Home
Mobile

ലോ ബഡ്ജറ്റിൽ വീണ്ടും 50എംപി ക്യാമറാ ഫോണുമായി ഇൻഫിനിക്സ്; സ്മാർട്ട് 8 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിൽ കേമനാണ് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 പ്രോ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എന്നാൽ ഫോണിന്റെ വില എന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ 50 എംപി പ്രൈമറി ലെൻസ് മുതലായ മികച്ച ഫീച്ചറുകൾ പുതിയ ഫോണിന് നൽകാൻ ഇൻഫിനിക്സ് ശ്രമിച്ചിട്ടുണ്ട്. MediaTek Helio G36 SoC പ്രൊസസർ ആണ് സ്മാർട്ട് 8പ്രോയ്ക്കായി ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്.

ലോ ബഡ്ജറ്റിൽ വീണ്ടും 50എംപി ക്യാമറാ ഫോണുമായി ഇൻഫിനിക്സ്

MOST READ: കുട്ടികൾക്ക് സൗജന്യമായി പഠിക്കാം; പരീക്ഷകൾക്ക് മാർക്ക് ഉയർത്താൻ സഹായിക്കുന്ന സോഷ്യൽ മീഡിയാ വിദ്യകൾ

ഗാലക്‌സി വൈറ്റ്, റെയിൻബോ ബ്ലൂ, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളും സ്മാർട്ട് 8 പ്രോയ്ക്കായി ഇൻഫിനിക്സ് ഒരുക്കിയിരിക്കുന്നു. വില സംബന്ധിച്ച വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ തന്നെ ഇൻഫിനിക്സ് വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പുതിയ ഫോണിന്റെ ചില ഫീച്ചറുകൾ ഇൻഫിനിക്സ് വെളിപ്പെടുത്തിയിട്ടുണ്ട് ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) ഔട്ട്-ഓഫ്-ദി ബോക്‌സിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് സ്മാർട്ട് 8 പ്രോയ്ക്കായി 6.66 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1,612 പിക്സലുകൾ) IPS LCD ഡിസിപ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 90Hz പുതുക്കൽ നിരക്കും 500 nits പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ 8 ജിബി വരെ LPDDR4x റാമുമായി ജോടിയാക്കിയ Mediatek Helio G36 ചിപ്‌സെറ്റാണ് ഫോണിന് നൽകിയിരിക്കുന്നത്.

ലോ ബഡ്ജറ്റിൽ വീണ്ടും 50എംപി ക്യാമറാ ഫോണുമായി ഇൻഫിനിക്സ്

MOST READ: സാധാരണക്കാർക്കുള്ള അൾട്രയുമായി ഷവോമി; എസ്24 അൾട്ര പോലെ മികച്ച ക്യാമറകളുമായി ഷവോമി 14 അൾട്ര വരുന്നു

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ f/1.85 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി സെൻസർ ആണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ f/2.0 അപ്പേർച്ചറുള്ള ഒരു എഐ ലെൻസും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇൻഫിനിക്സ് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയാണ്. 128 ജിബി വരെ ഫോൺ സ്റ്റോറേജ് വാ​ഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി ഇത് 2 ടിബി വരെ ഉയർത്താൻ സാധിക്കുന്നതാണ്.

ഇൻഫിനിക്സ് സ്മാർട്ട് 8 പ്രോയുടെ ബാറ്ററി പരിശോധിക്കുമ്പോൾ 10W വയർഡ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. അത്യവശ്യം ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ബയോമെട്രിക് പ്രാമാണീകരണത്തിനായി ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. തികച്ചും ലൈറ്റ് വെയ്റ്റ് ആയിട്ടുള്ള ഈ ഫോണിന്റെ ആകെ ഭാരം 189 ​ഗ്രാം ആണ്.

നിലവിൽ ചൈനയിലാണ് ഈ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത് അധികം വൈകാതെ തന്നെ ഈ ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണുകളുടെ മുൻ​ഗാമിയായ ഇൻഫിനിക്സ് സ്മാർട്ട് 8 ജനുവരി 13ന് ഇൻഫിനിക്സ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫോൺ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. 7,499 രൂപ മുതൽ ആയിരുന്നു ഇൻഫിനിക്സ് സ്മാർട്ട് 8ന്റെ വില ആരംഭിച്ചിരുന്നത്.

50 എംപി മെയിൻ സെൻസറുമായിട്ടാണ് ഇൻഫിനിക്സ് സ്മാർട്ട് 8 ഇന്ത്യയിൽ എത്തിയത്. മാത്രമല്ല 8 എംപിയുടെ സെൽഫി ക്യാമറയും ഈ ഫോണിനുണ്ട്. ഫ്രണ്ടിൽ എൽഇഡി ഫ്ലാഷ് ലൈറ്റും. ഈ ഫീച്ചറുകളോടെ ഈ സെ​ഗ്മെന്റിൽ‌ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഫോണാണ് ഇൻഫിനിക്സ് സ്മാർട്ട് 8. റെയിൻബോ ബ്ലൂ, ഷൈനി ​ഗോൾഡ്, ടിമ്പർ ബ്ലാക്ക്, ​ഗാലക്സി വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ അവതരിച്ചത്.

More from GizBot

Best Mobiles in India

English summary
Infinix has provided the MediaTek Helio G36 SoC processor for the Smart 8 Pro. The phone is presented in 4GB RAM, 64GB storage, and 8GB RAM, 128GB storage variants. Infinix has also prepared Galaxy White, Rainbow Blue, Shiny Gold, and Timber Black color variants for the Smart 8 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X