Home
News

ലോഞ്ചിന് ഇനി വെറും ഒരാഴ്ച; റെഡ്മി നോട്ട് 13 പ്രോയുടെ വില വിവരങ്ങൾ ചോർന്നു, മിഡ് ബഡ്ജറ്റിലെ മികച്ച ഫോൺ

റെഡ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് റെഡ്മി നോട്ട് 13 പ്രോ. വരുന്ന ജനുവരി 4ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റെഡ്മി അറിയിച്ചിരിക്കുന്നത്. ഈ ഫോൺ നേരത്തെ ചൈനയിൽ അവതരിപ്പിച്ചവയാണ്. ചൈനയിൽ നിന്ന് മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണിന് ലഭിച്ചിരുന്നത്.

ഇതിന് പിന്നാലെയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. നിലവിൽ റെഡ്മിയ്ക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പുതിയ ഫോൺ പുറത്തിറക്കുന്നതോടെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഉപയോക്താക്കളെ സമ്പാദിക്കാം എന്ന പ്രതീക്ഷയും റെഡ്മിയ്ക്ക് ഉണ്ട്. ആയതിനാൽ തന്നെയാണ് ജനുവരി 4ന് ഫോൺ അവതരിപ്പിക്കാൻ റെഡ്മി തയ്യാറായിരിക്കുന്നത്. ഫോണിന്റെ ചില സവിശേഷതകൾ പുറത്ത് വിട്ടെങ്കിലും വിലയെപ്പറ്റി സൂചനകൾ ഒന്നും കമ്പനി നൽകിയിരുന്നില്ല.

ലോഞ്ചിന് ഇനി വെറും ഒരാഴ്ച; റെഡ്മി നോട്ട് 13 പ്രോയുടെ വില ചോർന്നു

MOST READ: ആ പരിപാടി ഇനി നടക്കില്ല, സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ; ​ഗൂ​ഗിൾ നിരോധിച്ചത് 2500ഓളം ആപ്പുകൾ

എന്നാൽ ചില ടിപ്സ്റ്ററുകളും ചോർച്ചാ റിപ്പോർട്ടുകളും ഫോണിന്റെ വിലയെ പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് പ്രമുഖ ടിപ്സ്റ്ററായ അഭിഷേക് യാദവ് പുറത്ത് വിട്ട റിപ്പോർട്ടാണ്. ഇദ്ദേഹത്തിന്റെ ഊഹപ്രകാരം 32,999 രൂപ ആയിരിക്കും റെഡ്മി നോട്ട് 13 പ്രോയുടെ വില. ഈ സീരീസിൽ നോട്ട് 13 പ്രോ ഉൾപ്പെടെ മൂന്ന് ഫോണുകൾ ആയിരിക്കും റെഡ്മി പുറത്തിറക്കുക. എന്നാൽ അഭിഷേക് പുറത്ത് വിട്ട ഈ വില ഔദ്യോ​ഗികമായിരിക്കില്ല.

അധികം വൈകാതെ തന്നെ റെഡ്മി തങ്ങളുടെ പുതിയ ഫോണിന്റെ ഔദ്യോ​ഗിക വില പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഈ സീരീസിന്റെ വില ആരംഭിക്കുന്നത് 30,000 രൂപ മുതൽ ആയിരിക്കും എന്നാണ്. സീരീസിലെ ടോപ് എൻഡ് മോഡലിന്റെ വില 35,000 രൂപ വരെയും ഉയർന്നേക്കാം. ഉപഭോക്താക്കളെ ആകർഷിക്കാനായി കുറഞ്ഞ വിലയിലും ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ റെഡ്മി തയ്യാറായേക്കും.

ലോഞ്ചിന് ഇനി വെറും ഒരാഴ്ച; റെഡ്മി നോട്ട് 13 പ്രോയുടെ വില ചോർന്നു

MOST READ: ശ്രദ്ധിക്കുക, നിങ്ങളുടെ വാട്സ്ആപ്പ് വിവരം ചോർന്നേക്കാം? ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യുക

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ഉള്ള ഫോൺ അവതരിപ്പിക്കുന്നതിൽ റെഡ്മി അ​ഗ്രകണ്യനാണ്. ഇതിനോടം തന്നെ റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന പല ഫോണുകളും മിഡ് ബഡ്ജറ്റ് ഫോണുകളാണ്. ഇതിൽ പലതിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഐക്യൂ നിയോ7 പ്രോ, വൺപ്ലസ് 11ആർ എന്നീ ഫോണുകൾക്ക് എതിരാളി എന്ന നിലയ്ക്കാണ് റെഡ്മി നോട്ട് 13 പ്രോ അവതരിപ്പിക്കുന്നത്. ആയതിനാൽ തന്നെ ഈ ഫോണുകളുടെ പ്രൈസ് റേഞ്ച് ആയിരിക്കും നോട്ട് 13 പ്രോയ്ക്കും.

ഈ ഫോണുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് പുതിയ ഫോണുകൾ മാർക്കറ്റിൽ എത്തിച്ചാൽ റെഡ്മിയ്ക്ക് അത് വലിയ നേട്ടം ആയിരിക്കും. അതേ സമയം റെഡ്മി നോട്ട് 13 സീരീസ് ഫോണുകളുടെ ചൈനയിലെ വില പരിശോധിക്കുമ്പോൾ സീരീസിലെ സ്റ്റാന്റേർഡ് മോഡലായ റെഡ്മി നോട്ട് 13ന് 1,099 ചൈനീസ് യുവാൻ ആണ് വില. അതായത് ഇന്ത്യൻ മാർക്കറ്റിലെ 13,000 രൂപ.

ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുള്ള റെഡ്മി നോട്ട് 13 പ്ലസിന്റെ വില ആകട്ടെ 1,399 ചൈനീസ് യുവാൻ ആണ് അതായത് ഇന്ത്യൻ മാർക്കറ്റിലെ 16,000 രൂപ. സീരീസിലെ ടോപ് എൻഡ് മോഡലായ റെഡ്മി നോട്ട് 13 പ്രോയുടെ വില 1,899 ചൈനീസ് യുവാൻ ആണ് ഇന്ത്യൻ മാർക്കറ്റിലെ 21,700 രൂപ.

ഫോണിന്റെ 256 ജിബി സ്റ്റോറേജിനാണ് ഈ വില നിൽകേണ്ടി വരുന്നത്. എന്നാൽ ഈ ഫോണുകൾ ഇന്ത്യയിൽ എത്തുമ്പോൾ വില ഇതിലും കൂടുതൽ ആയിരിക്കും. കാരണം ഇന്ത്യയിലെ നികുതിയും മറ്റും ചേരുന്നത് ആണ്. എന്നിരുന്നാലും മിഡിൽ റേഞ്ചിൽ ഫോണുകൾ എത്തിക്കാൻ ആയിരിക്കും റെഡ്മി ശ്രമിക്കുക. അടുത്ത വർഷം ആദ്യം പുറത്തിറങ്ങുന്നതിൽ മികച്ച ഫോൺ തന്നെ ആയിരിക്കും റെഡ്മി നോട്ട് 13 പ്രോ എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
India is currently one of the countries with the highest number of users for Redmi. Redmi is also hoping to gain more users from India with the launch of the new phone. That is why Redmi is ready to launch the phone on January 4. Although some specifications for the phone were released, the company did not give any indication about the price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X