സെക്കൻഡ് ഹാൻഡ് എസ് 23 അൾട്ര വെറും 25,000 രൂപയ്ക്ക്; വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സ്മാർട്ട് ഫോണുകൾ ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഉപകരണമായി മാറിക്കഴിഞ്ഞു. ചെറിയ കുട്ടികൾ മുതൽ പ്രായം ആയവർക്ക് വരെ ഇന്ന് സ്വന്തമായി സ്മാർട്ട് ഫോണുകൾ ഉണ്ട്. സ്മാർട്ട് ഫോൺ നിർമ്മാതാക്കളുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നായും ഇന്ത്യ മാറിയിട്ടുണ്ട്. പ്രധാനമായും മിഡ് ബഡ്ജറ്റ് ഫോണുകൾ ആണ് ഇന്ത്യയിൽ കൂടുതലായി വിറ്റുപോകുന്നത്.
വളരെ ചുരുക്കം ഉപയോക്താക്കൾ മാത്രമാണ് പ്രീമിയം ഫോണുകൾ സ്വന്തമാക്കുന്നത്. കാരണം ഇന്ത്യയിലെ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും സാധാരണക്കാർ ആണ് എന്നതാണ്. എന്നിരുന്നാലും സാധാരണക്കാരിൽ ചിലർക്കെങ്കിലും പ്രീമിയം ഫോണുകൾ വാങ്ങാൻ ആഗ്രഹം ഉണ്ടാകും. കൈയ്യിൽ വേണ്ടത്ര പണം ഇല്ലെങ്കിലും ഇഎംഐ അടയ്ക്കാനുള്ള സൗകര്യം ഇല്ലെങ്കിലും പ്രീമിയം സ്മാർട്ട് ഫോണുകൾ വാങ്ങാൻ ഇവർ കണ്ടെത്തുന്ന വഴി സെക്കൻഡ് ഹാൻഡ് ഫോൺ സ്വന്തമാക്കുക എന്നതാണ്.

സെക്കൻഡ് ഹാൻഡ് ഫോണുകൾക്കും വലിയ തോതിലുള്ള മാർക്കറ്റ് നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാൽ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കിൽ പല തരത്തിൽ ഉപയോക്താക്കൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രീമിയം ഫോണുകൾ പലരും ഇഎംഐ ഓപ്ഷൻ വഴിയാണ് സ്വന്തമാക്കുന്നത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇത്തരത്തിൽ ഇഎംഐയിൽ സ്വന്തമാക്കുന്ന ഫോണുകൾ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ധാരാളമായി വിറ്റുപോകുന്നു എന്നാണ് പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് വലിയ ഒരു തട്ടിപ്പ് ആണ്. ഇഎംഐ ഓപ്ഷനിൽ പ്രമുഖ കമ്പനികളുടെ പ്രീമിയം ഫോണുകൾ സ്വന്തമാക്കിയതിന് ശേഷം ഇവർ ചെറിയ വിലക്കുറവിൽ മറ്റ് ആളുകൾക്ക് ഇത് മറിച്ചു വിൽക്കും. ഇഎംഐയിൽ ആണ് ഫോൺ സ്വന്തമാക്കിയത് എന്ന കാര്യം മറിച്ച് വെച്ചതിന് ശേഷം ആയിരിക്കും ഇവർ ഫോണുകൾ മറിച്ചു വിൽക്കുന്നത്. മാത്രമല്ല ഫോണിന്റെ ഇഎംഐ ഇവർ അടയ്ക്കാതെ ഇരിക്കുകയും ചെയ്യുന്നു.

