സ്മാർട്ട് ആയി ബൈക്ക് ഓടിക്കാൻ സ്മാർട്ട് ഹെൽമെറ്റുകൾ; പാട്ട് കേൾക്കാനും അപകടം അറിയിക്കാനും സഹായിക്കും
സ്മാർട്ട് ഫോൺ, സ്മാർട്ട് ഗ്ലാസ്, സ്മാർട്ട് വാച്ച്, സ്മാർട്ട് റിങ് എന്നെല്ലാം നമ്മൾ ധാരാളമായി കേട്ടിട്ടുണ്ട് അല്ലെ. എന്നാൽ വിപണിയിൽ ഉള്ള സ്മാർട്ട് ഹെൽമെറ്റുകളെക്കുറിച്ച് അധികം ആരും കേട്ടുകാണില്ല. കുറച്ചു കാലമായി ഇവ വിപണിയിൽ ഉണ്ടെങ്കിലും അധികം ആളുകളും ഇത്തരം സ്മാർട്ട് ഹെൽമെറ്റുകളെക്കുറിച്ച് കേട്ടുകാണാൻ വഴിയില്ല.
ഇരു ചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നമ്മുടെ തലയ്ക്ക് സുരക്ഷ നൽകുന്നതിനോടൊപ്പം പല തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നവയാണ് ഇത്തരം സ്മാർട്ട് ഹെൽമെറ്റുകൾ. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയോടെ ഈ ഹെൽമെറ്റ് ധരിക്കുമ്പോൾ പാട്ട് കേട്ടുകൊണ്ട് തന്നെ വാഹനം ഓടിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ വോളിയം നിയന്ത്രിക്കാനുള്ള ബട്ടണുകളും ഈ ഹെൽമെറ്റിൽ തന്നെ നൽകിയിട്ടുണ്ടാകും.

ഇൻബ്വിൽഡ് സ്പീക്കറുകൾക്ക് ഒപ്പം മൈക്രോ ഫോണുകളും ഇത്തരം സ്മാർട്ട് ഹെൽമെറ്റുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ വാഹനം ഓടിക്കുമ്പോൾ തന്നെ കൈകൾ ഉപയോഗിക്കാതെ ഫോൺ കോളുകൾ എടുക്കാനും സംസാരിക്കാനും സാധിക്കുന്നതാണ്. എന്നാൽ വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് ശിഷാർഹമാണ് എന്ന നിയമവും നിങ്ങൾ അറിഞ്ഞിരിക്കണം. വാഹനം ഓടിക്കുമ്പോൾ ഫോൺകോളുകൾ വന്നാൽ വാഹനം റോഡിന് സൈഡിൽ പാർക്ക് ചെയ്തിന് ശേഷം വേണം സംസാരിക്കാൻ.
സ്മാർട്ട് ഹെൽമെറ്റ് വെച്ച് പാട്ട് കേൾക്കുമ്പോഴും കുറഞ്ഞ വോളിയത്തിൽ പാട്ടുകൾ കേൾക്കുന്നത് ആയിരിക്കും കൂടുതൽ സുരക്ഷിതം. സ്മാർട്ട് ഹെൽമെറ്റിലെ ബ്ലൂടൂത്തിന്റെ സഹായത്താൽ നിങ്ങൾക്ക് നാവിഗേഷനുകളും വ്യക്തമായി അറിയാൻ സാധിക്കുന്നതായിരിക്കും. ഫോണിലെ ജിപിഎസ് കണക്ട് ചെയ്യുന്നതോടെ പോകേണ്ട വഴി ഏതാണ് എന്നുള്ള വോയിസ് സന്ദേശങ്ങൾ നമ്മുക്ക് അറിയാൻ സാധിക്കുന്നതാണ്. പരിചയമില്ലാത്ത വഴിയിലൂടെ പോകുമ്പോൾ ഏറെ സഹായകരമാകുന്ന ഫീച്ചറാണ് ഇവ.

