Home
Mobile

ഇന്ത്യൻ മാർക്കറ്റിൽ ഉടൻ എത്തുന്നതിൽ ഏറ്റവും മികച്ച ഫോണുകൾ ഇവയാണ്; എല്ലാം ഒന്നിനൊന്ന് മെച്ചം

സ്മാർട്ട് ഫോൺ വിപണിയെ സംബന്ധിച്ച് മികച്ച തുടക്കമാണ് 2024ന് ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായ സാംസ​ങ് ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ ജനുവരി 17ന് ലോഞ്ച് ചെയ്തിരുന്നു. ഇതിന് പുറമെ ജനുവരി മാസം തന്നെ വിവോയുടെ എക്സ്100 സീരീസ് ഫോണുകളും പുറത്തിറക്കിയിരുന്നു.

വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറ ഫോൺ എന്നാണ് കമ്പനി എക്സ് 100 പ്രോയ്ക്ക് നൽകിയിരിക്കുന്ന വിശേഷണം. മാത്രമല്ല വൺപ്ലസിന്റെ 12ഉം 2024ലെ ആദ്യമാസത്തിൽ പുറത്തിറങ്ങിയ മികച്ച ഒരു ഫോണാണ്. ജനുവരി മാസം പിന്നിടുമ്പോൾ തന്നെ ഇത്രയും മികച്ച ഫോണുകൾ വിവിധ കമ്പനികൾ പുറത്തിറക്കി. ഇനി വരാനിരിക്കുന്നതിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത നിരവധി ഫോൺ മോഡലുകൾ ഉണ്ട് എന്നാണ് സൂചന.

ഇന്ത്യൻ മാർക്കറ്റിൽ ഉടൻ എത്തുന്നതിൽ ഏറ്റവും മികച്ച ഫോണുകൾ ഇവയാണ്

MOST READ: വിപിഎൻ ഉപയോ​ഗിക്കുന്നവരെല്ലാവരും ഒന്ന് സൂക്ഷിച്ചോ; ചിലപ്പോൾ മുട്ടൻ പണി തന്നെ കിട്ടിയേക്കാം

അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്നതിൽ ഏറെ പ്രതീക്ഷയുള്ള ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇക്കൂട്ടത്തിലെ ഒരു ഫോൺ ആണ് ഐക്യൂ നിയോ 9 പ്രോ. ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച നിയോ 7 പ്രോയുടെ പിൻ​ഗാമി എന്ന നിലയ്ക്കാണ് കമ്പനി പുതിയ ഫോണിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ ഫോൺ നേരത്തെ തന്നെ ചൈനയിൽ പുറത്തിറക്കിയിരുന്നു. ഐക്യൂ നിയോ 9, നിയോ 9 പ്രോ എന്നീ ഫോണുകളാണ് ചൈനയിൽ അവതരിപ്പിച്ചിരുന്നത്.

എന്നാൽ ഇതിൽ നിയോ 9 പ്രോ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിക്കുക. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റ്, 12 ജിബി റാം, 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് സ്‌മാർട്ട്‌ഫോണിൻ്റെ പ്രധാന സവിശേഷതകൾ. ഇന്ത്യൻ വിപണിയിൽ 40,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. 50 എംപി സോണി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ക്യാമറയും ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിയ്ക്കുന്നതായിരിക്കും.

ഇന്ത്യൻ മാർക്കറ്റിൽ ഉടൻ എത്തുന്നതിൽ ഏറ്റവും മികച്ച ഫോണുകൾ ഇവയാണ്

MOST READ: വാട്സ്ആപ്പിൽ നിന്ന് ഇനി ടെലി​ഗ്രാമിലേക്കും സന്ദേശം അയയ്ക്കാം; വമ്പ‍ൻ മാറ്റങ്ങളോടെ പുതിയ അപ്ഡേഷൻ എത്തുന്നു

ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള മികച്ച പ്രതീക്ഷയുള്ള മറ്റൊരു ഫോൺ ആണ് നത്തിങ് ഫോൺ 2എ. നത്തിങ് ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുന്ന മൂന്നമാത്തെ സ്മാർട്ട് ഫോൺ ആയിരിക്കും ഇത്. മുൻപ് പുറത്തിറങ്ങിയ രണ്ട് നത്തിങ് ഫോണുകൾക്കും മികച്ച അഭിപ്രായമാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇത് തന്നെയാണ് പുതിയ ഫോണിന്റെ പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണവും. മിഡ് ബഡ്ജറ്റ് സെ​ഗ്മെന്റിൽ ആയിരിക്കും ഈ ഫോണിനെ നത്തിങ് ഇന്ത്യയിൽ അവതരിപ്പിക്കുക.

മറ്റൊരു ഫോൺ ആണ് ഹോണർ എക്സ്9ബി. ഫെബ്രുവരി അവസാനത്തോടെ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 6.78 ഇഞ്ച് കെർവ്ഡ് അമോലെഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ ആയിരിക്കും കമ്പനി നൽകുക. 5800 എംഎഎച്ച് ബാറ്ററിയും 108 എംപി പ്രൈമറി ഷൂട്ടറും ആണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ. 30,000 രൂപയിൽ താഴെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.

ഷവോമി 14 അൾട്രയാണ് ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു മികച്ച സ്മാർട്ട് ഫോൺ. 14 സീരീസ് ഉടൻ തന്നെ ഷവോമി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സീരീസിലെ ടോപ് എൻഡ് മോഡൽ ആയിരിക്കും ഷവോമി 14 അൾട്ര. ഈ മാസം തന്നെ ഫോൺ ഇന്ത്യയിൽ എത്തും എന്നാണ് കരുതുന്നത്. 3.30 GHz വേഗതയുള്ള ഒക്ടാ കോർ ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണിന് നിർ‌മ്മാതാക്കൾ നൽകുക.

50 എംപി സോണി LYT-900 പ്രൈമറി സെൻസർ, 120mm പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ, Vario-Summilux ലെൻസ് എന്നിവ അടങ്ങിയത് ആയിരിക്കും ഷവോമി 14 അൾട്രയുടെ ക്യാമറാ ഡിപ്പാർട്ട്മെന്റ്. 90W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5,180 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും എന്നാണ് ഷവോമി നൽകുന്ന സൂചന. മുകളിൾ പറഞ്ഞിരിക്കുന്ന ഈ ഫോണുകൾ ആണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന സ്മാർട്ട് ഫോണുകൾ.

More from GizBot

Best Mobiles in India

English summary
It is hinted that there will be many more phone models in the future to meet the expectations of the fans. Let's take a detailed look at the most anticipated phones to be released soon. One such phone is the iQoo Neo 9 Pro. The company is launching the new phone in India as a successor to the Neo 7 Pro, which was launched in India by iQoo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X