ഓഫറിന്റെ പെരുമഴയല്ല, സുനാമിയാണ്; സ്മാർട്ട് ടിവികൾക്ക് ആമസോണിൽ 60% വരെ ഡിസ്കൗണ്ട്, 6999 രൂപ മുതൽ ടിവികൾ
വാലന്റൈൻസ് ദിനം പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. സ്മാർട്ട് ടിവികൾക്ക് മികച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചാണ് ആമസോൺ തങ്ങളുടെ പുതിയ കിഴിവ് വിൽപന ആരംഭിച്ചിരിക്കുന്നത്. 6999 രൂപ മുതൽ തന്നെ ഈ വിൽപനയിൽ സ്മാർട്ട് ടിവികൾ ലഭിക്കുന്നതാണ്.
ഫെബ്രുവരി 6ന് ആരംഭിച്ച ഈ ഓഫർ വിലപന 14ആം തിയതി വരെ നീണ്ട് നിൽക്കും. ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് EMI എന്നിവ കൂടി ചേരുമ്പോൾ ഈ ഓഫർ വിൽപന ഉപയോക്താക്കൾക്ക് മികച്ച ഡീലുകൾ ആണ് സമ്മാനിക്കുന്നത്. പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ടിവികൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ വിൽപനയിലെ മികച്ച ഡീലുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ആദ്യമായി ഷവോമിയുടെ ടിവികളുടെ ഓഫറുകൾ പരിശോധിക്കാം. അഞ്ചോളം ഷവോമി സ്മാർട്ട് ടിവികൾക്കാണ് ഓഫറുകൾ ഉള്ളത്. 42,999 രൂപ വില വരുന്ന Xiaomi (43 inches) X Series 4K Ultra HD Smart Google TV ഇപ്പോൾ 26,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 42,999 രൂപ വില വരുന്ന Redmi (43 inches) 4K Ultra HD Android Smart LED TV ആകട്ടെ 23,999 രൂപയ്ക്കും ലഭിക്കും.
Redmi (32 inches) F Series HD Ready SmartLED Fire TVയ്ക്ക് 52 ശതമാനം ആണ് ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 11,999 രൂപയ്ക്ക് ഈ ടിവി ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. MI (32 inches) A Series HD Ready Smart GoogleTV ആണ് ഓഫറുള്ള മറ്റെൈാരു ഷവോമി ടിവി. 48 ശതമാനം ഓഫറാണ് ഈ ടിവിയ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സാംസങ്ങിന്റെയും അഞ്ചോളം ടിവികൾക്ക് ഇപ്പോൾ ആമസോണിൽ മികച്ച ഓഫറുകൾ ലഭിക്കുന്നതാണ്. 31 ശതമാനം മുതൽ 45 ശതമാനം വരെ ഡിസ്കൗണ്ട് ആണ് സാംസങ് ടിവികൾക്ക് ഈ വിൽപനയിൽ അവകശാപ്പെടാൻ സാധിക്കുന്നത്. അതായത് 12,900 മുതൽ തന്നെ സാംസങ് ടിവികളുടെ വില ആരംഭിക്കുന്നു. 1,09,900 രൂപ വില വരുന്ന Samsung (65 Inches) Crystal Vision 4K Ultra HD Smart LED TV 66,990 രൂപയ്ക്കും ലഭ്യമാകും.
വൺപ്ലസിന്റെ ആകട്ടെ രണ്ട് ടിവികൾ ആണ് ഈ ഓഫർ വിൽപനയിൽ ഇടം പിടിച്ചിരിക്കുന്നത്. Y Series 4K Ultra HD Smart Android LEDTV 43Y1S Pro, Q Series 4K Ultra HD QLED Smart GoogleTV 65 Q2 Pro എന്നിവയാണ് ഈ ടിവികൾ. ഇവയുടെ ഡിസ്കൗണ്ടുകൾ യഥാക്രമം 30 ശതമാനം 47 ശതമാനം എന്നിങ്ങനെയാണ് വിലകൾ ആകട്ടെ 27,999 രൂപയും 84,999 രൂപയും ആണ്.
ഇതിന് പുറമെ സോണി, എൽജി, ഐഷെർ, ഹിസെൻസ്, വിയു, ടിസിഎൽ, തോഷിബ, ഐഎഫ് ഫാൽകോൺ എന്നീ കമ്പനികളുടെ ടിവികൾക്കും ആകർഷകമായ ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ Acer (32 inches) Advanced N Series HD LEDTV, iFFALCON (32 inches) Bezel-Less S Series HD Ready Smart Android LEDTV എന്നീ ടിവികൾക്ക് 7,999 രൂപ മാത്രമാണ് ഇപ്പോൾ വില വരുന്നത്.
എന്നാൽ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഈ ടിവികൾ 6999 രൂപ മുതൽ തന്നെ ലഭ്യമാകുന്നതാണ്. സിറ്റി ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ ഈ ടിവികൾ സ്വന്തമാക്കുന്നത് എങ്കിൽ 10 ശതമാനം അധിക ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾക്ക് 7.5 ശതമാനം വരെ തൽക്ഷണ ഡിസ്കൗണ്ടും ലഭിക്കുന്നതായിരിക്കും.


Click it and Unblock the Notifications








