Home
How to

കേരളമെങ്ങും കനത്ത ചൂട്; എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ഒരു സൂത്രവിദ്യ

കേരളത്തിൽ‌ ഇപ്പോൾ ചൂട് കാലമാണ്. മുൻപെങ്ങും കാണത്തത് പോലെ വളരെ ഉയർന്ന ചൂട് ആണ് വേനൽ കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ വരും മാസങ്ങളിൽ ചൂട് ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. എസി ഇല്ലാതെ ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

എന്നാൽ സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നത് അല്ല നിലവിൽ എസികൾ. വിലക്കുറവിൽ ധാരാളം എസികൾ നമ്മുടെ വിപണിയിൽ ലഭ്യമാണെങ്കിലും ഇലക്ട്രിസിറ്റി ബില്ല് ഉയരുമോ എന്ന ഭയത്താൽ ആണ് പല ഉപയോക്താക്കളും എസികൾ വാങ്ങാത്തത്. എന്നാൽ എസി ഇല്ലാതെ തന്നെ നമ്മുടെ റൂമിനകത്തെ ചൂട് നാല് ​ഡി​ഗ്രി വരെ കുറയ്ക്കാൻ സ​ഹായിക്കുന്ന ഒരു വിദ്യ പരിജയപ്പെട്ടാലോ ഇതിന് ആകെ വേണ്ടത് ഒരു പെഡസ്റ്റൽ ഫാൻ ആണ്.

എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ഒരു സൂത്രവിദ്യ

MOST READ: മൂന്ന് മികച്ച ക്യാമറകളുടെ അകമ്പടിയോടെ റിയൽമി 12 പ്ലസ് മാർച്ച് 6ന് ഇന്ത്യയിലെത്തും

മാത്രമല്ല രാത്രി കാലങ്ങളിൽ മാത്രമാണ് ഈ വിദ്യ പ്രാവർത്തികമാകു എന്നും വായനക്കാർ മനസിലാക്കേണ്ടതാണ്. സാധാരണ ചൂട് കാലത്ത് ആണെങ്കിലും രാത്രി വീടിന് പുറത്ത് അത്യാവശ്യം ചൂട് കുറഞ്ഞ കാലാവസ്ഥ ആയിരിക്കും. കോൺക്രീറ്റ് കെട്ടിടം ആയതുകൊണ്ട് പകൽ സമയത്തെ ചൂട് വീടുകൾക്ക് ഉള്ളിൽ തന്നെ തങ്ങി നിൽക്കും. രാത്രി കാലത്തും ഈ ചൂട് റൂമിനുള്ളിൽ തങ്ങി നിൽക്കുന്നത് കൊണ്ടാണ് രാത്രിയിലും നമ്മുക്ക് ചൂട് അനുഭവപ്പെടുന്നത്.

എന്നാൽ ഒരു പെഡസ്റ്റൽ ഫാൻ ഉണ്ടെങ്കിൽ പുറത്തെ കാലവസ്ഥ നമ്മുക്ക് റൂമിനുള്ളിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ റൂമിലെ ജനൽ രാത്രിയാകുമ്പോൾ തുറന്നു വെയ്ക്കുക. ശേഷം പെഡസ്റ്റൽ ഫാൻ എടുത്ത് റൂമിന് പുറത്ത് ജനലിന്റെ അടുത്ത് വെയ്ക്കുക. പുറത്ത് നിന്ന് കാറ്റ് റൂമിന് ഉള്ളിലേക്ക് കയറുന്ന തരത്തിൽ വേണം ഫാൻ സ്ഥാപിക്കാൻ. ശേഷം ഈ ഫോൺ ഓൺ ആക്കുക.

എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ഒരു സൂത്രവിദ്യ

MOST READ: തിരഞ്ഞെടുത്ത ഫോണുകളിൽ എഐ ഫീച്ചർ അവതരിപ്പിച്ച് ഓപ്പോയും വൺപ്ലസും; സ്മാർട്ട്ഫോണിൽ നിന്ന് എഐ ഫോൺ യു​ഗത്തിലേക്ക്

ഇപ്പോൾ പുറത്തെ കാലാവസ്ഥയിൽ നിന്നുള്ള കാറ്റ് ആയിരിക്കും നിങ്ങളുടെ റൂമിൽ എത്തുക. റൂമിനുള്ളിലെ കാലവസ്ഥയിൽ നിന്നും വ്യത്യസ്ഥമായിരിക്കും പുറത്തെ കാലാവസ്ഥ. ആയതിനാൽ തന്നെ റൂമിന് പുറത്തുള്ള കാലാവസ്ഥയിൽ നിന്നായിരിക്കും കാറ്റ് എത്തുന്നത്. റൂമിനുള്ളിൽ ചൂട് പുറത്ത് പോകാനായി മറ്റൊരു ജനൽ പാളികൂടി തുറന്ന് ഇടുന്നത് പെട്ടെന്ന് റൂം തണുക്കാൻ സഹായിക്കുന്നതായിരിക്കും. ഇത്തരത്തിൽ ചെയ്യുമ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ റൂമിനുള്ളിലെ താപനിലയിൽ മാറ്റം വരുന്നതായിരിക്കും.

റൂമിനുള്ളിലെ ചൂട് ഇനിയും കുറയ്ക്കണം എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ റൂമിനുള്ളിലെ സീലിങ് ഫാൻ കൂടി ഓൺ ആക്കിയാൽ മതി. ഇത്തരത്തിൽ ചെയ്താൽ വീണ്ടും നിങ്ങളുടെ റൂമിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കുന്നതാണ്. ഏകദേശം 10 മിനിറ്റുകൊണ്ട് തന്നെ 4 ഡി​ഗ്രിയോളം ചൂട് കുറയ്ക്കാൻ ഈ വിദ്യ സഹായിക്കുന്നുണ്ട്. ജനൽ തുറന്നാൽ കൊതുക് കയറും എന്ന ഭയം ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടാകും.

എന്നാൽ ഫാൻ കറങ്ങുന്നതിനാൽ ഈ കൊതുകുകൾ നിങ്ങളെ കുത്താനുള്ള സാധ്യതതയും വളരെ കുറവാണ്. എസിയുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാനും ഈ വിദ്യ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. അതേ സമയം രാത്രി മാത്രമെ ഈ വി​ദ്യ ചൂട് കുറയ്ക്കാൻ സഹായിക്കു എന്ന കാര്യം നിങ്ങൾക്ക് ഓർമ്മ ഉണ്ടാകണം. കാരണം പകൽ സമയങ്ങളിൽ റൂമിന് അകത്തും പുറത്തും ചൂട് ആയിരിക്കും. രാത്രി മാത്രമെ പുറത്ത് ചൂട് കുറയു.

അതേ സമയം കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വിവധ ജില്ലകളിൽ ചൂട് അനുസരിച്ച് യെല്ലോ അലേർട്ടും അധികൃതർ പുറപ്പെടുവിക്കുന്നുണ്ട്. ഇന്ന് (ഫെബ്രുവരി 21) ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. എറണാകുളം, കണ്ണൂർ ജില്ലകളിൽ താപനില 36 ഡിഗ്രിവരെ ഉയരുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും കനത്ത ചൂട് തുടരുകയാണ്.

More from GizBot

Best Mobiles in India

English summary
ACs are currently not affordable for common people. Although many ACs are available in our market at cheap prices, many users do not buy ACs because of the fear of rising electricity bills. But if there is a technique that helps to reduce the heat inside our room up to four degrees without AC, all it needs is a pedestal fan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X