Home
Computer

15 മണിക്കൂർ ബാറ്ററിലൈഫുമായി എസ്യൂസ് ക്രോംബുക്ക് സിഎം14 എത്തി; അതും സാധാരണ സ്മാർട്ട് ഫോണിന്റെ വിലയിൽ

ഈ ഡിജിറ്റൽ യു​ഗത്തിൽ സ്മാർട്ട് ഫോൺ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആവിശ്യക്കാരുള്ള ഡിജിറ്റൽ ​ഗാഡ്ജറ്റ് ആണ് ലാപ്ടോപ്പുകൾ. ജോലി ആവിശ്യങ്ങൾക്കും പഠന ആവിശ്യങ്ങൾക്കുമായി എല്ലാം നിരവധി ആളുകൾ ഇന്ന് പ്രധാനമായും ലാപ്ടോപ്പുകളെ ആണ് ആശ്രയിക്കുന്നത്. മുൻ‌നിര ടെക് കമ്പനികളെല്ലാം ആവരുടെ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഫീച്ചറുകളും സവിശേഷതകളും എല്ലാം അനുസരിച്ച് ഓരോ ലാപ്ടോപ്പുകൾക്കും ഓരോ വിലയാണ് വിപണിയലുള്ളത്. എന്നിരുന്നാലും സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകളും മിഡ് ബഡ്ജറ്റ് ലാപ്ടോപ്പുകളും ആണ്. അത്യാവശ്യം ലാപ്ടോപ്പിന്റെ ബേസിക് ഉപയോ​ഗം എല്ലാം വരുന്ന ക്രോംബുക്ക് എന്ന ഉപകരണവും ഇപ്പോൾ ഇന്ത്യൻ മാർക്കറ്റിൽ സജീവമാണ്. ലാപ്ടോപ്പുകളുടെ ഒരു മിനി പതിപ്പ് എന്ന് വേണമെങ്കിൽ ക്രോംബുക്കുകളെ വിളിക്കാവുന്നതാണ്.

15 മണിക്കൂർ ബാറ്ററിലൈഫുമായി എസ്യൂസ് ക്രോംബുക്ക് സിഎം14 എത്തി

MOST READ: ഫോൺ സർവ്വീസിന് കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക; ഇല്ലെങ്കിൽ ഫോണിലെ രഹസ്യ ചിത്രങ്ങളെല്ലാം പരസ്യമാകും

ലാപ്ടോപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് മികച്ച ക്രോംബുക്കുകൾ ലഭിക്കും എന്നതും ഒരു പ്രത്യേകതയാണ്. ഇത്തരത്തിൽ ക്രോംബുക്ക് മാർക്കറ്റിൽ പുതിയ ഒരു ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ തായ്വാൻ ടെക് ഭീമന്മാരായ എസ്യൂസ്. കഴിഞ്ഞ ദിവസമാണ് എസ്യൂസ് ക്രോംബുക്ക് സിഎം14 എന്ന ഉപകരണം കമ്പനി പുറത്തിറക്കിയത്. ഫൂൾ ചാർജിൽ 15 മണിക്കൂർ വരെ ഈ ക്രോംബുക്കിന് ബാറ്ററി ലൈഫ് ലഭിക്കും എന്നതാണ് ഇതിന്റെ അടുത്തുപറയേണ്ട ഏറ്റവും വലിയ സവിശേഷത.

വളരെ വിരളമായി മാത്രമെ ക്രോംബുക്കുകൾക്കും ലാപ്ടോപ്പുകൾക്കും ഇത്രയും ദീർഘമായ ബാറ്ററി ലൈഫ് ലഭിക്കു. എസ്യൂസ് ക്രോംബുക്ക് സിഎം14 ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്. മീഡിയടെക് കൊംപാനിയോ 520 പ്രൊസസർ ആണ് എസ്യൂസ് ക്രോംബുക്ക് സിഎം14ന് കരുത്ത് നൽകുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിൽ ആണ് എസ്യൂസ് ഈ ക്രോംബുക്ക് പുറത്തിറക്കിയിരിക്കുന്നത്. വെറും വില 26,990 രൂപയാണ് ഈ ക്രോംബുക്കിന്റെ വില.

