Home
Mobile

മൂന്ന് മികച്ച ക്യാമറകളുടെ അകമ്പടിയോടെ റിയൽമി 12 പ്ലസ് മാർച്ച് 6ന് ഇന്ത്യയിലെത്തും

ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ നിരവധി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് റിയൽമി. പ്രധാനമായും മിഡ് ബഡ്ജറ്റ് ഫോണുകളാണ് റിയൽമി പുറത്തിറക്കുന്നത്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു ഫോൺ കൂടി എത്തുകയാണ്. റിയൽമി 12 പ്ലസ് 5ജിയാണ് പുതിയതായി ഇന്ത്യൻ മാർക്കറ്റിൽ എത്തുന്നത്.

മാർച്ച് ആറിന് ഈ ഫോൺ റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 29ന് ഈ ഫോൺ മലേഷ്യയിൽ അവതരിപ്പിക്കും. ഇതിന് പിന്നാലെയാണ് കമ്പനി പുതിയ ഫോൺ ഇന്ത്യയിൽ എത്തിക്കാനും ശ്രമിക്കുന്നത്. അതേ സമയം റിയൽമി 12, 12 പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകൾ ഈ സീരീസിൽ ഉണ്ടാകും എന്നാണ് പ്രമുഖ ടിപ്സ്റ്ററായ സുധാൻഷു അംമ്പോറെ പുറത്ത് വിടുന്ന വിവരം.

റിയൽമി 12 പ്ലസ് മാർച്ച് 6ന് ഇന്ത്യയിലെത്തും

MOST READ: തിരഞ്ഞെടുത്ത ഫോണുകളിൽ എഐ ഫീച്ചർ അവതരിപ്പിച്ച് ഓപ്പോയും വൺപ്ലസും; സ്മാർട്ട്ഫോണിൽ നിന്ന് എഐ ഫോൺ യു​ഗത്തിലേക്ക്

മാർച്ച് ആറിന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഫോണിന്റെ ചില ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. ബീജ്, ഗ്രീൻ ഫോക്സ് ലെതർ ഫിനിഷുകളിൽ ഉള്ള ഫോണിന്റെ ചിത്രങ്ങളാണ് ഇയാൾ എക്സ് (ട്വിറ്റർ) വഴി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ റിയൽമി 12 പ്ലസിന്റെ ചില സവിശേഷതകൾ ചില ചോർച്ചാ റിപ്പോർട്ടുകൾ വഴി പുറത്ത് വന്നിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

മീഡിയടെക് ഡൈമൻസിറ്റി 7050 SoC പ്രൊസസർ ആണ് ഈ ഫോണിനായി റിയൽമി നൽകാൻ സാധ്യത. 120 Hz സ്മൂത്ത് അമോലെഡ് ഡിസ്‌പ്ലേയും റിയൽമി 12 പ്ലസിൽ ഇടം പിടിച്ചേക്കാം. ക്യാമറ വിഭാ​ഗത്തിൽ സോണിയുടെ LYT-600 OIS പോർട്രെയിറ്റ് ക്യാമറയും ഉണ്ടായകാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഫോണിന്റെ 24 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ചിത്രമാണ് സുധാൻഷു അംമ്പോറെ പുറത്തുവിട്ടിരിക്കുന്നത്.

റിയൽമി 12 പ്ലസ് മാർച്ച് 6ന് ഇന്ത്യയിലെത്തും

MOST READ: അത്ര വലിയ ബുദ്ധിമുട്ട് ഒന്നുമില്ല, വളരെ എളുപ്പത്തിൽ തന്നെ ആധാർ‌ കാർഡിലെ ചിത്രം മാറ്റിയെടുക്കാം

റിയൽമി 12 പ്ലസിന് വേറെയും റാം, സ്റ്റോറേജ് വേരിയന്റുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ സോണിയുടെ LYT-600 OIS പോർട്രെയിറ്റ് ക്യാമറയ്ക്കൊപ്പം മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചേക്കാം. അതായത് ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിന്റെ പിൻവശത്ത് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറയ്ക്ക് ഐഒഎസ് പിന്തുണ ഉണ്ടാകും എന്നും സൂചനയുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിന് ഉണ്ടാകും എന്നാണ് സൂചന. അടുത്തിടയ്ക്കായിരുന്നു റിയൽമി തങ്ങളുടെ റിയൽമി 12 പ്രോ, 12 പ്രോ പ്ലസ് എന്നിവ അവതരിപ്പിച്ചത്. ഇതിന് സമാനമായ ഡിസൈനും ഫീച്ചറുകളുമായിരിക്കും പുതിയ റിയൽമി 12 പ്ലസ് 5ജിയിൽ ഉണ്ടാകാൻ സാധ്യതയെന്നും സൂചനകൾ ഉണ്ട്. ഫോണിന്റെ പിന്നിലെ വൃത്താകൃതിയിലുള്ള ഒരു പ്ലാറ്റ്ഫോമിലായിരുന്നു ഈ ഫോണുകളിൽ ക്യാമറകൾ സ്ഥാനം പിടിച്ചിരുന്നത്.

പുതിയ ഫോണിനും ഈ ഡിസൈൻ തന്നെ ആയിരിക്കാം റിയൽമി നൽകുക. ഒരു പ്രീമിയം ലുക്ക് ഈ ഡിസൈൻ ഫോണിന് നൽകുന്നതാണ്. ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും റിയൽമി 12 പ്ലസിൽ ഉണ്ടാകുക. ഇതിന് 120 Hz റീഫ്രഷ് റെയ്റ്റും ഉണ്ടായിരിക്കാം. 67W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം.

അതേ സമയം ചില ചോർച്ചാ റിപ്പോർട്ടുകൾ വഴിയാണ് റിയൽമി 12 പ്ലസ് 5ജി മാർച്ച് 6ന് പുറത്തിറങ്ങും എന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. റിയൽമി ഇക്കാര്യത്തിൽ ഔദ്യോ​ഗികമായ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല. എന്നാൽ ഈ ഫോൺ ഫെബ്രുവരി 29ന് മലേഷ്യയിൽ പുറത്തിറക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Some reports suggest that Realme will launch this phone in India on March 6. The phone will be launched in Malaysia on February 29. After this, the company is also trying to bring the new phone to India. At the same time, there will be two phones in this series namely Realme 12 and 12 Plus, according to a leading tipster, Sudhanshu Ampore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X