Home
Social media

കുട്ടികൾക്ക് സൗജന്യമായി പഠിക്കാം; പരീക്ഷകൾക്ക് മാർക്ക് ഉയർത്താൻ സഹായിക്കുന്ന സോഷ്യൽ മീഡിയാ വിദ്യകൾ

ഇത് സോഷ്യൽ മീഡിയകളുടെ കാലമാണ് കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകളാണ് ഇന്ന് സോഷ്യൽ മീഡിയകൾ ഉപയോ​ഗിക്കുന്നത്. പലപ്പോഴും സോഷ്യൽ മീഡിയകളുടെ അമിത ഉപയോ​ഗം മൂലം കുട്ടികൾ പഠനത്തിൽ അടക്കം ഉഴപ്പുന്നവരാണ്. എന്നാൽ ഇത്തരം സോഷ്യൽ മീഡിയകളുടെ സഹായത്താൽ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തിയാലോ?

കുട്ടികൾ ഏതായാലും ഭൂരിഭാ​ഗം സമയത്തും സ്മാർട്ട് ഫോണുകളിൽ അയതാനിൽ തന്നെ ഇത്തരത്തിൽ സോഷ്യൽ മീഡിയകൾ ഉപയോ​ഗിച്ച് കുട്ടികളുടെ പഠനവും മെച്ചപ്പെടുത്തിക്കൂടെ? അതെ ഇത് സാധ്യമാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം പോലെ അത്ര ജനപ്രിയമല്ലെങ്കിലും നിരവധി ഉപയോക്താക്കൾ ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയകളിൽ ഒന്നാണ് റെഡ്ഡിറ്റ്. ഒരു വീഡിയോ പ്ലാറ്റ്ഫോം പോലെയാണ് ഈ സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നത്. കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനായി നിരവധി ചാനലുകളും റെഡ്ഡിറ്റിൽ ലഭ്യമാണ്.

പരീക്ഷകൾക്ക് മാർക്ക് ഉയർത്താൻ സഹായിക്കുന്ന സോഷ്യൽ മീഡിയാ വിദ്യകൾ

MOST READ: സാധാരണക്കാർക്കുള്ള അൾട്രയുമായി ഷവോമി; എസ്24 അൾട്ര പോലെ മികച്ച ക്യാമറകളുമായി ഷവോമി 14 അൾട്ര വരുന്നു

ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഫെയ്സ്ബുക്കിലെ പേജ്, ​ഗ്രൂപ്പ് അല്ലെങ്കിൽ അക്കൗണ്ടുകൾ പോലെയാണ് റെഡ്ഡിറ്റിൽ സബ്റെഡ്ഡിക്സ് അറിയപ്പെടുന്നത്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന കുറച്ച് സബ്റെഡ്ഡിക്സ് എന്തെല്ലാമാണെന്ന് നമ്മുക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടാം. ഇതിൽ പ്രധാനപ്പെട്ട ഒരു സബ്റെഡ്ഡിക്സ് ആണ് r/CoolGuides. പ്രധാനമായും ചരിത്രപരമായ വിവരങ്ങൾ നൽകുന്നതിലാണ് ഈ സബ്റെഡ്ഡിക്സ് കേളി കേട്ടിരിക്കുന്നത്. ഇതിന്റെ സഹായത്താൽ ചരിത്രപരമായ വിവരങ്ങൾ രേഖരിക്കാൻ സഹായിക്കുന്നതാണ്.

ഇത് ഇൻഫോഗ്രാഫിക്സ് പ്രിൻ്റ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും മറ്റുള്ളവരുമായി ഷെയർ ചെയ്യാനും എല്ലാം സാധിക്കുന്നതാണ്. കുട്ടികളുടെ പഠനത്തിന് സ​ഹായിക്കുന്ന മറ്റൊരു സബ്റെഡ്ഡിക്സ് ആണ് r/ExplainLikeIAmFive. ആനുകാലിക സംഭവങ്ങൾ, സയൻസ്, ഫിസിയോളജി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പഠിക്കാനായി r/ExplainLikeIAmFive എന്ന് സബ്റെഡ്ഡിക്സ് കുട്ടികളെ വരെയധികം സഹായിക്കുന്നുണ്ട്. ഇതിന് പുറമെ ചരിത്രം, യുദ്ധം എന്നീവയെക്കുറിച്ചുള്ള നിരവധി വിവരങ്ങളും ഇതിലൂടെ ലഭ്യമാണ്.

