ഓപ്പോ എ59 ഉടൻ ഇന്ത്യയിലെത്തും; ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മന്റ് ഇനി ഇവൻ ഭരിക്കും, സവിശേഷതകൾ ഏറെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ സെഗ്മെന്റാണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ. ഇന്ത്യയിലെ ഉപയോക്താക്കൾ ബഹുഭൂരിപക്ഷവും സാധാരണക്കാരായതിനാൽ തന്നെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾക്ക് മികച്ച മാർക്കറ്റാണ് ഇന്ത്യയിൽ ഉള്ളത്. വാശിയേറിയ മത്സരവും ഈ വിഭാഗത്തിൽ നടക്കുന്നുണ്ട്. ഈ മത്സരം ഒന്നുകൂടി ശക്തമാക്കാൻ പുതിയൊരാൾ കൂടി എത്തുകയാണ്.
രാജ്യത്തെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായ ഓപ്പോ ആണ് ഇപ്പോൾ തങ്ങളുടെ പുതിയ താരത്തിന്റെ മാർക്കറ്റിലെത്തിച്ച് ഈ മത്സരത്തിൽ പോരാടാൻ തയ്യാറായിരിക്കുന്നത്. മുൻപും നിരവധി മിഡ്ബഡ്ജറ്റ്, ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട് ഓപ്പോ. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തുകയാണ്. ഓപ്പോ എ59 5ജി എന്നാണ് ഓപ്പോയുടെ പുതിയ ഫോണിന്റെ പേര്. ഇത് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഒറ്റ റീചാർജിൽ 25-ൽ അധികം ഒടിടി ഫ്ലാറ്റ്ഫോമുകൾ; ഇതുവരെ കാണാത്ത ഓഫറുമായി ടാറ്റ
എന്നാൽ ഫോണിന്റെ ലോഞ്ച് തിയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓപ്പോ എ59 5ജിയുടെ ചിത്രം കമ്പനി തന്നെ നേരത്തെ ട്വിറ്റർ വഴി പുറത്ത് വിട്ടിരുന്നു. ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലേയാണ് ഈ ഫോണിനായി ഓപ്പോ ഒരുക്കിയിരിക്കുന്നത്. ഈ നോച്ചിനുള്ളിൽ ആണ് ഫോണിന്റെ സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഓപ്പോ അവതരിപ്പിച്ച എ58ന്റെ പിൻഗാമി ആയിട്ടാണ് പുതിയ ഫോൺ എത്തുക.
ഫോണിന്റെ സവിശേഷതകളെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ധാരാളം ചോർച്ചാ റിപ്പോർട്ടുകളും ടിപ്സ്റ്റാർ പ്രവചനങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇവയിൽ ശ്രദ്ധേയമായ ചില റിപ്പോർട്ടുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.1-ൽ ആയിരിക്കും ഓപ്പോ എ59 പ്രവർത്തിക്കുക എന്നാണ് ഇതിൽ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാത്രമല്ല 90Hz റീഫ്രഷ് റെയ്റ്റുള്ള 6.56 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും ഫോണിൽ ഉണ്ടായിരിക്കും.

മീഡിയടെക് ഡൈമെൻസിറ്റി 6020 SoC ആയിരിക്കും ഫോണിന്റെ പ്രൊസസർ. ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ പ്രൈമറി ക്യാമറ 13 എംപിയും സെക്കന്ററി ക്യാമറ 2 എംപിയും ആയിരിക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറയാകട്ടെ 8 എംപി ആയിരിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷ.
ഫോണിന്റെ ഭാരം 187 ഗ്രാം ആയിരിക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആയിരിക്കും ഓപ്പോ എ59 5ജി ഇന്ത്യയിൽ അവതരിപ്പിക്കുക. ഇവയുടെ വില യഥാക്രമം 14,999 രൂപ, 16,999 രൂപ എന്നിങ്ങനെയായിരിക്കും എന്നാണ് പ്രമുഖ ടിപ്സ്റ്ററായ അഭിഷേക് യാദവ് അവകാശപ്പെടുന്നത്.
അതേ സമയം ഓപ്പോ എ59 ഇന്ത്യയിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ഓപ്പോ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഫോണിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആയിരുന്ന ഈ ട്വിറ്റ്. കർവ്ഡ് ഡിസ്പ്ലേയാണ് ഈ ചിത്രത്തിൽ എ59ന് ഉള്ളത്. ഗോർഡർ കളർ ഷെയ്ഡും ഈ ഫോണിനായി ഓപ്പോ ഒരുക്കിയിരിക്കുന്നു. ഫോണിന്റെ ഇരുവശങ്ങളിലെ ബെസലുകൾക്ക് കട്ടി കുറവാണെന്നും മൂകളിലും താഴെയുമുള്ള ബെസലുകൾക്ക് കട്ടിയുണ്ടെന്നും തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ ഫോണിന്റെ ഡിസൈൻ.
അതേ സമയം 2024ന്റെ തുടക്കത്തിൽ നിരവധി ഫോണുകളാണ് അവതരിക്കാനായി ഇരിക്കുന്നത്. ടെക് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ് 24 അൾട്ര ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫോൺ. ഇതിന് പുറമെ വിവോ എക്സ് 100 സീരീസ് ഫോണുകൾ, വൺപ്ലസ് 12, ഷവോമിയുടെ നോട്ട് 13 പ്രോ പ്ലസ്, എസ്യൂസിന്റെ ആർഒജി ഫോൺ 8 എന്നിവയും ജനുവരി മാസം പുറത്തിറങ്ങാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








