Home
News

വാട്സ്ആപ്പിൽ നിന്ന് ഇനി ടെലി​ഗ്രാമിലേക്കും സന്ദേശം അയയ്ക്കാം; വമ്പ‍ൻ മാറ്റങ്ങളോടെ പുതിയ അപ്ഡേഷൻ എത്തുന്നു

ഇന്ന് ഭൂരിഭാ​ഗം ഉപയോക്താക്കളുടേയും ഏറ്റവും ഇഷ്ടപ്പെട്ട മെസേജിങ് ആപ്പുകളിൽ ഒന്നായിരിക്കും വാട്സ്ആപ്പ്. കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ലോകമെമ്പാടും ഉള്ളത്. ഇത്രയും ജനപ്രിയമായ മറ്റൊരു മെസേജിങ് സോഷ്യൽ മീഡിയ ആപ്പ് ഇല്ല എന്ന് തന്നെ പറയാം. കഴിഞ്ഞ വർഷം നിരവധി അപ്ഡേഷനാണ് വാട്സ്ആപ്പിന് ലഭിച്ചത്.

നിരവധി സുരക്ഷാ ഫീച്ചറുകൾ, സ്ക്രീൻ ഷെയറിങ് എന്നിവ ആയിരുന്നു ഇതിൽ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ. എന്നാൽ വരാനിരിക്കുന്ന പുതിയ അപ്ഡേറ്റുകൾ വാട്സ്ആപ്പിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തും എന്നാണ് സൂചനകൾ. നിലവിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് മാത്രമാണ് വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കുന്നത്. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ വാട്സ്ആപ്പിലൂടെ ടെലി​ഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലേക്കും സന്ദേശം അയയ്ക്കാൻ സാധിച്ചേക്കും എന്നാണ് സൂചിപ്പിക്കുന്നത്. ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.

വാട്സ്ആപ്പിൽ നിന്ന് ഇനി ടെലി​ഗ്രാമിലേക്കും സന്ദേശം അയയ്ക്കാം

MOST READ: ഈ ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവരെ ഹാക്കർമാർ എളുപ്പത്തിൽ കെണിയിലാക്കും; രക്ഷപെടാൻ ഇതാണ് മാർ​ഗം

വാട്സ്അപ്പിന് സമാനമായ ടെലി​ഗ്രാം, ഐമെസേജ് എന്നീ പ്ലാറ്റ്ഫോമുകളിലേക്ക് ആയിരിക്കും ഇത്തരത്തിൽ സന്ദേശം അയയ്ക്കാൻ സാധിക്കുന്നത്. മാർച്ച് മാസത്തോടെ വാട്സ്ആപ്പിൽ ഈ മാറ്റം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റം നടപ്പിലാക്കാൻ വാട്സ്ആപ്പും തയ്യാറാകുന്നത്. എന്നാൽ യൂറോപ്യൻ യൂണിയന്റെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ സേവനം ലഭ്യമാകു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ചിലപ്പോൾ ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്കും ഈ സേനവം എത്തിയേക്കാം. എന്നാൽ ഇക്കാര്യത്തിൽ വാട്സ്ആപ്പിന്റെ ഭാ​ഗത്ത് നിന്ന് ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും പുതിയ സംവിധാനം ജനപ്രിയമായാൽ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഇത് വികസിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിൽ വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആണ്. ആയതിനാൽ തന്നെ കമ്പനിയുടെ ജനപ്രിയ മാറ്റങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാൻ സാധ്യതയുണ്ട്.

വാട്സ്ആപ്പിൽ നിന്ന് ഇനി ടെലി​ഗ്രാമിലേക്കും സന്ദേശം അയയ്ക്കാം

MOST READ: ഓഫറിന്റെ പെരുമഴയല്ല, സുനാമിയാണ്; സ്മാർട്ട് ടിവികൾക്ക് ആമസോണിൽ 60% വരെ ഡിസ്കൗണ്ട്, 6999 രൂപ മുതൽ ടിവികൾ

ടെക്സ്റ്റ് മെസേജുകൾക്ക് പുറമെ ചിത്രങ്ങള്‍, വോയ്‌സ്, ഫയലുകള്‍ എന്നിവയെല്ലാം ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനത്തിലൂടെ വാട്സ്ആപ്പ് വഴി മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് അയയ്ക്കാൻ സാധിക്കുന്നതാണ്. തങ്ങളുടെ സിഗ്നല്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്ന ആപ്പുകളിലേക്ക് മാത്രമേ ഈ സംവിധാനം എത്തിക്കു എന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വാട്സ്ആപ്പിൽ സന്ദേശം ലഭിക്കുന്നതിന് വിപരീതമായി ഒരു പ്രത്യേക ടാബോ, പ്രത്യേക വിഭാ​ഗമോ നൽകി ആയിരിക്കും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ വാട്സ്ആപ്പിൽ പ്രദർശിപ്പിക്കുന്നത്.

അതേ സമയം വാട്സ്ആപ്പിന് ഒരു എതിരാളി എന്ന പോലെയാണ് നിർമ്മാതാക്കൾ‌ ടെലി​ഗ്രാമിന് രൂപം നൽകിയത്. എന്നാൽ ഭൂരിഭാ​ഗം ഉപയോക്താക്കളും സൈസ് കൂടിയ ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനാണ് ഇപ്പോൾ ടെലി​ഗ്രാം കൂടുതലായി ഉപയോ​ഗിക്കുന്നത്. വാട്സ്ആപ്പിന് അവകാശപ്പെടാൻ സാധിക്കുന്ന മിക്ക ഫീച്ചറുകളും ടെ​ലി​ഗ്രാമിനും ഉണ്ട്. എന്നിരുന്നാലും വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നത് പോലെ ഉപയോക്താക്കൾ ടെലി​ഗ്രാം അധികമായി ഉപയോ​ഗിക്കാറില്ല എന്നതാണ് സത്യം.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് വാട്സ്ആപ്പ് പുതിയ ഒരു ഫീച്ചർ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചത്. ആപ്പിന്റെ വോയിസ് കോളിൽ ആണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ 'ഫേവറൈറ്റായി' സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സ്ഥിരമായി വാട്സ്ആപ്പ് കോൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ ഫീച്ചർ വളരെ ഏറെ ഉപകാരപ്രദമാണ്. കോൺടാക്ട് ലിസ്റ്റിൽ നിന്ന് പേര് തിരഞ്ഞെടുക്കുന്നതിന് പകരം ഒറ്റ ക്ലിക്കിൽ കോൺടാക്ട് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ‌ സഹായിക്കും.

വാട്സ്ആപ്പിൽ ചാറ്റുകൾ പിൻ‌ ചെയ്ത് വെയ്ക്കുന്നതിന് സമാനമായാണ് ഈ പുതിയ ഫീച്ചറും പ്രവർത്തിക്കുന്നത്. WABetaInfo-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, iOS-നുള്ള WhatsApp ബീറ്റ #24.3.10.70 പതിപ്പിൽ ഇതിനായുള്ള മാറ്റങ്ങൾ നൽകിയിട്ടുണ്ട്. അധികം വൈകാതെ തന്നെ വാട്സ്ആപ്പിന്റെ മറ്റ് ബീറ്റാ വേർഷനുകളിലും ഈ ഫീച്ചർ എത്തുന്നതായിരിക്കും. ഇതിന് ശേഷം ആയിരിക്കും സാധാരണ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
It will be possible to send messages in this way to Telegram and iMessage platforms similar to WhatsApp. It is expected that this change will come to WhatsApp by the month of March. WhatsApp is also preparing to implement the new change in the context of introducing new rules in the European Union in March 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X