Home
News

ഒറ്റ റീചാർജിൽ 25-ൽ അധികം ഒടിടി ഫ്ലാറ്റ്ഫോമുകൾ; ഇതുവരെ കാണാത്ത ഓഫറുമായി ടാറ്റ

ഇന്നത്തെ കാലത്ത് ആസ്വദാനത്തിനായി പലരും ആശ്രയിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് ഒടിടികൾ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ തുടങ്ങി നിരവധി ഒടിടി ചാനലുകൾ ഇപ്പോൾ നമ്മുക്ക് ലഭ്യമാണ്. വിവിധ ഭാഷകളിലായി നിരവധി സിനിമകളും വെബ്സീരീസുകളും ടിവി പ്രോ​ഗ്രാമും കായിക പരിപാടികളും എല്ലാം ഇതിലൂടെ നമ്മുക്ക് ലഭ്യമാകുന്നതാണ്.

എന്നാൽ ഇവ എല്ലാം തന്നെ സ്ബസ്ക്രിപ്ഷൻ എടുത്താൽ മാത്രമേ ആസ്വദിക്കാൻ സാധിക്കു എന്നതാണ് ഒരു പ്രധാന പ്രശ്നം. ഇവയുടെ സബ്സ്ക്രിപ്ഷന് ഉയർന്ന തുകയുമാണ് വിവിധ പ്ലാറ്റ്ഫോമുകൾ ആവിശ്യപ്പെടുന്നത്. പല ഉപയോക്താക്കൾക്കും ഒരു ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാത്രമുള്ള സബ്സ്ക്രിപ്ഷൻ ആയിരിക്കും ഉണ്ടായിരിക്കുക. ഉദാഹരണത്തിന് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ മാത്രമേ നിങ്ങൾക്ക് ഉള്ളു എങ്കിൽ നെറ്റ്ഫ്ലിക്സിലെ പ്രോ​ഗ്രാമുകൾ മാത്രമേ നിങ്ങൾ ആസ്വദിക്കാൻ സാധിക്കു.

ഒറ്റ റീചാർജിൽ 25-ൽ അധികം ഒടിടി ഫ്ലാറ്റ്ഫോമുകൾ; കിടിലൻ ഓഫറുമായി ടാറ്റ

MOST READ: ലോഞ്ചിന് ഇനി വെറും ഒരാഴ്ച; റെഡ്മി നോട്ട് 13 പ്രോയുടെ വില വിവരങ്ങൾ ചോർന്നു, മിഡ് ബഡ്ജറ്റിലെ മികച്ച ഫോൺ

മറ്റ് പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, ഹോട്സ്റ്റാർ‌ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പരിപാടികൾ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യത്തിൽ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനം നിങ്ങൾ ഒരുമിച്ച് ലഭിച്ചാൽ എങ്ങനെയുണ്ടാകും എന്ന് ആലോചിച്ചു നോക്കു. ഇത്തരത്തിൽ ഒരു നീക്കവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ടാറ്റ പ്ലേ ബിങ്ക്. 25-ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഇപ്പോൾ ടാറ്റ പ്ലേ ബിങ്കിലൂടെ സാധ്യനമാകും.

ഇവയിൽ പലതും സ്പോഴ്സുമായി ബന്ധപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകൾ ആണെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. നിങ്ങൾ ഒരു കായിക പ്രേമി ആണെങ്കിൽ ഇനി മുതൽ ഇടവേളകൾ ഇല്ലാതെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, വോളിബോൾ, കബഡി, ബാസ്ക്കറ്റ്ബോൾ എന്നിവ ആസ്വദിക്കാൻ സാധിക്കുന്നതാണ്. പല കളികളുടെ തത്സമയ സംപ്രേഷണവും ഇതിൽ ലഭ്യമാകുന്നതായിരിക്കും. 550-ലധികം ടൂർണമെന്റുകളും 18,000-ലധികം മത്സരങ്ങളും ഈ പ്ലാറ്റ്ഫോം ഇതിനോടകം തന്നെ സ്ട്രീം ചെയ്തിട്ടുണ്ട്.