പരീക്ഷകൾക്ക് മാർക്ക് ഉയർത്താൻ സഹായിക്കുന്ന സോഷ്യൽ മീഡിയാ വിദ്യകൾ

MOST READ: സ്വന്തമായി വാഹനമുള്ളവർ ശ്രദ്ധിക്കുക; എംപരിവാഹനിൽ സൗജന്യമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള സമയം തീരാറായി

വളരെ വിശദമായി തന്നെയാണ് ഇതിൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. നിലവിൽ 23 ദശലക്ഷത്തിലധികം ആളുകൾ ഈ സബ്റെഡ്ഡിക്സ് ഉപയോ​ഗിക്കുന്നുണ്ട്. റെഡ്ഡിക്ടിലെ തന്നെ ഏറ്റവും ജനപ്രിയമായ സബ്റെഡ്ഡിക്സുകളിൽ ഒന്നാണിത്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന മറ്റൊരു സബ്റെഡ്ഡിക്സ് ആണ് r/ChangeMyView എന്നത്. ഏത് വിഷയത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ സബ്റെഡ്ഡിക്സിൽ നിന്ന് ലഭിക്കുന്നതാണ്. പല കാര്യങ്ങിളും നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാൻ തന്നെ ഈ ചാനലിന് സാധിക്കുന്നതാണ്. അതിനാലാണ് ഈ പേര് തന്നെ ഇതിന് നൽകിയിരിക്കുന്നത്.

ഈ സബ്റെഡ്ഡിക്ട് വഴി ആശയവിനിമയം നടത്താനും സംവാദങ്ങൾക്കും സാധിക്കുന്നതാണ്. r/InternetIsBeautiful എന്ന സബ്റെഡ്ഡിക്സും കുട്ടികളുടെ പഠനത്തിന് മിക്ക രീതിയിൽ സഹായിക്കുന്ന ഒരു സബ്റെഡ്ഡിക്സ് ആണ്. നിങ്ങളുടെ പഠനത്തിന് ആവിശ്യമായ മികച്ച വെബ്സൈറ്റുകളും വീഡിയോകളും എല്ലാം ഈ സബ്റെഡ്ഡിക്സിന് മികച്ച രീതീയിൽ നിർദേശിക്കുന്നതായിരിക്കും. ഇ-കൊമേഴ്‌സ് സൈറ്റുകൾ മുതൽ ഇമേജ് എഡിറ്റിംഗ്, DIY സൈറ്റുകൾ മുതൽ മ്യൂസിക് ക്വിസ് ആപ്പുകൾ വരെ ഈ സബ്റെഡ്ഡിക്സിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്.

ഇതിനോടകം തന്നെ 17 ദശലക്ഷം ഉപയോക്താക്കൾ ഈ സബ്റെഡ്ഡിക്സിന്റെ സേവനം ആശ്രയിക്കുന്നുണ്ട്. r/EducationalGIFs എന്ന സബ്റെഡ്ഡിക്സ് ആണ് മറ്റൊരു മികച്ച റെഡ്ഡിക്ട് ചാനൽ. സങ്കീർണ്ണമായ പല വിഷയങ്ങളും രസകരമായ GIF മാതൃകയിൽ നൽകി അറിവ് പകരുന്ന ഒരു സബ്റെഡ്ഡിക്സ് ആണ് r/EducationalGIFs. കുട്ടികൾക്കും വിദ്യാർത്ഥികളും രസകരമായി തന്നെ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. r/AskScience എന്ന സബ്റെഡ്ഡിക്സും മികച്ച രീതിയിൽ തന്നെ വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു ചാനലാണ്.

സയൻസ് ലോകത്തെ എന്ത് സംശയത്തിനും ആശ്രയിക്കാൻ സാധിക്കുന്ന ഒരു സബ്റെഡ്ഡിക്ട് ആണിത്. നേരിട്ട് ​ഗൂ​ഗിളിൽ‌ നിന്ന് സർച്ച് ചെയ്യുന്നതിലും മികച്ച റസൾട്ട് ഇവിടെ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതായിരിക്കും. വിദ്യാഭ്യാസത്തിന് മികച്ച മറ്റൊരു മികച്ച സബ്റെഡ്ഡിക്ട് ആണ് r/AskHistorians എന്നത്. ചരിത്രപരമായ സംഭവങ്ങളിലെല്ലാം വിദ്യാർത്ഥിക്ക് മികച്ച അറിവ് പകരാൻ ഇത് സഹായിക്കുന്നതാണ്. r/LifeProTips, r/DataIsBeautiful, തുടങ്ങിയ സബ്റെഡ്ഡിക്ടുകളും വിദ്യാർത്ഥികളെ വലിയ രീതിയിൽ സഹായിക്കുന്നവയാണ്.

More from GizBot

Best Mobiles in India

English summary
Children spend most of their time on smart phones, using social media to improve their learning. Although not as popular as Facebook and Instagram, Reddict is one of the social media sites used by many users. Reddit also has many channels to improve children's learning.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X