സാധാരണക്കാർക്കുള്ള അൾട്രയുമായി ഷവോമി; എസ്24 അൾട്ര പോലെ മികച്ച ക്യാമറകളുമായി ഷവോമി 14 അൾട്ര വരുന്നു
2023 ഒക്ടോബർ മാസം ഷവോമി ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ച ഫോണുകൾ ആയിരുന്നു ഷവോമി 14 സീരീസ് ഫോണുകൾ, ഷവോമി 14, ഷവോമി 14 പ്രോ എന്നീ ഫോണുകൾ ആയിരുന്നു ഈ സീരീസിൽ കമ്പനി അവതരിപ്പിച്ചത്. പുതിയ ഹൈപ്പർ ഒഎസ് ഇൻ്റർഫേസിൽ ആയിരുന്നു ഈ രണ്ട് ഫോണുകളും പുറത്തിറങ്ങിയത്.
ഇപ്പോഴിതാ ഈ സീരീസിൽ പുതിയ ഒരു ഫോൺ കൂടി പുറത്തിറക്കാൻ തയ്യാറാകുകയാണ് ഷവോമി. ഷവോമി 14 അൾട്ര എന്ന പേരിൽ ആയിരിക്കും ഈ സീരീസിലെ ടോപ് എൻഡ് മോഡലിനെ കമ്പനി പറുത്തിറക്കുക. 2024 മാർച്ചിൽ ഈ ഫോൺ ഷവോമി അവതരിപ്പിക്കും എന്നാണ് ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഫോണിന്റെത് എന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രവും അടുത്തിടെ ചില ഓൺലൈൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഷവോമി 14 സീരീസ് ഫോണുകളോട് സാമ്യമുള്ള ചിത്രമാണിത്. ഷവോമി 13 അൾട്രയുടെ പിൻഗാമി എന്ന നിലയ്ക്കായിരിക്കും പുതിയ ഫോണിനെ കമ്പനി അവതരിപ്പിക്കുക. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെ ആയിരിക്കും മികച്ച് നിൽക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഷവോമി 13 അൾട്രയുടെ പ്രൈമറി ക്യാമറയ്ക്ക് f/1.9 അപ്പേർച്ചർ ആണ് കമ്പനി നൽകിയിരിക്കുന്നത് എങ്കിൽ പുതിയ ഫോണിന് f/1.6 അപ്പർച്ചർ ആയിരിക്കും നൽകുന്നത്.
പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുടെ വിശേഷം പരിശോധിക്കുമ്പോൾ ഷവോമി 13 അൾട്രയ്ക്ക് കമ്പനി നൽകിയിരുന്നത് f/3.0 അപ്പേർച്ചർ ആയിരുന്നു. പുതിയ ഫോണിൽ ആകട്ടെ ഇത് f/2.5 അപ്പേർച്ചർ ആയിരിക്കും എന്നും ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോണി LYT-900 സെൻസർ ആയിരിക്കും പ്രൈമറി ക്യാമറയ്ക്കായി ഷവോമി 14 അൾട്രയിൽ ഉപയോഗിക്കുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ഒരു അസ്ഫെറിക്കൽ ലെൻസും (ASPH) ഈ ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

Snapdragon 8 Gen 3 ചിപ്‌സെറ്റ് ആയിരിക്കും പുതിയ ഫോണിന് ഷവോമി നൽകാൻ സാധ്യത. 2K റെസല്യൂഷനും 120Hz റീഫ്രഷ് റെയ്റ്റും ഉള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയും ഷവോമി 14 അൾട്രയ്ക്ക് ലഭിച്ചേക്കാം. 90W വയർഡ് ചാർജിംഗ് സപ്പോർട്ടും 50W വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉള്ള 5,180 mAh ബാറ്ററിയും ഈ ഫോണിന് ഷവോമി നൽകിയേക്കാം എന്നും ചില ചോർച്ചാ റിപ്പോർട്ടുകളിൽ പറയുന്നു.
അതേ സമയം ഷവോമിയുടെ 14 സീരീസ് ഫോണുകൾ കമ്പനി ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഷവോമിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഫോണുകളിൽ ഒന്നും ഷവോമി തന്നെയാണ്. ആയതിനാൽ തന്നെ ഈ ഫോണുകൾ ഉടൻ തന്നെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫെബ്രുവരി മാസം ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം എന്നൊരു സൂചനയും മാധ്യമങ്ങൾ ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 26 നും 29നും ഇടയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2024) ആയിരിക്കും ഷവോമി തങ്ങളുടെ 14 സീരീസ് ഫോണുകൾ ആഗോള തലത്തിൽ പുറത്തിറക്കുക. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചില ചോർച്ചാ റിപ്പോർട്ടുകളെ മുൻ നിർത്തി തയ്യാറാക്കിയ റിപ്പോർട്ട് മാത്രമാണിത്. അതേ സമയം Snapdragon 8 Gen 3 ചിപ്പുമായിട്ടാണ് ഷവോമി 14ന്റെ സ്റ്റാന്റേർഡ് മോഡൽ ചൈനയിൽ പുറത്തിറക്കിയത്.
ഫോണിന് 120 Hz വരെ റീഫ്രഷ് റെയ്റ്റും 3,000 nits വരെ പീക്ക് തെളിച്ചവും അവകാശപ്പെടാൻ സാധിക്കുന്ന 6.3 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയും ഷവോമി നൽകിയിരുന്നു. 12 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി പുറത്തിറങ്ങിയ ഈ ഫോണിന്റെ ഫ്രണ്ട് ക്യാമറ 32 എംപി ആയിരുന്നു.


Click it and Unblock the Notifications








