Home
News

എസ്24 അൾട്ര മാത്രമല്ല സ്റ്റാന്റേർഡ് മോഡലും സൂമിങ്ങിൽ പുലി ആയിരിക്കും; 30X സൂം ക്യാമറയുണ്ടാകാൻ സാധ്യത

സാംസങ് ആരാധകർ മാത്രമല്ല എല്ലാ സ്മാർ‌ട്ട് ഫോൺ പ്രേമികളും കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് ​ഗാലക്സി എസ് 24 അൾട്ര. ഈ ഫോൺ ജനുവരി 18ന് പുറത്തിറക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാമറാ ഫീച്ചറുകളിൽ അതിശയകരമായ പ്രകടനം കാഴ്ച വെച്ച എസ്23 അൾട്രയുടെ പിൻ​ഗാമിയാണ് എസ്24 അൾട്ര.

ആയതിനാൽ തന്നെ പുതിയ ഫോണിന്റെ ക്യാമറ ഫീച്ചറുകൾ എന്തെല്ലാമായിരിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ സാംസങ് അവതരിപ്പിക്കുക. ഇതിൽ ​ഗാലക്സി എസ് 24 അൾട്രയ്ക്ക് മാത്രമല്ല സ്റ്റാന്റേർഡ് മോഡലായ എസ് 24നും മികച്ച ക്യാമറ ആയിരിക്കും എന്നാണ് സൂചന.

എസ്24 അൾട്ര മാത്രമല്ല സ്റ്റാന്റേർഡ് മോഡലും സൂമിങ്ങിൽ പുലി ആയിരിക്കും

MOST READ: ജനുവരിയിലെ അങ്കത്തിന് ടെക്നോയും ഉണ്ടാകും; ​എസ്24 അൾട്രയെ നേരിടുന്നത് ടെക്നോ സ്പാർക്ക് 20 പ്രോ പ്ലസ്

ഫോണിന്റെ ക്യാമറകളെക്കുറിച്ചും വിവധ ഫീച്ചറുകളെക്കുറിച്ചും ഇതിനോടകം തന്നെ നിരവധി ചോർച്ചാ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ആയിരിക്കും എസ് 24ന്റെ സ്റ്റാന്റേർഡ് മോഡലിനായി സാംസങ് തയ്യാറാക്കുക എന്നാണ് ടിപ്സ്റ്റർ ഇവൻ ബ്ലാസ് പറയുന്നത്. ആൻഡ്രോയിഡ് 14-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക എന്നും ഇയാൾ പ്രവചിക്കുന്നു.

​ഗാലക്സി എസ് 23 സ്റ്റാന്റേർഡ് മോഡലിന്റെ പിൻ​ഗാമി ആയിരിക്കും എസ് 24 സ്റ്റാന്റേർഡ് മോഡൽ. മുൻ​ഗാമിയെ അപേക്ഷിച്ച് നിരവധി അപ്ഡേറ്റുകൾ ആയിരിക്കും പുതിയ ഫോണിന് ലഭിക്കുക. 6.2-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കാം ഈ ഫോണിനായി സാംസങ് ഒരുക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 2600 നിറ്റ്‌സ് തെളിച്ചവും ഉണ്ടായിരിക്കുന്നതായി ബ്ലാസ് പ്രവചിക്കുന്നു. എസ് 23യുടെ ഡിസ്പ്ലേ വലുപ്പം 6.1 ഇഞ്ച് ആയിരുന്നു.

എസ്24 അൾട്ര മാത്രമല്ല സ്റ്റാന്റേർഡ് മോഡലും സൂമിങ്ങിൽ പുലി ആയിരിക്കും

MOST READ: ഓപ്പോ എ59 ഉടൻ ഇന്ത്യയിലെത്തും; ബഡ്ജറ്റ് ഫ്രണ്ട്ലി സെ​ഗ്മന്റ് ഇനി ഇവൻ ഭരിക്കും, സവിശേഷതകൾ ഏറെ

മികച്ച രീതിയിലുള്ള ക്യാമറ ഫീച്ചറുകളും സാംസങ് ഈ ഫോണിനായി തയ്യാറാക്കിയേക്കും. 8കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ശേഷിയുളുള 50 എംപി പ്രൈമറി ക്യാമറ ആയിരിക്കും എസ് 24ൽ ഇടം പിടിയ്ക്കുക. ട്രിപ്പിൾ റിയർ ക്യാമറയുമായി വരുന്ന ഫോണിന്റെ ഒരു ക്യാമറയ്ക്ക് 30X സ്പേസ് സൂം വാ​ഗ്ദാനം ചെയ്യാൻ സാധിക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2X, 3X സൂമുകൾ വാ​ഗ്ദാനം ചെയ്യാൻ സാധിക്കുന്ന ടെലിഫോട്ടോ ലെൻസും ഫോണിൽ ഉണ്ടായിരിക്കും.

എസ് 23യ്ക്ക് 3,900 mAh ബാറ്ററിയാണ് സാംസങ് നൽകിയത് എങ്കിൽ എസ് 24ന് 4000 mAh ബാറ്ററി ആയിരിക്കും സാംസങ് നൽകാൻ സാധ്യത. ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ബാറ്ററിയായിരിക്കും സാംസങ് ഈ ഫോണിന് നൽകുന്നത്. വെറും 30 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ഈ ബാറ്ററിയിൽ കയറുമെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനറും ഡിസ്പ്ലേയിൽ ഉണ്ടായിരിക്കും.

ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകൾ ആയിരിക്കും എസ് 24യിൽ സ്ഥാനം പിടിയ്ക്കാൻ സാധ്യത. ഫോണിന്റെ വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗ് റേറ്റ് IP68 ആയിരിക്കും എന്നും ടിപ്സ്റ്റർ ബ്ലാസ് പറയുന്നു. മാത്രമല്ല ചില ഫീച്ചറുകളിൽ എഐയുടെ പിന്തുണയും എസ് 24ന് ഉണ്ടായിരിക്കുന്നതാണ്. ​ഗൂ​ഗിൾ ബാർഡുമായി സാംസങ് സഹകരിക്കുമെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.

അതേ സമയം മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സാംസങ് ഔദ്യോ​ഗികമായി അം​ഗിചരിച്ചിട്ടില്ല എന്ന കാര്യം വായനക്കാർ മനസിലാക്കേണ്ടതാണ്. ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും ജനുവരി 18ന് ​ഗാലക്സി എസ് 24 സീരീസ് ലോഞ്ച് ചെയ്യുമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ആയിരുന്നു എസ് 23 ഫോണുകൾ പുറത്തിറങ്ങിയത് ആയതിനാൽ പുതിയ റിപ്പോർട്ടുകൾ തള്ളിക്കളയാൻ സാധിക്കില്ല.

More from GizBot

Best Mobiles in India

English summary
Samsung will introduce three phones in this series, namely the Galaxy S24, S24 Plus, and S24 Ultra. In this, it is indicated that not only the Galaxy S24 Ultra but also the standard model S24 will have a better camera. There are already several leak reports about the phone's cameras and various features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X