അത്ര വലിയ ബുദ്ധിമുട്ട് ഒന്നുമില്ല, വളരെ എളുപ്പത്തിൽ തന്നെ ആധാർ കാർഡിലെ ചിത്രം മാറ്റിയെടുക്കാം
ഇന്ത്യൻ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഉപയോക്താക്കളുടെ ബയോമെട്രിക്ക് വിവരങ്ങൾ അടക്കം ഈ കാർഡിൽ സർക്കാർ നൽകിയിട്ടുണ്ട്. ആയതിനാൽ തന്നെ പൗരന്മാരെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഈ കാർഡിൽ അടങ്ങിയിട്ടുണ്ട്. 2010 മുതലാണ് രാജ്യത്തെ പൗരന്മാർക്ക് അധാർ കാർഡുകൾ ലഭിച്ചു തുടങ്ങിയത്.
എന്നാൽ ഭൂരിഭാഗം ഉപയോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആധാർ കർഡിലെ ക്ലാരിറ്റി കുറഞ്ഞ ചിത്രം. നേരിട്ട് കാണുന്നതുമായി ഒരു സാമ്യവുമില്ലാത്ത ചിത്രമാണ് പലരുടെയും ആധാർ കാർഡിൽ ഉള്ളത്. അതും വളരെ വികൃതമായ ചിത്രങ്ങൾ ആയിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ നമ്മുക്ക് ഈ ചിത്രങ്ങൾ നമ്മുക്ക് മാറ്റി നമ്മുടെ മനോഹരമായ ചിത്രങ്ങൾ നൽകുവുന്നതാണ്.

വളരെ കുറച്ച് സമയം മാത്രമെ ഇതിനായി ചിലവാകു. UIDAI പുറത്ത് വിടുന്ന വിവരം അനുസരിച്ച് 15 വയസ്സ് പിന്നിട്ട വ്യക്തികൾ അവരുടെ ഫോട്ടോ ഉൾപ്പെടെയുള്ള ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. എങ്ങനെയാണ് ഓൺലൈൻ ആയി ആധാർ കാർഡിലെ ചിത്രം മാറ്റുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം സർക്കാരിന്റെ ആധാർ സേവനങ്ങൾക്കുള്ള ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in സന്ദർശിക്കുക. ഇവിടെ നിന്ന് ആധാർ എൻറോൾമെൻ്റ് ഫോം ഡൗൺലോഡ് ചെയ്യുക.
ശേഷം ഈ എൻറോൾമെൻ്റ് ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ എല്ലാം തന്നെ നിങ്ങൾ പൂരിപ്പിച്ച് നൽകുക. ശേഷം ഇത് നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലോ ആധാർ എൻറോൾമെൻ്റ് സെൻ്ററിലോ സമർപ്പിക്കുക. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താനായി points.uidai.gov.in/. എന്ന ഈ ലിങ്ക് ഉപയോഗിക്കുക. ഇവിടെ എത്തിയാൽ ആധാർ കേന്ദ്രത്തിലെ സ്റ്റാഫ് നിങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങൾ സ്ഥിരീകരിക്കാൻ സഹായിക്കുന്നതാണ്.

ഇതിനെല്ലാം ശേഷം ആയിരിക്കും നമ്മുടെ പുതിയ ചിത്രം അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ എത്തുക. സ്വന്തമായി ഇത് ചെയ്യാൻ അറിയില്ലെങ്കിൽ സഹായിക്കാനായി ആധാർ കേന്ദത്തിലെ എക്സിക്യൂട്ടിവ് സഹായിക്കുന്നതായിരിക്കും. ആധാർ കേന്ദ്രത്തിന്റെ സഹായാത്താലാണ് നിങ്ങൾ ഇത് ചെയ്യുന്നത് എങ്കിൽ ഒരു ചെറിയ തുക ഇവിടെ ഫീസ് ആയി നൽകേണ്ടി വരുന്നതായിരിക്കും. മാറ്റങ്ങൾ എല്ലാം നടത്തി കഴിഞ്ഞാൽ UIDAI വെബ്‌സൈറ്റിലെ അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഒരു നമ്പറും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
അതേ സമയം ആധാർ കാർഡിലെ വിവരങ്ങൾ തിരുത്തിയത് നിലവിൽ വരാൻ പരമാവധി 90 ദിവസം വരെ സമയം എടുത്തേക്കാം എന്നാണ് വിവധ രേഖകൾ പറയുന്നത്. ഓൺലൈനിൽ ഒരു ആധാർ അപ്‌ഡേറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിങ്ങൾക്ക് URN നമ്പർ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ ഈ വിവരവും നമ്മുക്ക് നോട്ടിഫിക്കേഷനായി അറിയാൻ സാധിക്കുന്നതാണ്. ശേഷം നിങ്ങളുടെ അടുത്തുള്ള ആധാർ എൻറോൾമെൻ്റ് സെൻ്ററിൽ നിന്ന് ഇതിന്റെ കോപ്പി സ്വന്തമാക്കാം.
ഇല്ലെങ്കിൽ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇ-ആധാർ ഡൗൺലോഡ് ചെയ്ത് ഡിജിറ്റൽ പതിപ്പായി നിങ്ങൾക്ക് ഫോണിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇതിനായി യുഐഡിഎഐയുടെ വെബ്സൈറ്റിലെ മൈ ആധാർ എന്ന ഓപ്ഷനിലെ ഡൗൺലോഡ് ആധാർ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ശേഷം ഇവിടെ ആധാർ നമ്പറോ എൻറോൾമെൻ്റ് നമ്പറോ വെർച്വൽ ഐഡിയോ നൽകുക. ഇതിന് താഴെ സെന്റ് ഒടിപി എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരുന്നതായിരിക്കും. ഇത് ആവിശ്യപ്പെടുന്ന സ്ഥലത്ത് നൽകുക. ശേഷം വേരിഫൈ ആന്റ് ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഈ ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും കാർഡിന്റെ ഒരു കോപ്പി പ്രിന്റ് വേർഷൻ കൈവശം വെയ്ക്കുന്നത് പല കാര്യങ്ങൾക്കും ഉപകരിക്കുന്നതായിരിക്കും. ആയതിനാൽ തന്നെ ഇതിന്റെ പ്രിന്റ് വേർഷൻ സ്വന്തമാക്കാൻ ശ്രമിക്കുക.


Click it and Unblock the Notifications