മാത്രമല്ല പ്രധാന വഴിയ്ക്ക് പുറമെ എന്തെങ്കിലും കുറുക്കുവഴികളോ എളുപ്പവഴികളോ ഉണ്ടോ എന്നും ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നിങ്ങളുടെ സ്മാർട്ട് ഫോണിലെ സെൻസറുകളുമായി ഈ സ്മാർട്ട് ഹെൽമെറ്റ് കണക്ട് ചെയ്യുന്നതോടെ നിരവധി സുരക്ഷാ ഫീച്ചറുകളും ഈ സ്മാർട്ട് ഹെൽമെറ്റ് വാഗ്ദാനം ചെയ്യുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ വേഗതയും ലൊക്കേഷനും മറ്റ് സുപ്രധാന വിവരങ്ങളും തത്സമയം ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നതാണ്. ഒരു അപകടം ഉണ്ടായാൻ ഇതിലൂടെ നിർണ്ണായക തെളിവുകൾ ശേഖരിക്കാൻ സാധിക്കുന്നതാണ്.
മാത്രമല്ല ഇത്തരം അപകടം സംഭവിച്ചാൽ സെൻസറുകൾ വഴി എമർജൻസി സിഗ്നൽ അടുത്തുള്ള ആശുപത്രികളിലേക്കോ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലെ വേണ്ടപ്പെട്ടവർക്കോ അയയ്ക്കുന്നതായിരിക്കും. ചില തരം സ്മാർട്ട് ഹെൽമെറ്റുകളുടെ പിൻവശത്ത് ലൈറ്റുകളും നൽകിയിട്ടുണ്ടാകും. നിങ്ങൾ വാഹനം ബ്രെയ്ക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ഹെൽമെറ്റിലെ ഈ ലൈറ്റ് തെളിഞ്ഞ് പിന്നിൽ വരുന്ന യാത്രക്കാർക്ക് സിഗ്നൽ നൽകുന്നതായിരിക്കും. ഈ ഒരു സുരക്ഷാ ഫീച്ചറും സ്മാർട്ട് ഹെൽമെറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്മാർട്ട് ഹെൽമെറ്റ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫീച്ചറാണ് റിമോട്ട് കൺട്രോണിങ്. അതായത് ഈ സ്മാർട്ട് ഹെൽമെറ്റ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാൽ വിദൂരമായി തന്നെ ഈ ആപ്പ് കൊണ്ട് ഹെൽമെറ്റ് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഹെൽമെറ്റിൽ തൊടാതെ തന്നെ ആപ്പിന്റെ സഹായത്താൽ പാട്ടുകളുടെ വോളിയം കൂട്ടാനും കുറയ്ക്കാനും നെക്സ്റ്റ് പാട്ട് പ്ലേ ചെയ്യാനും എല്ലാം ഇതിലൂടെ സാധിക്കുന്നതാണ്. ഇതിനാൽ തന്നെ ബൈക്കിന്റെ ഹാൻഡിൽ ബാറിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് ഏറ്റെടുക്കാൻ സാധിക്കുന്നതാണ്.
യുഎസ്ബി പോർട്ടിന്റെ സഹായത്തോടെയാണ് ഇത്തരം സ്മാർട്ട് ഹെൽമെറ്റുകൾ ചാർജ് ചെയ്യുന്നത്. നിങ്ങളുടെ ഫോണിന്റെ ചാർജർ തന്നെ ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. https://headfox.in/ എന്ന വെബ്സൈറ്റിൽ നിന്ന് ഇത്തരം സ്മാർട്ട് ഹെൽമെറ്റുകൾ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും സ്മാർട്ട് ഹെൽമെറ്റുകൾ ലഭിക്കുന്നതാണ്. 3000 രൂപ മുതൽ തന്നെ അത്യാവശ്യം മികച്ച സ്മാർട്ട് ഹെൽമെറ്റുകൾ ലഭിക്കുന്നതാണ്.


Click it and Unblock the Notifications








