Home
How to

വെറും 42 രൂപ വീതം അടച്ചാൽ മതി മാസം 5000 രൂപ വരെ പെൻഷൻ; അടൽ പെൻഷൻ യോജനയിൽ എങ്ങനെ അം​ഗമാകാം

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസിന് ശേഷം പെൻഷൻ ലഭിക്കാനായി കേന്ദ്ര സർക്കാർ‌ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. സാധാരണക്കാരായ തൊളിലാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന കേന്ദ്ര സർക്കാർ പദ്ധതികളിൽ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഈ പദ്ധതിയ്ക്കായി തൊളിഴാളികൾക്ക് അപേക്ഷിക്കാവുന്നതാണ്.

സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ദിവസ വേദത ജോലിക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 18 വയസിനും 40 വയസിനും ഇടയിലുള്ള ആളുകൾക്ക് ഈ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നതാണ്. സ്ത്രീകളുൾപ്പെടെയുളളവർക്ക് പെൻഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതി കൂടിയാണിത്. 60 വയസ് മുതൽ ആയിരിക്കും ഉപയോക്താക്കൾക്ക് ഈ പദ്ധതിയുടെ ​ഗുണഫലം ലഭിച്ചു തുടങ്ങുക.

വെറും 42 രൂപ വീതം അടച്ചാൽ മതി മാസം 5000 രൂപ വരെ പെൻഷൻ

MOST READ: ഇന്ത്യൻ മാർക്കറ്റിൽ ഉടൻ എത്തുന്നതിൽ ഏറ്റവും മികച്ച ഫോണുകൾ ഇവയാണ്; എല്ലാം ഒന്നിനൊന്ന് മെച്ചം

ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ 18 വയസിനും 40 വയസിനും ഇടയിലുള്ള ആളുകൾക്ക് ആണ് ഈ പെൻഷൻ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കു. ഇവർക്കെല്ലാം തന്നെ സ്വന്തമായി ബാങ്കിൽ സേവിങ്ങ്‌സ് അക്കൗണ്ട് വേണം എന്നും അടൽ പെൻഷൻ യോജന ആവിശ്യപ്പെടുന്നു. പ്രീമിയം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിങ്ങ്‌സ് അക്കൗണ്ടിൽ നിന്നും ബാങ്ക് മുഖേനയുള്ള 'ഓട്ടോ ഡെബിറ്റ്' സൗകര്യവും ഈ പദ്ധതിയിക്ക് കീഴിൽ ലഭ്യമാകുന്നതാണ്.

വിവിധ തുകകൾ പ്രതിമാസം അടയ്ച്ച് ഈ പദ്ധതിയിൽ ആളുകൾക്ക് അം​ഗമാകാൻ സാധിക്കുന്നതാണ്. ഓരോ പ്രായത്തിൽ ഉള്ളവർക്കും വിവധ തരത്തുള്ള പ്രതിമാസ അടവുകൾ ആണ് ഉള്ളത്. വെറും 42 രൂപ മുതൽ തന്നെ പ്രതിമാസ അടവ് ആരംഭിക്കുന്നതാണ്. 1454 രൂപയാണ് ഏറ്റവും ഉടർന്ന പ്രതിമാസ അടവ് 40 വയസിന് മുകളിൽ ഉള്ളവർക്കാണ് 1454 രൂപ അടയ്ക്കേണ്ടത്. ഇവർക്ക് 60 വയസ് കഴിയുമ്പോൾ ഓരോ മാസവും 5000 രൂപ പെൻഷൻ ലഭിക്കുന്നതായിരിക്കും.

വെറും 42 രൂപ വീതം അടച്ചാൽ മതി മാസം 5000 രൂപ വരെ പെൻഷൻ

MOST READ: വിപിഎൻ ഉപയോ​ഗിക്കുന്നവരെല്ലാവരും ഒന്ന് സൂക്ഷിച്ചോ; ചിലപ്പോൾ മുട്ടൻ പണി തന്നെ കിട്ടിയേക്കാം

291 രൂപ പ്രതിമാസ അടവിലും 40 വയസ് കഴിഞ്ഞവർക്ക് ഈ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നതാണ്. ഇവർക്ക് ഓരോ മാസവും ലഭിക്കുന്ന പെൻഷന്റെ തുക 1000 രൂപ ആയിരിക്കും. 18 വയസ് ഉള്ളവർക്കാണ് പ്രതിമാസം 42 രൂപ അടവ് വരുന്ന സ്കീമുള്ളത്. ഈ സ്കീമിലും മാസം 1000 രൂപ ആയിരിക്കും പെൻഷൻ ലഭിക്കുന്നത്. ഈ വിഭാ​ഗത്തിൽ 5000 രൂപ പെൻഷൻ ആയി ലഭിക്കാൻ വേണ്ടി പ്രതിമാസം അടയ്ക്കേണ്ട തുക 210 രൂപയാണ്.

18 വയസ് ഉള്ളവർ, 25 വയസിന് താഴെ ഉള്ളവർ, 30 വയസിന് താഴെ ഉള്ളവർ, 35 വയസിന് താഴെ ഉള്ളവർ, 40 വയസിന് താഴെ ഉള്ളവർ എന്നിങ്ങനെ 5 വിഭാ​ഗങ്ങൾ ആയി തിരിച്ചാണ് ഈ പദ്ധതിയിൽ അടയ്ക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്. പ്രതിമാസം 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെയുള്ള തുകകൾ പെൻഷൻ ആയി ലഭിക്കാനുള്ള പ്ലാനുകളും ഈ പദ്ധതിയിലുണ്ട്.

വളരെ എളുപ്പത്തിൽ തന്നെ തൊഴിലാളികൾക്ക് ഈ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങൾക്ക് സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിക്കുക. ഇവിടെ നിന്ന് അടൽ പെൻഷൻ യോജനയുടെ അപേക്ഷ ലഭിക്കുന്നതാണ്. ഇത് പൂരിപ്പിച്ച് നൽകി മൊബൈൽ നമ്പർ ആധാർ നമ്പർ എന്നിവ കൂടി ചേർക്കുക. ​ഗുണഭോക്താക്കളുടെ ജീവിത പങ്കാളിയുടെ പേരും നോമിനി ആയി നൽകാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ ചെയ്താൽ പദ്ധതിയിൽ അം​ഗമായിരിക്കുന്ന ആള് മരണപ്പെട്ടാൽ ഇതിന്റെ ​ഗുണഫലങ്ങൾ ഈ നോമിനിയ്ക്ക് ലഭിക്കുന്നതായിരിക്കും. കാലശേഷം അനന്തരാവകാശിക്ക് പലിശയും അടച്ച തുകയും തിരിച്ച് ലഭിക്കും. സാധാരണക്കാരായ തൊഴിലാളികൾക്ക് 60 വയസിന് ശേഷം ഏറെ പ്രയോജനപ്പെടുന്ന പദ്ധതികളിൽ ഒന്നാണിത്. അതേ സമയം ആദായ നികുതി അടയ്ക്കുന്നവർക്ക് ഈ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കില്ല എന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
People between the ages of 18 and 40 can join this scheme. It is also a savings scheme that provides pensions for women. Users will start getting the benefits of this scheme at the age of 60. Let's check out more information about this project.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X