Home
Gadgets

വില കുറവാണെന്ന് കരുതി മോശമാണെന്ന് കരുതരുത്; സെ​ഗ്മെന്റിലെ ഏറ്റവും മികച്ചത് തന്നെയാണ് ഈ ടാബ്ലെറ്റുകൾ

​ഗാഡ്ജറ്റ് പ്രേമികളുടെ ഇഷ്ടപ്പെട്ട ഉത്പന്നങ്ങളിൽ ഒന്നാണ് ടാബ്ലെറ്റുകൾ. സാംസങ്, ആപ്പിൾ, ലെനോവ, വൺപ്ലസ്, ഷവോമി, റിയൽമി എന്ന് തുടങ്ങി നിരവധി മുൻനിര ടെക് കമ്പനികൾ തങ്ങളുടെ ടാബ്ലെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മികച്ചത് ഏത് എന്ന് കണ്ടുപിടിയ്ക്കുക പലപ്പോഴും പ്രയാസം ആയിരിക്കും.

നിങ്ങളുടെ ബഡ്ജറ്റിനും ഉപയോ​ഗത്തിനും അനുസരിച്ച് വേണം ടാബ്ലെറ്റുകൾ സ്വന്തമാക്കാൻ. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ പല വിലകൾക്കും ടാബ്ലെറ്റുകൾ ലഭ്യമാണ്. ഇത്തരത്തിൽ 30,000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച ടാബ്ലെറ്റുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ആപ്പിളിന്റെ 9ആം ജനറേഷൻ ഐപാട് (Apple iPad (9th Gen)) ആണ്. 29,999 രൂപയാണ് നിലവിൽ ഈ ടാബ്ലെറ്റിന്റെ വില.

വില കുറവാണെന്ന് കരുതി മോശമാണെന്ന് കരുതരുത്

MOST READ: ബഡ്ജറ്റ് ഫ്രണ്ട്ലി മാർക്കറ്റ് പിടിക്കാനായി വൺപ്ലസ്; നോർഡ് എൻ30 എസ്ഇ അവതരിപ്പിച്ചു, ഫീച്ചറുകൾ അമ്പരപ്പിക്കും

30,000 രൂപയ്ക്ക് താഴെ ഈ ടാബ്ലെറ്റ് ലഭിക്കും എങ്കിലും പ്രീമിയം മെറ്റൽ യൂണിബോഡി ഡിസൈനും QHD പ്ലസ് റെസല്യൂഷനോടുകൂടിയ 10.2 ഇഞ്ച് ഡിസ്‌പ്ലേയും ഒരു പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്. ​ഗെയിമിങ്, ബ്രൗസിങ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായി ടാബ്ലെറ്റ് ആണിത്. A13 ബയോണിക് ചിപ്പ് ആണ് ഈ ഉപകരണത്തിനായി ആപ്പിൾ നൽകിയിരിക്കുന്നത്. അതേ സമയം 64 ജിബി മാത്രമെ ഈ ടാബ്ലെറ്റിൽ ആപ്പിൾ സ്റ്റോറേജ് നൽകിയിട്ടുള്ളു എന്നതാണ് ഒരു പോരായ്മ.

ഷവോമിയുടെ പാഡ് 6 ആണ് ഈ സെ​ഗ്മെന്റിലെ മറ്റൊരു ടാബ്ലെറ്റ്. മികച്ച ഒരു ആൻഡ്രോയിഡ് ടാബ്ലെറ്റായി ഷവോമി പാഡ് 6നെ കണക്കിലെടുക്കാം. 26,999 രൂപ മുതൽ ഈ ടാബ് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി യ ഷവോമിയുടെ HyperOSൽ ആണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 870 SoC ചിപ്സെറ്റും ഇതിന്റെ കരുത്ത് വർധിപ്പിക്കുന്നു. ഒരേ സമയം മൾട്ടിപ്പിൾ ആയിട്ടുള്ള കാര്യങ്ങൾ ഇതിൽ നിയന്ത്രിക്കാൻ സാധിക്കും.

വില കുറവാണെന്ന് കരുതി മോശമാണെന്ന് കരുതരുത്

MOST READ: വാട്സ്ആപ്പിന്റെ ചാറ്റ് ബോട്ടിലേക്ക് രണ്ട് മെസേജ് അയച്ചാൽ മതി; ​ഗ്യാസ് സിലണ്ടർ നിങ്ങളുടെ വീട്ടിലെത്തും

ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ക്വാഡ്-സ്പീക്കറും ഈ ടാബിനായി ഷവോമി ഒരുക്കിയിരിക്കുന്നു. പ്രത്യേകമായി കീബോർഡ് കൂടി വാങ്ങിയാൽ ചെറിയ ലാപ്ടോപ് ആയും ഈ ടാബ്ലെറ്റ് ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. ഷവോമിയുടെ തന്നെ സഹോദര സ്ഥാപനമായ റിയൽമിയും 30,000 രൂപയ്ക്ക് താഴെ വരുന്ന മികച്ച ഒരു ടാബ്ലെറ്റ് ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. റിയൽമി പാഡ് എക്സ് ആണിത്. 19,999 രൂപ മുതൽ തന്നെ ഈ ടാബ്ലെറ്റ് ലഭിക്കുന്നതാണ്.

നിലവിൽ 5G കണക്റ്റിവിറ്റിയുള്ള രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള ടാബ്ലെറ്റാണിത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് ഈ ടാബ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. Snapdragon 695 SoC ആണ് റിയൽമി പാഡ് എക്സിന് കരുത്ത് നൽകുന്നത്. WUXGA+ റെസല്യൂഷനോടുകൂടിയ 11 ഇഞ്ച് സ്‌ക്രീൻ ഈ ടാബിന് അവകാശപ്പെട്ടതാണ്. Android 12 അടിസ്ഥാനമാക്കിയുള്ള Realme UI 3ൽ ആണ് ഈ ടാബ്ലെറ്റ് പ്രവർത്തിക്കുന്നത്.

എന്നാൽ ഈ ടാബ് പുറത്തിറങ്ങി അൽപം നാളുകൾ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഒരു പ്രശ്നം. എന്നിരുന്നാലും പുതിയ ടാബുകളോട് പിടിച്ചു നിൽക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യകൾ റിയൽമി പാഡ് എക്സിന് അവകാശപ്പെടാനുണ്ട്. ഈ സെ​ഗ്മെന്റിലെ മറ്റൊരു ടാബ് ആണ് വൺപ്ലസിന്റെ പാഡ് ​ഗോ. 21,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. മീഡിയടെക് G99 ആണ് ഈ ടാബിന് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ടാബ്ലെറ്റ് ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കാനുള്ള അപ്​ഗ്രേഡും വൺപ്ലസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ലെനോവോ ടാബ് P11 പ്രോയും മികച്ച ടാബ് ആയി കണക്കാക്കാവുന്നതാണ്. 29,999 രൂപയാണ് ഇതിന്റെ വില. 11.2 ഇഞ്ച് OLED സ്‌ക്രീൻ ആണ് ഇതിനുള്ളത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ക്വാഡ് ജെബിഎൽ സ്പീക്കറും ഈ ടാബിന്റെ പ്രത്യേകതയാണ്. Mediatek K1300T പ്രോസസർ ആണ് ഇതിന്റെ കരുത്ത്.

More from GizBot

Best Mobiles in India

English summary
According to your budget and usage, you should buy tablets. Currently, tablets are available in the Indian market at various prices. Let's check in detail what the best tablets are under Rs 30,000. Apple's 9th-generation iPad has topped this list. It is priced at Rs. 29,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X