Home
How to

ഫോൺ സർവ്വീസിന് കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക; ഇല്ലെങ്കിൽ ഫോണിലെ രഹസ്യ ചിത്രങ്ങളെല്ലാം പരസ്യമാകും

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവർ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകൾ സർവ്വീസിന് കൊടുക്കുക എന്നത്. കാര്യം ഫോണിന്റെ കേടുപാടുകൾ മാറ്റാൻ സർവ്വീസ് ഉപകരിക്കും എങ്കിലും ഇത്തരത്തിൽ സർവ്വീസീന് കൊടുക്കുമ്പോൾ ഫോണിലുള്ള രഹസ്യ ഫോട്ടോകൾ വീഡിയോകൾ മറ്റ് ഫയലുകൾ മറ്റുള്ളവർ ചോർ‌ത്തുമോ എന്ന ഭയം ആയിരിക്കും ഭൂരിപക്ഷം ഉപയോക്താക്കൾക്കും ഉള്ളത്.

നിരവധി ഉപയോക്താക്കളുടെ പല ഫയലുകളും ഇത്തരത്തിൽ ലീക്ക് ആയിട്ടുണ്ട്. ഇന്ന് പല പോൺ വെബ്സൈറ്റുകളിലും കാണുന്ന വിവധ വീഡിയോകൾ ഇത്തരത്തിൽ ലീക്ക് ആയവ ആണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആയതിനാൽ തന്നെ നമ്മുടെ ഫോണുകൾ സർവ്വീസീന് കൊടുക്കും മുമ്പ് ചെറുതായി ഒന്ന് ഭയപ്പെടുന്നവരാണ് ഭൂരിപക്ഷം ഉപയോക്താക്കളും. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം രഹസ്യ ഫയലുകൾ നമ്മുക്ക് മറച്ചു വെയ്ക്കാൻ സാധിക്കും എന്ന് നിങ്ങൾക്ക് അറിയാമോ.

ഫോൺ സർവ്വീസിന് കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക

MOST READ: സെക്കൻഡ് ഹാൻഡ് എസ് 23 അൾട്ര വെറും 25,000 രൂപയ്ക്ക്; വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫോണിന്റെ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ ഫോണിലെ ഫയലുകൾ മറ്റ് ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത വിധത്തിൽ മറച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. സർവ്വീസ് കഴിഞ്ഞ് ഫോണുകൾ നമ്മുക്ക് ലഭിക്കുമ്പോൾ മറച്ചു വെച്ചിരിക്കുന്ന ഈ ഫയലുകൾ വളരെ അനായാസം റിക്കവർ ചെയ്യാനും നമ്മുക്ക് സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് പ്രാവർത്തികമാകുന്നത് എന്ന് നമ്മുക്ക് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സ് തുറക്കുക.

ശേഷം സെറ്റിങ്സിന്റെ സർച്ച് ബാറിൽ ഡിവൈസ് കെയർ (device care) എന്ന് സർച്ച് ചെയ്യുക. ഇപ്പോൾ സെറ്റിങ്സിലെ ഡിവൈസ് കെയർ എന്ന ഓപ്ഷൻ ഓപ്പൺ ആകുന്നതാണ്. ഈ വിഭാ​ഗത്തിന് താഴെ നിരവധി മറ്റ് ഓപ്ഷനുകൾ ഇപ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷനുകൾ സ്ക്രോൾ ചെയ്ത് താഴെക്ക് വരുക. ഇപ്പോൾ താഴെയായി മെയിന്റനൻസ് മോഡ് (maintenance mode) എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്.

ഫോൺ സർവ്വീസിന് കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക

MOST READ: കണക്കുകൾ കണ്ട് അമ്പരക്കേണ്ട; ഏറ്റവും കൂടുതൽ വിറ്റുപോയ റെക്കോർഡ് സ്വന്തമാക്കി ഐഫോണിന്റെ പ്രോ മാക്സ് മോഡലുകൾ

ഈ ഓപ്ഷനിൽ നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇപ്പോൾ ചില വിവരങ്ങളുടെ ഒരു ചെറിയ കുറിപ്പ് നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതാണ്. ഇതിന് താഴെയായി ടേൺ ഓൺ (turn on) എന്ന ഒരു ഓപ്ഷനും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫോൺ റീസ്റ്റാർട്ട് ചെയ്യാൻ ഓട്ടോമാറ്റിക്ക് ആയി തന്നെ ആവിശ്യപ്പെടുന്നതായിരിക്കും. ആയതിനാൽ ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്ത് കൊടുക്കുക.

റീസ്റ്റാർട്ട് ആയതിന് ശേഷം ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ ഉണ്ടാകുന്ന ഫയലുകളും ആപ്പുകളും മാത്രം ആയിരിക്കും നിങ്ങളുടെ ഫോണിൽ കാണാൻ സാധിക്കു. ഇത്തരത്തിൽ ചെയ്തതിന് ശേഷം ഫോൺ സർവ്വീസിന് കൊടുക്കകയാണെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് ഒരു തരത്തിലും ഡാറ്റകൾ ചോരുകയില്ല. ആയതിനാൽ തന്നെ ഫോട്ടോകളോ വീഡിയോകളോ മറ്റ് രഹസ്യ ഡാറ്റകളോ ഫോണിൽ നിന്ന് ചോരുമോ എന്ന ഭയവും വേണ്ട.

അതേ സമയം ഫോൺ സർവ്വീസിന് ശേഷം നിങ്ങളുടെ കൈയ്യിൽ തിരിച്ചു കിട്ടിയാൽ ഈ സെറ്റിങ്സ് ടേൺ ഓഫ് ചെയ്യാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങൾ നേരത്തെ മറച്ചു വെച്ചിരിക്കുന്ന ഫയലുകളും ആപ്പുകളും എല്ലാം ഫോണിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ്. ഒരു പക്ഷെ ഈ ഓപ്ഷൻ ടേൺ ഓഫ് ചെയ്യുമ്പോൾ ഫോണിന്റെ പാസ്വേർഡോ ഫിം​ഗർപ്രിന്റ് സ്കാൻ ചെയ്യാനോ ആവിശ്യപ്പെടുന്നതായിരിക്കും. ഇതിനർത്ഥം നിങ്ങൾക്ക് മാത്രമെ ഈ ഫയലുകൾ റിക്കവർ ചെയ്യാൻ സാധിക്കു എന്നാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യം ചെയ്താൽ ഫോണിൽ നിന്ന് സ്വകാര്യ ഫയലുകൾ ചോരുമോ എന്ന ഭയം ഇല്ലാതെ തന്നെ നമ്മുക്ക് ഫോൺ സർവ്വീസിനൊ മറ്റ് റിപ്പെയർ വർക്കുകൾക്കോ സമർപ്പിക്കാവുന്നതാണ്. നിങ്ങൾക്ക് മാത്രം അറിയാവുന്ന പാസ്വേർഡോ ഫിം​ഗർപ്രിന്റോ ഉണ്ടെങ്കിൽ മാത്രമെ ഈ ഫയലുകൾ റിക്കവർ ചെയ്യാൻ സാധിക്കു. ഉതുപോലുള്ള ടെക് സംബന്ധമായ ടിപ്പുകളും വാർത്തകളും കൂടുതൽ അറിയാനായി ​ഗിസ്ബോട്ട് മലയാളം പിന്തുടരുക.

More from GizBot

Best Mobiles in India

English summary
Many reports indicate that the various videos seen on many porn websites today are leaked. That's why most of the users are a little afraid before giving our phones for service. But do you know that we can hide such secret files very easily?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X