വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർക്ക് പണി വരുന്നു; വിന്‍ഡോസ് 10നുള്ള പിന്തുണ പിൻവലിച്ച് മൈക്രോസോഫ്റ്റ്
കോടി കണക്കിന് പിസി ഉപയോക്താക്കളെ ബാധിക്കുന്ന വാർത്ത പുറത്ത് വിട്ട് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ മൈക്രോസോഫ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഏകദേശം 24 കോടിയോളം പിസി ഉപയോക്താക്കളെ ഈ തീരുമാനം ബാധിക്കും എന്നാണ് വിലയിരുത്തുന്നത്.
പേഴ്സണൽ ആവിശ്യങ്ങൾക്ക് പിസി ഉപയോഗിക്കുന്നവരെയാണ് ഈ തീരുമാനം കൂടുതലായി ബാധിക്കുക. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഇവർ ഉപയോഗിക്കുന്ന പിസികൾ ഒരു പരുധിവരെ ഉപയോഗശൂന്യമായി മാറും. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടാൻ ഇത് കാരണമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ തീരുമാനം കൊണ്ട് മാത്രം ഉണ്ടാകുന്ന ഇലക്ട്രോണിക് മാലിന്യങ്ങളുടെ തൂക്കം ഏകദേശം 48 കോടി കിലോഗ്രാം ആയിരിക്കും എന്നും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. 320,000 കാറുകള്‍ക്ക് തുല്യമായിരിക്കും ഇത്.

MOST READ: ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കി വൺപ്ലസ്; ജനുവരിയിൽ ഒന്നിന് പകരം രണ്ട് ഫോണുകൾ എത്തിക്കും
പുതിയ തീരുമാനം മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ഇത് 2025 ഒക്ടോബറോടെ നടപ്പിലാക്കാൻ ആണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ വേണ്ട നടപടികൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതായിരിക്കും പുതിയ എഐ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള സോഫ്റ്റുവെയറുകൾ പിസികളിലേക്ക് കൊണ്ടുവരാൻ ആണ് മൈക്രോസോഫ്റ്റ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പുതിയ മാറ്റം പിസി വിപണിയെ ഉയർത്താൻ സഹായിക്കും എന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഒഎസ് പിന്തുണ അവസാനിപ്പിച്ചാലും പിസികൾ വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ അപ്ഡേറ്റുകൾ ഇല്ലാത്തതിനാൽ സുരക്ഷാ പ്രശ്നം നേരിടാൻ കാരണമായേക്കാം. ഈ അവസരം ഹാക്കർമാർ, സൈബർ ക്രിമിനലുകൾ പോലെയുള്ളവർ വലിയ രീതിയിൽ ദുരുപയോഗം ചെയ്തേക്കാം. എന്നാൽ 2025 ഒക്ടോബറിന് ശേഷവും സോഫ്റ്റുവെയർ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 അപ്ഡേറ്റുകൾ നൽകും എന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ സേവനത്തിൽ പ്രത്യേകം പണം നൽകേണ്ടി വരുന്നതായിരിക്കും ഇത് എത്ര രൂപയാണെന്ന കാര്യം മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെട്ട ഒഎസുകൾ പുറത്തിറങ്ങുന്നതോടെ സ്വഭാവികമായും ഉപയോക്താക്കൾ ഈ സാങ്കേതിക വിദ്യയെ ആയിരിക്കും തിരഞ്ഞെടുക്കുക. പതിയെ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുകയും ചെയ്യും. എന്നിരുന്നാലും വിൻഡോസ് 10 ഉപേക്ഷിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.
ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ മൈക്രോസോഫ്റ്റ് തയ്യാറായിട്ടില്ല. എന്നാൽ പഴയ പിസികൾ ഒരു പരുധിവരെ റീസൈക്കിൾ ചെയ്തെടുക്കാവുന്നതാണ്. കമ്പ്യൂട്ടറുകളിലെ ഡാറ്റ സ്റ്റോറേജ് സെർവറുകളിൽ ഉപയോഗിക്കുന്ന ഹാർഡ് ഡ്രൈവുകൾ ഇലക്ട്രിക് വാഹനത്തിന്റെ മോട്ടറുകൾക്കും വൈദ്യുതി ഉത്പാദനത്തിനും മറ്റും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഇവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ കമ്പ്യൂട്ടറിലെ മറ്റ് ഭാഗങ്ങൾ വേസ്റ്റ് ആയിതന്നെ അവശേഷിക്കുന്നതായിരിക്കും.
ലോകത്ത് ഏറ്റവും കൂടുതൽ വർധിച്ചു വരുന്ന മാലിന്യങ്ങളിൽ ഒന്നാണ് ഇത്തരം ഇലക്ട്രോണിക് മാലിന്യങ്ങൾ. 2021-ൻെറ തുടക്കത്തിൽ മാത്രം 64.4 മെട്രിക് കിലോ ടൺ ഇ-മാലിന്യങ്ങളാണ് ലോകത്ത് പുറന്തള്ളിയത്. ഓരോ വർഷവും ഇത് വർധിച്ചു വരുന്നതായി ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബിറ്റ്‍കോയിൻ മൈനിങ് ഉയർന്നത് ഇത്തരം ഇലക്ട്രോണിക് മാലിന്യങ്ങൾ വർധിക്കാൻ ഒരു കാരണമായിട്ടുണ്ട്. മാത്രമല്ല ആളുകളിൽ ഇലക്ട്രോണിക് വസ്തുക്കളുടെ ഉപയോഗം വർധിച്ചതും ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ്.
2014 നും 2019 നും ഇടയിൽ 21 ശതമാനമാണ് ഇ-മാലിന്യങ്ങളിലെ വര്‍ധനയെന്ന് യുഎൻ റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിന്റെ അഞ്ചിൽ ഒന്ന് മാത്രമെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കു. വിഷം വമിക്കുന്ന രാസവസ്തുക്കളും ലോഹങ്ങളും മണ്ണിലേക്ക് എത്തുന്നു എന്നതാണ് ഇലക്ട്രോണിക് മാലിന്യങ്ങളുടെ ഏറ്റവും വലിയ ദോഷം. അതേ സമയം ബിറ്റ് കോയിനിൽ നിന്ന് ഉണ്ടാകുന്ന ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിന് പുതിയ ഖനന രീതി വികസിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








