Home
Mobile

തിരഞ്ഞെടുത്ത ഫോണുകളിൽ എഐ ഫീച്ചർ അവതരിപ്പിച്ച് ഓപ്പോയും വൺപ്ലസും; സ്മാർട്ട്ഫോണിൽ നിന്ന് എഐ ഫോൺ യു​ഗത്തിലേക്ക്

ഗൂ​ഗിൾ പിക്സൽ 8 സീരീസ്, സാംസങ് ​ഗാലക്സി എസ് 24 സീരീസ് എന്നീ ഫോണുകൾക്ക് ശേഷം ഓപ്പോ, വൺപ്ലസ് എന്നീ കമ്പനികളുടെ ഫോണുകളിലേക്കും എഐ ഫീച്ചറുകൾ എത്തുന്നു. തിരഞ്ഞെടുത്ത മോഡലുകളിൽ ആണ് കമ്പനികൾ എഐ ഫീച്ചറുകൾ നൽകിയിരിക്കുന്നത്. പുതിയ കളർ ഒഎസ് അപ്ഡേറ്റ് വഴി ഉപയോക്താക്കൾക്ക് ഈ സവിശേഷതകൾ നേടിയെടുക്കാം.

എന്നാൽ നിലവിൽ ചൈനയിൽ മാത്രമാണ് ഈ ഫീച്ചർ രണ്ട് കമ്പനികളും അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫീച്ചറുകൾ വൺപ്ലസും ഓപ്പോയും ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പോയുടെ ഏതെല്ലാം ഫോണുകളിൽ ആണ് കമ്പനി എഐ ഫീച്ചറുകൾ നൽകിയിരിക്കുന്നത് എന്ന് പരിശോധിക്കാം. ഓപ്പോ ഫൈൻഡ് എക്സ്7, ഫൈൻഡ് എക്സ്7 അൾട്ര, റെനോ 11, റെനോ 11 പ്രോ എന്നിവയാണ് എഐ ഫീച്ചറുകൾ ലഭിച്ച മുൻനിര ഓപ്പോ ഫോണുകൾ.

തിരഞ്ഞെടുത്ത ഫോണുകളിൽ എഐ ഫീച്ചർ അവതരിപ്പിച്ച് ഓപ്പോയും വൺപ്ലസും

MOST READ: അത്ര വലിയ ബുദ്ധിമുട്ട് ഒന്നുമില്ല, വളരെ എളുപ്പത്തിൽ തന്നെ ആധാർ‌ കാർഡിലെ ചിത്രം മാറ്റിയെടുക്കാം

ഇതിന് പുറമെ ഓപ്പോ ഫൈൻഡ് എക്സ് 6 സീരീസ് ഫോണുകൾ, റെനോ 10 സീരീസ് ഫോണുകൾ, ഫൈൻഡ് എൻ 3, ഫൈൻഡ് എൻ 3 ഫ്ലിപ്പ് എന്നീ ഫോണുകൾക്കും പുതിയ എഐ ഫീച്ചറുകൾ നൽകാൻ കമ്പനി തയ്യാറായിട്ടുണ്ട്. അതേ സമയം എഐ ഫീച്ചറുകൾ ലഭിക്കുന്ന വൺപ്ലസിന്റെ ഫോണുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. വൺപ്ലസ് 12, വൺപ്ലസ് 11 എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഫോണുകൾ.

ഇതിന് പുറമെ വൺപ്ലസ് എയ്സ് 3, എയ്സ് 2, എയ്സ് 2 പ്രോ എന്നീ ഫോണുകൾക്കും വൺപ്ലസ് എഐ ഫീച്ചറുകൾ തയ്യാറാക്കിയിട്ടുണ്ട്. എന്തെല്ലാമാണ് ഈ ഫോണുകളുടെ എഐ സവിശേഷതകൾ എന്ന് വിശദമായി പരിശോധിക്കാം. ഇതിലെ പ്രധാന സവിശേഷതയാണ് എഐ ഡിറ്റക്ഷൻ. ​ഗൂ​ഗിൾ പിക്സൽ 8 സീരീസിലെ മാജിക് ഇറേസറിന് സമാനമായി ആണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇതിന്റെ സഹായത്താൽ വീഡിയോകൾ മനോഹരമുള്ളതാക്കി മാറ്റാം.