15 മണിക്കൂർ ബാറ്ററിലൈഫുമായി എസ്യൂസ് ക്രോംബുക്ക് സിഎം14 എത്തി

MOST READ: സെക്കൻഡ് ഹാൻഡ് എസ് 23 അൾട്ര വെറും 25,000 രൂപയ്ക്ക്; വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അതായത് ഒരു മിഡ്ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ വിലയിൽ ഒരു മിനി ലാപ്ടോപ്പ്. ഈ ക്രോംബുക്കിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ ഒരു വര്‍ഷത്തേക്കുള്ള ​ഗൂ​ഗിൾ വണിന്റെ സബ്സ്ക്രിപ്ഷനും ഈ ക്രോംബുക്കിന് ഒപ്പം എസ്യൂസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ സഹായത്താൽ 100 ജിബി ക്ലൗഡ് സ്റ്റോറേജ് ഒരു വർഷത്തോളം ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. 14 ഇഞ്ചാണ് എസ്യൂസ് ക്രോംബുക്ക് സിഎം14ന്റെ ഡിസ്പ്ലേ വലുപ്പം.

ഇതൊരു ഫുൾ എച്ച്ഡി ആന്റി ​ഗ്ലെയർ എൽസിഡി സ്ക്രീൻ ആണ്. ഈ സ്ക്രീനിന് 60 Hz പുതുക്കൽ നിരക്ക്, 220 nits തെളിച്ചം എന്നിവയും അവകാശപ്പെടാൻ സാധിക്കുന്നതാണ്. പ്രൈവസി ഷട്ടർ ഇൻബ്വിൾഡ് ആയി വരുന്ന 720p വെബ്‌ക്യാമും എസ്യൂസ് ക്രോംബുക്ക് സിഎം 14 ഇൽ ഉണ്ടായിരിക്കുന്നതാണ്. കീബോർഡ് പരിശോധിക്കുമ്പോൾ എർഗണോമിക് സ്പിൽ റെസിസ്റ്റൻ്റ് കീബോർഡ് ആണ് ഈ ക്രോംബുക്കിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ആമസോണിൽ നിന്ന് ഈ ക്രോംബുക്ക് വാങ്ങാൻ സാധിക്കുന്നതാണ്. ക്രോംബുക്ക് ലിനക്സിനെ അധിഷ്ഠിതമാക്കിയ ക്രോംഓഎസിൽ ആയിരിക്കും എസ്യൂസ് ക്രോംബുക്ക് സിഎം 14 പ്രവർത്തിക്കുക. നിരവധി ലിനക്സ് പിസി ആപ്പുകളും ഇതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നും എസ്യൂസ് പറയുന്നു. സു​ഗമമായ പ്രവർത്തനവും മികച്ച ഫീച്ചറുകളും കൂടുതൽ സുരക്ഷിതത്ത്വവും ഈ ക്രോംബുക്കിലൂടെ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും എന്നും എസ്യൂസ് അവകാശപ്പെടുന്നു.

സുരക്ഷാ ഫീച്ചറുകൾക്കായി ഫേസ് അൺലോക്ക്, കെൻസിംഗ്ടൺ നാനോ സെക്യൂരിറ്റി സ്ലോട്ട്, ടൈറ്റാൻ സി സെക്യൂരിറ്റി ചിപ്പ് എന്നിവയാണ് എസ്യൂസ് ഈ ക്രോംബുക്കിന് ആയി നൽകിയിരിക്കുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകൾ പരിശോധിക്കുമ്പോൾ Wi-Fi 6, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, യുഎസ്ബി ടൈപ്പ്-എ പോർട്ട്, 3.5 എംഎം 2-ഇൻ-1 മൈക്രോഫോൺ/ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ കാണാൻ സാധിക്കുന്നതാണ്. 1.45 kg ആണ് ഉപകരണത്തിന്റെ ഭാരം.

More from GizBot

Best Mobiles in India

English summary
Very rarely do Chromebooks and laptops get such a long battery life. The Asus Chromebook CM14 has achieved this feat. The Asus Chromebook CM14 is powered by a MediaTek Companio 520 processor. Asus has released this Chromebook in 8GB RAM and 128GB storage variants. This Chromebook is priced at just Rs 26,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X