ജനുവരിയിലെ അങ്കത്തിന് ടെക്നോയും ഉണ്ടാകും; എസ്24 അൾട്രയെ നേരിടുന്നത് ടെക്നോ സ്പാർക്ക് 20 പ്രോ പ്ലസ്
ഇന്ത്യൻ മാർക്കറ്റിൽ ഇടയ്ക്ക് മാത്രം സ്മാർട്ട് ഫോണുകൾ എത്തിക്കുന്ന ചൈനീസ് കമ്പനികളിൽ ഒന്നാണ് ടെക്നോ. എന്നാൽ ചൈനീസ് മാർക്കറ്റിൽ ഈ കമ്പനി നിരന്തരം ഫോണുകൾ പുറത്തിറക്കാറുമുണ്ട്. ഇത്തരത്തിൽ ടെക്നോ ഉടൻ തന്നെ പുറത്തിറക്കാൻ പോകുന്ന പുതിയ സ്മാർട്ട് ഫോണാണ് ടെക്നോ സ്പാർക്ക് 20 പ്രോ പ്ലസ്.
2024ലെ തുടക്കത്തിൽ തന്നെ ഈ ഫോൺ ടെക്നോ അവതരിപ്പിക്കും എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. എന്നാൽ തിയതി മാത്രം പുറത്ത് വിട്ടിട്ടില്ല. ചൈനയിലും ചില തിരഞ്ഞെടുത്ത രാജ്യങ്ങളിലും ടെക്നോ സ്പാർക്ക് 20, ടെക്നോ സ്പാർക്ക് 20 പ്രോ എന്നീ മോഡലുകൾ ഈ ഡിസംബർ മാസം തന്നെ ടെക്നോ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സീരീസിലെ ടോപ് എൻഡ് മോഡലിനെ ജനുവരിയിൽ എത്തിക്കാൻ ടെക്നോ ശ്രമിക്കുന്നത്.

ഓപ്പോ എ59 ഉടൻ ഇന്ത്യയിലെത്തും; ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മന്റ് ഇനി ഇവൻ ഭരിക്കും, സവിശേഷതകൾ ഏറെ
പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോണിന്റെ ചില സവിശേഷതകൾ ടെക്നോ ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ടെക്നോ സ്പാർക്ക് 20, ടെക്നോ സ്പാർക്ക് 20 പ്രോ എന്നീ ഫോണുകളുമായി വളരെയേറെ സാമ്യമുള്ള ഫോൺ ആയിരിക്കും ടെക്നോ സ്പാർക്ക് 20 പ്രോ പ്ലസ്. എന്നിരുന്നാലും സീരീസിലെ ടോപ് എൻഡ് എന്ന നിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ഈ ഫോണിന് ആയിരിക്കും. ഈ ഫോണിന് ടെക്നോ നൽയിരിക്കുന്ന പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
ടെക്നോ സ്പാർക്ക് 20 പ്രോയ്ക്ക് നൽകിയിരിക്കുന്ന MediaTek Helio G99 SoC പ്രൊസസർ തന്നെയായിരിക്കും സ്പാർക്ക് 20 പ്രോ പ്ലസിനും ടെക്നോ നൽകുക. കമ്പനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ HiOS-ഇൽ ആയിരിക്കും പുതിയ ഫോൺ പ്രവർത്തിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കർവ്ഡ് AMOLED ഡിസ്‌പ്ലേ ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. എന്നാൽ ഇതിന്റെ വലുപ്പം എത്രയായിരിക്കും എന്ന് കമ്പനി വെളിപ്പിടുത്തിയിട്ടില്ല.

MOST READ: ഒറ്റ റീചാർജിൽ 25-ൽ അധികം ഒടിടി ഫ്ലാറ്റ്ഫോമുകൾ; ഇതുവരെ കാണാത്ത ഓഫറുമായി ടാറ്റ
ഈ ഡിസ്പ്ലേയ്ക്ക് 120 Hz റീഫ്രഷ് റെയ്റ്റും 1,000 nits തെളിച്ചവും അവകാശപ്പെടനുണ്ടായിരിക്കുന്നതാണ്. ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ശക്തമായ ഫീച്ചറുകളാണ് കാണാൻ സാധിക്കുന്നത്. 108 മെഗാപിക്‌സൽ ആണ് ഈ ഫോണിന്റെ പ്രൈമറി സെൻസർ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്‌സൽ സെൻസറും ഫോണിന്റെ മുൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. പിൻവശത്ത് ഒന്നിൽ കൂടുതൽ ക്യാമറ ഉണ്ടെങ്കിലും ഇതിന്റെ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ടെക്നോ സ്പാർക്ക് 20 പ്രോ പ്ലസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഹാൻഡ്സെറ്റിന്റെ ഒരു ചിത്രം ടെക്നോ ട്വിറ്റർ വഴി പുറത്ത് വിട്ടിരുന്നു. ഗ്രീൻ കളർ ലെതർ ഫിനിഷ് കളർ ഓപ്ഷനിലുള്ള ഫോണിന്റെ ചിത്രമാണ് ടെക്നോ പങ്കുവെച്ചത്. ആകർഷകമായ രൂപത്തിൽ തന്നെയാണ് ടെക്നോ ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോണിന്റെ പിൻവശത്തെ വൃത്താക്രതിയിലുള്ള ഡിസൈനിലാണ് ഫോണിന്റെ ബാക്ക് ക്യാമറകൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
ക്യാമറകൾക്കൊപ്പം എൽഇഡി ഫ്ലാഷ് ലൈറ്റും കാണാൻ സാധിക്കുന്നതാണ്. പിൻവശത്ത് മൂന്നോളം ക്യാമറകൾ ഉണ്ടാകുമെന്നുള്ള സൂചനയാണ് ഈ ചിത്രം നൽകുന്നത്. അതേ സമയം 2024 ജനുവരിയിൽ ടെക്നോ സ്പാർക്ക് 20 പ്രോ പ്ലസിന് പുറമെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റ് നിരവധി ഫോണുകളും എത്തുന്നുണ്ട്. സാംസങ്ങിന്റെ എസ് 24 അൾട്രയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഫോൺ. ഈ ഫോൺ ജനുവരി 17ന് സാംസങ് അവതരിപ്പിക്കും എന്നാണ് സൂചനകൾ.
ഇതിന് പുറമെ വിവോ ആരാധർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സ് 100 സീരീസ് ഫോണുകളും ജനുവരിയിൽ എത്തുന്നതായിരിക്കും വിവോ എക്സ് 100, എക്സ് 100 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. വൺപ്ലസിന്റെ 12 ജനുവരിയിൽ ജനങ്ങളിലേക്ക് എത്തുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആയിരിക്കും. ഷവോമിയും ജനുവരിയിൽ തങ്ങളുടെ പുതിയ ഫോണിനെ അവതരിപ്പിക്കുന്നുണ്ട്. നോട്ട് 13പ്രോ പ്ലസ് എന്ന ഫോൺ ആയിരിക്കും ഷവോമി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








