപാഡും എത്തുന്നത് വമ്പൻ മാറ്റങ്ങളോടെ
ആപ്പുകൾ പ്ലേ സ്റ്റോറിൽ നിലനിൽക്കാൻ ആവിശ്യമായ ഫീസ് ഇവർ നൽകിയിട്ടില്ലെന്നും ഫീസ് ഈടാക്കുന്നതിനുള്ള തങ്ങളുടെ അവകാശം അധികാരികളോ കോടതികളോ തടഞ്ഞിട്ടില്ലെന്നും ഗൂഗിൾ അടുത്തിടെ പുറത്ത് വിട്ട ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 9 ന് സുപ്രീം കോടതി അതില്‍ ഇടപെടാന്‍ വിസമ്മതിച്ചതായും ഗൂഗിള്‍ ഈ ബ്ലോഗ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. സൗജന്യ വിതരണം, ഡെവലപ്പര്‍ ടൂളുകള്‍ അനലറ്റിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഈ ഫീസ് ഈടാക്കുന്നതെന്നും ഗൂഗിൾ പറയുന്നു.
മാത്രമല്ല ആന്‍ഡ്രോയിഡ് ഒഎസിലേക്കും ആപ്പ് സ്റ്റോറിലേക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് വേണ്ടിയും ആപ്പുകൾ നൽകുന്ന ഫീസ് ഗൂഗിൾ ചിലവഴിക്കാറുണ്ട്. ഈ ഫീസുകൾ ലഭിക്കാതെ ഇരിക്കുമ്പോൾ ഗൂഗിളിന്റെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടക്കാതെ വരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു. മാട്രിമോണിയൽ ആപ്പുകൾക്ക് പുറമെ ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്ക് (Quack Quack), ആൾട്ട് (Altt), ആഹാ (Aha) എന്നീ ആപ്പുകളും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.
മറ്റൊരു പ്രമുഖ മാട്രിമോണിയൽ ആപ്പായ ഷാദി.കോമും (Shaadi.com) ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നൗക്രി (Naukri), 99 ഏക്കേർഴ്സ് (99acres) കുക്കു എഫ്എം, ട്രൂലി മാഡ്‌ലി എന്നീ ആപ്പുകളും ഗൂഗിൾ നീക്കം ചെയ്തിരുന്നു. ഇതിൽ നൗക്രി എന്നത് ജോലി സാധ്യതകൾ തേടാനുള്ള ആപ്പ് ആയിരുന്നു. 99 ഏക്കേർസ് എന്നത് റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കച്ചവടങ്ങൾക്ക് ഉള്ള ആപ്പ് ആയിരുന്നു.
കുക്കു എഫ്എം ആകട്ടെ ഓഡിയോ ബുക്കുളുടെ സേവനം നൽകുന്ന ആപ്പ് ആയിരുന്നുയ ട്രൂലി മാഡ്ലി എന്നത് മറ്റൊരു ഡേറ്റിങ് ആപ്പ് ആയിരുന്നു. നിലവിൽ ഈ ആപ്പുകൾക്ക് എല്ലാം ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഗൂഗിളിന്റെ ഈ നടപടിക്ക് പിന്നാലെ പുറത്തക്കാപ്പെട്ട ആപ്പുകൾ നിയമനടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ ഫീസ് നൽകി പ്ലേ സ്റ്റോറിൽ വീണ്ടും കയറിപ്പറ്റാൻ ആയിരിക്കും ഇവർ ശ്രമിക്കുക.


Click it and Unblock the Notifications