MOST READ: വെറും 42 രൂപ വീതം അടച്ചാൽ മതി മാസം 5000 രൂപ വരെ പെൻഷൻ; അടൽ പെൻഷൻ യോജനയിൽ എങ്ങനെ അംഗമാകാം
ഇത് അറിയാതെ സാധാരണക്കാരായ നിരവധി ഉപയോക്താക്കൾ തട്ടിപ്പുകാരുടെ കെണിയിൽ പെടുന്നതാണ്. ഇവർ ആവിശ്യപ്പെടുന്ന വിലയ്ക്ക് ഫോൺ സ്വന്തമാക്കി കുറച്ചു നാളുകൾക്ക് ശേഷം ആയിരിക്കും ഫോൺ ലോക്ക് ആകുന്നത്. ഉപയോക്താക്കൾ ശ്രമിച്ചാൽ അൺലോക്ക് ആക്കാൻ സാധിക്കാത്ത വിധത്തിലാണ് ഈ ലോക്കിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ഇഎംഐ മുടങ്ങുന്നതിനെ തുടർന്ന് സാംസങ് ഫിനാൻസ് മുതലായ കമ്പനികൾ ഇത്തരത്തിൽ ഫോണുകൾ ലോക്ക് ആക്കുന്നതാണ്. ഭൂരിഭാഗം ഫിനാൻസ് കമ്പനികളിലും ഇതിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.
ഇത്തരത്തിൽ നിരവധി ഉപയോക്താക്കൾ ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗത്തായി വഞ്ചിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ തന്നെ സെക്കൻഡ് ഹാൻഡ് ആൻഡ്രോയിഡ് ഫോണുകൾ വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതേ സമയം നിങ്ങൾ സെക്കൻഡ് ഹാൻഡ് ആയി വാങ്ങുന്ന ഫോണുകൾ ഒറിജിനൽ ആണോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്. കാരണം മുൻനിര കമ്പനികളുടെ ഡുപ്ലിക്കേറ്റ് ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാണ്.
ഒറിജിനൽ ഫോണിൽ ലഭിക്കുന്ന എല്ലാ പ്രത്യേകതകളും ഇതിൽ കാണാം. അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം സെക്കൻഡ് ഹാൻഡ് ഫോണുകൾ സ്വന്തമാക്കുക. കുറഞ്ഞത് ഒരു മാസത്തെ എങ്കിലും യുസർ ഗ്യാരന്റി ഉറപ്പിക്കിയതിന് ശേഷം മാത്രം സെക്കൻഡ് ഹാൻഡ് ഫോണുകൾ സ്വന്തമാക്കാനും ഉപയോക്താക്കൽ ശ്രദ്ധിക്കേണ്ടതാണ്. ഗ്യാരന്റി ഉറപ്പ് നൽകാൻ സാധിക്കാത്ത ഫോൺ വാങ്ങാതെ ഇരിക്കുന്നതായിരിക്കും നല്ലത്. നിങ്ങൾ ആരുടെ പക്കൽ നിന്നാണോ ഫോൺ വാങ്ങുന്നത് അയാളുടെ ഐഡി കോപ്പി വാങ്ങാനും മറക്കരുത്.
നിങ്ങൾ വാങ്ങുന്ന ഫോൺ ഒരു മോഷണ മുതൽ അല്ലെന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. കഴിവതും ഫോണിന്റെ ബില്ല് പാക്ക് ചെയ്തു വരുന്ന ബോക്സ് എന്നിവ പരിശോധിക്കാനും ശ്രമിക്കുക. ബോക്സിലും ബില്ലിലും വാറന്റി കാര്‍ഡിലും രേഖപ്പെടുത്തിയിരിക്കുന്ന ഐഎംഇഐ നമ്പറുകളും വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. ഫോണിന്റെ കണക്ടിവിറ്റി, ചാര്‍ജിങ് സംവിധാനം എന്നിവയും വിശദമായി പരിശോധിച്ചതിന് ശേഷമെ ഒരു സെക്കന്റ് ഹാൻഡ് ഫോൺ സ്വന്തമാക്കാൻ ശ്രമിക്കാവു.


Click it and Unblock the Notifications