ഒറ്റ റീചാർജിൽ 25-ൽ അധികം ഒടിടി ഫ്ലാറ്റ്ഫോമുകൾ; കിടിലൻ ഓഫറുമായി ടാറ്റ

MOST READ: ആ പരിപാടി ഇനി നടക്കില്ല, സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ; ​ഗൂ​ഗിൾ നിരോധിച്ചത് 2500ഓളം ആപ്പുകൾ

ഇന്റർനാഷണൽ മത്സരങ്ങൾക്ക് പുറമെ തമിഴ്‌നാട് പ്രീമിയർ ലീഗ് പോലുള്ള പ്രാദേശിക മത്സരങ്ങളുടെ സംപ്രേഷണവും ഇതിൽ ലഭിക്കുന്നതാണ്. മാത്രമല്ല ഡ്രീം11 സൂപ്പർ സ്മാഷ്, കരാബാവോ കപ്പ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ്, യുവ കബഡി സീരീസ് പോലുള്ള എക്‌സ്‌ക്ലൂസീവ് ചാമ്പ്യൻഷിപ്പുകളും ടാറ്റ പ്ലേ ബിങ്കിലൂടെ ആസ്വദിക്കാവുന്നതാണ്. ഇന്ത്യയിൽ ധാരാളം കായിക പ്രേമികൾ ഉള്ളതിനാൽ പുതിയ ഓഫർ വലിയ രീതിയിൽ ജനശ്രദ്ധ നേടും എന്നാണ് ടാറ്റ പ്ലേ ബിങ്ക് പ്രതീക്ഷിക്കുന്നത്.

സ്പോഴ്സ് ചാനലുകൾക്ക് പുറമെ സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒടിടി സേവനങ്ങളും ടാറ്റ പ്ലേ ബിങ്കിന്റെ പുതിയ പ്ലാനിൽ ലഭിക്കുന്നതാണ്. ഫാൻകോഡ് എന്ന പുതിയ ഫീച്ചർ വഴിയാണ് ഈ ചാനലുകൾ ലഭ്യമാകുന്നത്. ഇതിലൂടെ ലഭ്യമാകുന്ന പ്രധാന ഒടിടി ചാനലുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ, ആപ്പിൾ ടിവി പ്ലസ്, സീ5, ഫ്യൂസ് പ്ലസ്, ഹാൾമാർക്ക്, എംഎക്സ് പ്ലയർ, ലയൺസ് ​ഗേറ്റ് പ്ലേ തുടങ്ങിയവയാണ് ഒരു വിഭാ​ഗം ഒടിടി പ്ലാറ്റ്ഫോമുകൾ.

ഇവയ്ക്ക് പുറമെ ആഹാ, വ്രൂട്ട്, സൺ എൻഎക്സ്ടി, റീൽഡ്രാമ, ചൗപൽ, നമ്മ ഫ്ലിക്സ്, പ്ലാനറ്റ് മറാത്തി, മനോരമ മാക്സ്, ഐ സ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളും ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. തരം​ഗ് പ്ലസ്, ഹും​ഗാമ പ്ലേ, ഷെമറൂമി, ക്യൂരിയോസിറ്റി സ്ട്രീം, എപിക് ഓൺ, ട്രാവൽ എക്സ്പി, ഡോക്യുബൈ, ഷോർട്സ് ടിവി, പ്ലേ ഫ്ലിക്സ്, ക്ലിക്ക് തുടങ്ങിയ ഒടിടി ചാനലുകളും നിങ്ങൾക്ക് ഇതിലൂടെ ലഭ്യമാകുന്നതാണ്.

ടാറ്റ പ്ലേ ബ്ലിങ്ക് മൊബൈൽ ആപ്പ്, ടാറ്റ പ്ലേ ബ്ലിങ്ക് പ്ലസ് ആൻഡ്രോയിഡ് സെറ്റ് ഓഫ് ബോക്സ്, ടാറ്റ പ്ലേ, TataplayBinge.com എന്നിവിടങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും എന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഫാൻ കോഡുമായിട്ടുള്ള പുതിയ പങ്കാളിത്തം ടാറ്റാ പ്ലേ ബ്ലിങ്കിന്റെ ഉപയോക്താക്കൾക്ക് പുതിയതായി ധാരാളം സേവനങ്ങൾ സമ്മാനിക്കുന്നുവെന്ന് ടാറ്റ പ്ലേയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പല്ലവി പുരി പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Imagine how it would be if you could get the services of several OTT platforms together. Tata Play Bink has come forward with such a move. Access to more than 25 OTT platforms will now be possible through Tata Play Bink. Many of these are sports-related OTT platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X