Home
Gadgets

ഒന്നും രണ്ടുമല്ല 60% ആണ് ഓഫർ; ആമസോണിൽ സ്മാർട്ട് ടിവി വിൽപന പൊടി പൊടിയ്ക്കുന്നു

ഓൺലൈൻ ഷോപ്പിങ് ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട ഇ കൊമേഴ്സ് വെബ്സൈറ്റ് ആണ് ആമസോൺ. ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ആമസോണിനുള്ളത്. പല ആഘോഷവേളകളിലും മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നതിലും ആമസോൺ മുൻപന്തിയിൽ തന്നെയുണ്ട്. ആഘോഷവേളകളിൽ അല്ലാത്ത സാഹചര്യങ്ങളിലും ആമസോൺ ചില ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്.

ഇത്തരത്തിൽ ഒരു ഓഫർ ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്മാർട്ട് ടിവികളുടെ മേൽ ആണ് ആമസോൺ ഈ ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ ഫാബ് ടിവി ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫർ വിൽപന ഇപ്പോൾ ആമസോണിൽ നടക്കുന്നത്. ഫെബ്രുവരി 21 വരെ ഈ ഓഫർ വിൽപന ഉണ്ടായിരിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. സ്മാർട്ട് ടിവികളുടെ വിലയിൽ 60 ശതമാനം വരെ വിലക്കുറവാണ് ഈ വിൽപനയിലൂടെ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒന്നും രണ്ടുമല്ല 60% ആണ് ഓഫർ; ആമസോണിൽ സ്മാർട്ട് ടിവി വിൽപന

MOST READ: കേരളമെങ്ങും കനത്ത ചൂട്; എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ഒരു സൂത്രവിദ്യ

ഈ വിൽപന വഴി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 42,999 രൂപ വില വരുന്ന Redmi 43 inches 4K Ultra HD SmartLED Fire TV 23,999 രൂപയ്ക്കാണ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 44 ശതമാനം ഓഫർ. മറ്റൊരു പ്രമുഖ ടിവിയായ Samsung 43 Inches Crystal Vision 4K Ultra HD SmartLED TVയ്ക്ക് ആകട്ടെ 42 ശതമാനമാണ് ഓഫർ.

54,900 രൂപ വില വരുന്ന ഈ ടിവി ഇപ്പോൾ‌ 31,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സാംസങ്ങിന്റെ തന്നെ 55 inches 4K Ultra HD Smart QLED TVയ്ക്ക് 35 ശതമാനം ഓഫർ ഉണ്ട്. Samsung 43 inches Crystal 4K Neo Series Ultra HD Smart LED TVയുടെ ഓഫർ ആകട്ടെ 38 ശതമാനമാണ്. അടുത്തത് ഷവോമിയുടെ ഓഫറുകൾ പരിശോധിക്കാം.

ഒന്നും രണ്ടുമല്ല 60% ആണ് ഓഫർ; ആമസോണിൽ സ്മാർട്ട് ടിവി വിൽപന

MOST READ: മൂന്ന് മികച്ച ക്യാമറകളുടെ അകമ്പടിയോടെ റിയൽമി 12 പ്ലസ് മാർച്ച് 6ന് ഇന്ത്യയിലെത്തും

Xiaomi 55 inches X Series 4K Ultra HD Smart LED TVയ്ക്ക് 33 ശതമാനം ആണ് ഓഫർ. അതായത് 54,999 രൂപയുടെ ടിവി 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഓഫറുള്ള ഷവോമിയുടെ മറ്റൊരു ടിവിയാണ് 43 inches X Series 4K Ultra HD Smart Google TV. 38 ശതമാനം ആണ് ഈ ടിവിയ്ക്ക് ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിത്തുന്ന ഓഫർ.

ഷവോമിയുടെ സബ് ബ്രാൻഡ് ആയ റിയൽമി 43 inches 4K Ultra HD Android Smart LED TVയ്ക്ക് 47 ശതമാനം ഓഫറും ഈ വിൽപനയിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. എൽജിയുടെ മൂന്നോളം ടിവിയ്ക്കാണ് ഈ വിൽപനയിൽ ഓഫർ ഉള്ളത്. LG 43 inches 4K Ultra HD Smart LED TV ആണ് ഇതിൽ ആദ്യത്തേത്. 40 ശതമാനം ആണ് ഈ ടിവിയുടെ ഓഫർ.

32 inches HD Ready Smart LED TV, 55 inches 4K Ultra HD Smart LED TV എന്നിവയാണ് ഓഫറുള്ള എൽജിയുടെ മറ്റ് ടിവികൾ ഇവയുടെ ഓഫർ യഥാക്രമം 52 ശതമാനം, 39 ശതമാനം എന്നിങ്ങനെയാണ്. ജനപ്രിയ സ്മാർട്ട് ടിവി ബ്രാൻഡ് ആയ സോണി ബ്രാവിയയുടെ ഓഫർ പരിശോധിക്കുമ്പോൾ 55 inches 4K Ultra HD SmartLED Google TVയ്ക്ക് 42 ശതമാനം ആണ് ഓഫ്.

അതായത് 99,900 രൂപയുടെ ടിവി ഇപ്പോൾ 57,990 രൂപയ്ക്ക് സ്വന്തമാക്കാം. അതേ സമയം വൺപ്ലസ്, ഹിസെൻസ്, ഏസർ, വിയു, ഐഎഫ് ഫാൽകോൺ എന്നീ കമ്പനികളുടെ സാമാർട്ട് ടിവികൾക്കും ഈ വിൽപനയിൽ മികച്ച ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇന്നാണ് ഈ ഓഫറിന്റെ അവസാന ദിവസം എന്ന് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. വിലക്കുറവിൽ സ്മാർട്ട് ടിവി സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് നിങ്ങൾക്കായുള്ള മികച്ച അവസരമാണ്.

More from GizBot

Best Mobiles in India

English summary
Amazon has now announced this offer for smart TVs. The offer is currently on sale on Amazon under the name Amazon Fab TV Fest. Amazon has informed us that this offer will be on sale until February 21. Amazon has announced a discount of up to 60 percent on the price of smart TVs through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X