Home
Mobile

ഗെയിമിങ്ങിലെ കേമനെ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ച് എസ്യൂസ്; ROG ഫോൺ 8 സീരീസ് പ്രോ വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തു

പ്രമുഖ തായ്വാൻ ടെക് കമ്പനിയായ എസ്യൂസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ എസ്യൂസ് ROG ഫോൺ 8 സീരീസ് ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിച്ചു. അടുത്തിടെയാണ് ഈ ഫോൺ ആ​ഗോളതലത്തിൽ എസ്യൂസ് പുറത്തിറക്കിയത്. എസ്യൂസ് ROG ഫോൺ 8, ROG ഫോൺ 8 പ്രോ എന്നീ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്.

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ വിജയ് സെയിൽസ് വഴിയാണ് ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിരിക്കുന്നത്. ഇതിൽ സ്റ്റാന്റേർഡ് മോഡലായ എസ്യൂസ് ROG ഫോൺ 8ന്റെ വില ആരംഭിക്കുന്നത് 94,999 രൂപ മുതലാണ്. ഫോണിന്റെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില നൽകേണ്ടത്. എസ്യൂസ് ROG ഫോൺ 8 പ്രോയുടെ വില പരിശോധിക്കുമ്പോൾ 1,19,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

ഗെയിമിങ്ങിലെ കേമനെ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ച് എസ്യൂസ്

MOST READ:ലോ ബഡ്ജറ്റിൽ വീണ്ടും 50എംപി ക്യാമറാ ഫോണുമായി ഇൻഫിനിക്സ്; സ്മാർട്ട് 8 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

ഫോണിന്റെ 24 ജിബി റാം 1 ടിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. റെബൽ ഗ്രേ, ഫാൻ്റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ആണ് എസ്യൂസ് ROG ഫോൺ 8 ഇന്ത്യയിൽ ലഭ്യമാകുന്നത്. ROG ഫോൺ 8 പ്രോ ആകട്ടെ ഫാൻ്റം ബ്ലാക്ക് ഷേഡിൽ‌ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ പ്രോ പതിപ്പ് സ്വന്തമാക്കുമ്പോൾ 5,999 രൂപ വില വരുന്ന എയറോ ആക്റ്റീവ് കൂളർ X സൗജന്യമായി ലഭിക്കുന്നതായിരിക്കും.

വിജയ് സെയിൽസിന് പുറമെ എസ്യൂസ് ഇ ഷോപ്പ്, എസ്യൂസ് എക്‌സ്‌ക്ലൂസീവ് സ്റ്റോർ, എസ്യൂസ് ROG സ്റ്റോർ എന്നിവയിലൂടെയും പ്രോ പതിപ്പ് വാങ്ങാൻ സാധിക്കുന്നതാണ്. അതേ സമയം എസ്യൂസ് ROG ഫോൺ 8 സീരീസിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 16 ജിബി LPDDR5 റാമും 512 ജിബി UFS 4.0 സ്റ്റോറേജും ജോടിയാക്കിയ Qualcomm Snapdragon 8 Gen 3 SoC ഈ ഫോണിന്റെ പ്രോസസർ.

ഗെയിമിങ്ങിലെ കേമനെ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ച് എസ്യൂസ്

MOST READ: കുട്ടികൾക്ക് സൗജന്യമായി പഠിക്കാം; പരീക്ഷകൾക്ക് മാർക്ക് ഉയർത്താൻ സഹായിക്കുന്ന സോഷ്യൽ മീഡിയാ വിദ്യകൾ

പ്രോ പതിപ്പ് ആകട്ടെ നേരത്തെ സൂചിപ്പിച്ചത് പോലെ 24ജിബി LPDDR5 റാമും 1ടിബി UFS 4.0 സ്റ്റോറേജുമായാണ് വരുന്നത്. ROG UI-യുടെ ഏറ്റവും പുതിയ പതിപ്പിനൊപ്പം ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ദി ബോക്‌സിൽ ആണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. സാംസങ്ങിന്റെ 6.78 ഇഞ്ച് FHD+ LTPO OLED ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കായി എസ്യൂസ് ഒരുക്കിയിരിക്കുന്നത്. 2,500 nits പീക്ക് തെളിച്ചവും ഈ ഡിസ്പ്ലേ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

65W വയർഡ് ഫാസ്റ്റ് ചാർജിങ്, 15W Qi വയർലെസ് ചാർജിങ് എന്നിവ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററിയും ഈ ഫോണുകൾക്കായി എസ്യൂസ് ഒരുക്കിയിരിക്കുന്നു. എസ്യൂസ് ROG ഫോൺ 8 പ്രോയുടെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഒഐഎസ് പിന്തുണയുള്ള 50 എംപി സോണി ഐഎംഎക്സ് 890 ലെൻസ് ആണ് പ്രൈമറി ലെൻസ് ആയി നൽകിയിരിക്കുന്നത്. ഇതിന് പുറമെ രണ്ട് ക്യാമറകൾ കൂടി പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

13 എംപി അൾട്രാവൈഡ് ലെൻസ്, 32 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഇവ. ഇതിൽ ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂമും ഒഐഎസ് പിന്തുണയും എസ്യൂസ് നൽകിയിട്ടുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി രണ്ട് ഫോണിലും 32 എംപി ഫ്രണ്ട് ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. ഫോണുകളുടെ വാട്ടർ ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റ് IP68 ആണ്.

മികച്ച ഒരു ​ഗെയിമിങ് ഫോൺ എന്ന ലേബലിൽ ആണ് എസ്യൂസ് തങ്ങളുടെ ROG ഫോൺ 8 സീരീസ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ​ഗെയിമിങ് എക്സ്പീരിയൻസ് മികച്ചതാക്കാൻ AI ഗ്രാബർ എന്ന ഫീച്ചറും ഈ ഫോണുകൾക്കായി എസ്യൂസ് നൽകിയിട്ടുണ്ട്. മാത്രമല്ല ആകർഷകമായ ഡിസൈന് വേണ്ടി Aura RGB ലൈറ്റിംഗ് ലോഗോയും ഫോണിന്റെ പിൻഭാ​ഗത്ത് എസ്യൂസ് നൽകിയിരിക്കുന്നു. പ്രോ വേരിയന്റിൽ മിനി-എൽഇഡി ലൈറ്റിങ്ങും അധികമായി നൽകിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The price of the Asus ROG Phone 8, the standard model, starts at Rs 94,999. This price is for the 16GB RAM, 512GB storage variant of the phone. The Asus ROG Phone 8 Pro price starts at Rs 1,19,999. This price is for the 24GB RAM, 1TB storage variant of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X