തിരഞ്ഞെടുത്ത ഫോണുകളിൽ എഐ ഫീച്ചർ അവതരിപ്പിച്ച് ഓപ്പോയും വൺപ്ലസും

MOST READ: ഫോണിലെ ആപ്പുകളെല്ലാം അൺഇൻസ്റ്റാൾ ചെയ്തേക്ക്; ടെലി​ഗ്രാം മാത്രം മതി എല്ലാ ആപ്പുകളുടെയും ബോട്ട് ഇവിടെ ലഭ്യമാണ്

വീഡിയോ എടുത്തുകൊണ്ട് ഇരിക്കുന്ന സമയത്ത് ബാ​ഗ്രൗണ്ടിൽ അഭം​ഗിയായി തോന്നുന്ന വസ്തുക്കൾ മായ്ക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. മാത്രമല്ല ചില സബ്ജക്ടുകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കാനും ഈ ഫീച്ചർ സഹായിക്കുന്നതാണ്. ഫോണിൽ വീഡിയോ എടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഫീച്ചറാണ് ഈ എഐ ഡിറ്റക്ഷൻ. മറ്റൊരു പുതിയ എഐ ഫീച്ചറാണ് എഐ കോൾ സമ്മറി. ഇതിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഈ എഐ ഫീച്ചർ നിങ്ങളുടെ കോളുകളെ എല്ലാം ട്രാൻസ്ക്രിപ്ഷനും ടൈം സ്റ്റാമ്പുകളും ഉപയോഗിച്ച് സംഗ്രഹിക്കുന്നതായിരിക്കും. ഫോൺ കോളിന്റെ ഇടയ്ക്ക് തന്നെ ഇതിനായുള്ള ബട്ടൺ ഓൺ ആക്കാൻ സാധിക്കുന്നതായിരിക്കും. ഈ ഫോൺ കോൾ കട്ട് ചെയ്താൽ ഇതിൽ പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഒരു സമ്മറി പോലെ ഫോണിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇത് വളരെ പ്രധാനപ്പെട്ട കാര്യം ആണെങ്കിൽ ഇതിനെക്കുറിച്ച് ഇടയ്ക്കിടെ ഈ ഫീച്ചർ നമ്മളെ ഓർമ്മിപ്പിക്കുകയും ചെയ്യും.

ഓപ്പോ, വൺപ്ലസ് ഫോണുകളിൽ പുതിയതായി വന്നിരിക്കുന്ന മറ്റൊരു എഐ ഫീച്ചറാണ് സിയാവുബു (Xiaobu). ഇത് ഒരു വോയ്സ് അസിസ്റ്റന്റ് ആണ്. നേരത്തെ തന്നെ ചില ഫോണുകളിൽ ഇത്തരം വോയിസ് അസിസ്റ്റന്റസുകൾ ഉണ്ടായിരുന്നു. എന്നാൽ എഐയുടെ കടന്നു വരവോടെ ഇവ ഒന്നു കൂടി നവീകരിച്ചിരിക്കുകയാണ് വൺപ്ലസും ഓപ്പോയും. ഇപ്പോൾ നേരത്തെ ഉണ്ടായിരുന്നതിലും മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾക്ക് സിയാവുബു വഴി ആസ്വദിക്കാൻ സാധിക്കുന്നതാണ്.

ടെക്സ് പ്രോംപ്റ്റുകൾ വഴി ചിത്രങ്ങൾ ഉണ്ടാക്കാനുള്ള സവിശേഷതയും ഇപ്പോൾ സിയാവുബുവിന് ഉണ്ട്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് ഇപ്പോൾ ചൈനയിൽ മാത്രമാണ് ലഭിക്കുന്നത്. വൺപ്ലസിനും ഓപ്പോയ്ക്കും ഇന്ത്യയിൻ നിരവധി ഉപയോക്താക്കൾ ഉള്ളതിനാൽ തന്നെ ഉടൻ തന്നെ ഈ ഫീച്ചറുകൾ ഇവർ ഇന്ത്യയിൽ അവതരിപ്പിക്കും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും പുതിയ കളർ ഒഎസ് അപ്ഡേറ്റ് വഴി ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ നേടിയെടുക്കാം.

More from GizBot

Best Mobiles in India

English summary
Let's check in detail what the AI features of these phones are. Its main feature is AI detection. This feature works similar to the Magic Eraser on the Google Pixel 8 series. With its help, videos can be made beautiful. This feature helps users remove background objects while taking videos.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X