ആധാർ പുതുക്കണോ? വെറും ഒരു മിനിറ്റ് മതി, പുതിയ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം; അതും സ്വന്തം വീട്ടിലിരുന്ന്
ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ആധാർ എന്നത് വളരെ പ്രാധാന്യമുള്ള ഒരു തിരിച്ചറിയൽ രേഖയാണ്. ബയോമെട്രിക്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ രേഖയാണ് ഇത്. എന്നാൽ പലരും ഇപ്പോഴും ആ പഴയ പേപ്പർ ആധാർ കാർഡ് ആണ് ഉപയോഗിക്കുന്നത്. സുരക്ഷിതത്വം വളരെ കുറഞ്ഞവയാണ് ഈ പേപ്പർ ആധാർ കാർഡുകൾ.
വളരെ എളുപ്പത്തിൽ ഇപ്പോൾ പിവിസി ആധാർ കാർഡുകൾ ഓൺലൈൻ ആയി ലഭിക്കുന്നതാണ്. വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പിവിസി ആധാർ കാർഡുകൾ ഓൺലൈൻ ആയി ഓർഡർ ചെയ്യാനും സാധിക്കുന്നതാണ്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്കും പഴ കാർഡ് പുതുക്കണം എന്ന് ഉള്ളവർക്കും വളരെ പ്രയോജനപ്പെടുന്ന ലേഖനമാണ് ഇത്. എങ്ങനെ എളുപ്പത്തിൽ പുതിയ ആധാർ കാർഡ് ഓൺലൈൻ ആയി ഓർഡർ ചെയ്യാം എന്ന് പരിശോധിക്കാം.

ഇതിനായി നിങ്ങളുടെ ആധാർ നമ്പർ, എൻറോൾമെന്റ് ഐഡി, ആധാർ വെർച്വൽ ഐഡി അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ അറിഞ്ഞിരിക്കണം. ഇവ നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണോ ലാപ്ടോപോ ഉപയോഗിച്ച് എളുപ്പത്തിൽ പുതിയ അധാർ കാർഡിന് ഓർഡർ നൽകാവുന്നതാണ്. ഇതിനായി ആദ്യം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
myaadhaar.uidai.gov.in എന്നതാണ് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഇതിൽ മൈ ആധാർ എന്ന ഒരു ടാബ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും ഇതിൽ ക്ലിക്ക് ചെയ്യുക. ഈ ടാബിനുള്ളിൽ ഓർഡർ പിവിസി ആധാർ കാർഡ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇതിന് അടുത്തായി ഓർഡർ നൗ എന്ന ഒരു ഓപ്ഷനും കാണാൻ സാധിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ശേഷം ആവിശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങളുടെ ആധാർ നമ്പർ നൽകണം. ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ക്യാപ്ചയും തെറ്റ് കൂടാതെ പൂരിപ്പിക്കുക. ഇവ നൽകിയതിന് ശേഷം പ്രൊസീഡ് എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഓപ്ഷനിൽ ആവിശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങളുടെ ശരിയായ അഡ്രസും ഫോൺ നമ്പറും നൽകേണ്ടതാണ്. ശേഷം സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ ഒരു ഒടിപി വരുന്നതായിരിക്കും.
വെബ്സൈറ്റ് ആവിശ്യപ്പെടുന്ന സ്ഥലത്ത് ഈ ഒടിപി നൽകുക. ശേഷം ഈ ഒടിപി വെരിഫൈ ചെയ്യുക. പുതിയ പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യുന്നതിനായി 50 രൂപ ചാർജ് ഈ വെബ്സൈറ്റ് ആവിശ്യപ്പെടുന്നത് ആയിരിക്കും. ഈ പണം ഇതിനോടൊപ്പം തന്നെ ഓൺലൈൻ ആയി അടയ്ക്കാനുള്ള സൗകര്യവും യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ചെയ്തതുകഴിഞ്ഞാൽ പിന്നെ പണം അടയ്ക്കാനുള്ള ഓപ്ഷൻ ആയിരിക്കും സ്ക്രീനിൽ തെളിയുക.
സ്ക്രീനിൽ തെളിയുന്ന പേ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് നെറ്റ് ബാങ്കിങ്ങ് വഴിയും യുപിഐ ആപ്പുകൾ വഴിയും പണമിടപാട് നടത്താവുന്നതാണ്. പണം അടയ്ച്ചു കഴിഞ്ഞാൽ പുതിയ പിവിസി ആധാർ കാർഡ് ഓർഡർ ചെയ്തതിന്റെ ഒരു കൺഫർമേഷൻ സന്ദേശം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ എസ്എംഎസ് ആയി എത്തുന്നതായിരിക്കും. ഈ സന്ദേശം എത്തി കഴിഞ്ഞാൽ അടുത്ത 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പുതിയ അധാർ കാർഡ് ലഭിക്കുന്നതായിരിക്കും.
പുതിയ ആധാർ കാർഡിനായി നിങ്ങൾ നൽകിയിരിക്കുന്ന അഡ്രസിൽ കൊറിയർ ആയിട്ടായിരിക്കും ഈ കാർഡ് എത്തുക. പേപ്പർ കാർഡുമായി താരതമ്യം ചെയ്യുമ്പോൾ കൂടൂതൽ സുരക്ഷ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. പേപ്പർ കാർഡുകൾ എളുപ്പത്തിൽ കീറി പോകോനും ചെളിപിടിക്കാനും എല്ലാം സാധ്യത ഉണ്ട് എന്നാൽ എടിഎം കാർഡുകൾക്ക് സമാനമായ പിവിസി കാർഡ് ദീർഘനാൾ നീണ്ടു നിൽക്കുന്നവയായിരിക്കും. ഇതുവരെയും നിങ്ങൾ പിവിസി ആധാർ കാർഡ് സ്വന്തമാക്കിയിട്ടില്ലെങ്കിൽ ഇന്ന് തന്നെ ഇവ സ്വന്തമാക്കു.


Click it and Unblock the Notifications








