ഇന്ത്യൻ പ്രീമിയർ ലീഗ് അല്ല, ഇത് വേറേ ലീഗ്; 70% ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ടിന്റെ ടാബ്ലെറ്റ് പ്രീമിയർ ലീഗ്
രാജ്യം ഇപ്പോൾ ക്രിക്കറ്റിന്റെ ആവേശത്തിലാണ്. ഇനിയുള്ള മൂന്ന് മാസക്കാലത്തോളം ഇന്ത്യയിലെങ്ങും പ്രധാന സംസാര വിഷയം ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെ ആയിരിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനമാണ് ക്രിക്കറ്റ് എന്ന് അറിയാമല്ലോ. ആയതിനാൽ തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്രയും വിജയകരമായി മാറിയത്.
അതേ സമയം ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമ്പോൾ മറ്റൊരു പ്രീമിയൽ ലീഗുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട്. ഉപയോക്താക്കളുടെ ഇഷ്ട ഗാഡ‍്ജറ്റായ ടാബ്ലെറ്റിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചാണ് ഫ്ലിപ്പ്കാർട്ടിന്റെ ടാബ്ലെറ്റ് പ്രീമിയർ ലീഗ് സെയിൽ നടക്കുന്നത്. 70 ശതമാനത്തോളം വിലക്കിഴിവ് വാഗ്ദാനം ചെയ്താണ് ഈ വിൽപന നടക്കുന്നത് എന്നാണ് ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നത്.

MOST READ: മോട്ടറോള എഡ്ജ്50 പ്രോ ഏപ്രിൽ മൂന്നിനെത്തും; ഫോണിന് മുമ്പ് ഫീച്ചറുകൾ എത്തി, എല്ലാം കിടിലം
മാർച്ച് 22ന് ആരംഭിച്ച ഈ വിൽപന മാർച്ച് 28 വരെ നീണ്ട് നിൽക്കുന്നതായിരിക്കും. ഈ വിൽപനയിലൂടെ ടാബ്ലെറ്റുകൾ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്കായി ജിയോ സിനിമ പ്രീമിയം, ഹോട്സ്റ്റാർ, സോണി ലൈവ് എന്നീ ഓടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും എന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു. പ്ലാറ്റ്ഫോമിന്റെ ഡിസ്കൗണ്ടുകൾക്ക് പുറമെ ചില ബാങ്ക് ഓഫറുകളും ടാബ്ലെറ്റുകൾക്ക് ലഭ്യമാണ്. 2000 രൂപ വരെയാണ് ഇത്തരത്തിൽ കൂടുതലായി വാങ്ങാൻ സാധിക്കുന്ന ഡിസ്കൗണ്ട്.
ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറും, നോ കോസ്റ്റ് ഇഎംഐ ഓഫറും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന ടാബ്ലെറ്റുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ആപ്പിളിന്റെ പത്താം ജനറേഷൻ ഐപാഡ് ഈ വിൽപനയിലൂടെ 33,990 രൂപ മുതൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ യഥാർത്ഥ വില 39,990 രൂപയാണ്. 10.9 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ വലുപ്പമുള്ള ഈ ടാബ്ലെറ്റ് ഐപാഡ് ഒഎസ് 16ൽ ആണ് പ്രവർത്തിക്കുന്നത്.

MOST READ: സൗജന്യ ടെലിഗ്രാം പ്രീമിയം: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
എ14 ബയോണിക്ക് ചിപ്പും ഇതിനായി ആപ്പിൾ നൽകിയിരിക്കുന്നു. ഷവോമി പാഡ് എക്സ് ആണ് ഈ വിൽപനയിൽ മികച്ച ഓഫർ ലഭിക്കുന്ന മറ്റൊരു ടാബ്ലെറ്റ്. 41,999 രൂപ വില വരുന്ന ഈ ടാബ്ലെറ്റ് 27,998 രൂപയ്ക്കാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. Qualcomm Snapdragon 870 SoC ചിപ്സെറ്റുള്ള ഈ ഉപകരണത്തിന് 11 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയും അവകാശപ്പെടാനുണ്ട്. 8840 mAh ബാറ്ററിയാണ് ഇതിന് ഷവോമി നൽകിയിരിക്കുന്നത്.
13 എംപിയുടെ പ്രൈമറി ക്യാമറയും 8 എംപിയുടെ ഫ്രണ്ട് ക്യാമറയും ഈ ടാബിനായി ഷവോമി നൽകിയിരിക്കുന്നു. റെഡ്മിയുടെ പാഡ് 4, പാഡ് 6 എന്നീ ടാബുകൾക്കും ഈ വിൽപനയിൽ നിന്ന് മികച്ച ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കും. ഇവയുടെ യഥാർത്ഥ വില യഥാക്രമം 28,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ്. എന്നാൽ ഇപ്പോൾ ഇവ 13,999 രൂപയ്ക്കും 19,389 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭ്യമാകും.
സാംസങ്ങിന്റെ ടാബ് എ9 പ്ലസ് ആണ് മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു ടാബ്. 32,999 രൂപ വില വരുന്ന ഈ ടാബ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 23,499 രൂപയ്ക്ക് ആണ്. QUALCOMM SM6375 SoC ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഈ ടാബിന് 5100 mAh ബാറ്ററിയും അവകാശപ്പെടാനുണ്ട്. 8 എംപി പ്രൈമറി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഈ ടാബിൽ ഇടം പിടിച്ചിട്ടുണ്ട്.
34,000 രൂപ വില വരുന്ന ലെനോവ ടാബ് എം10ന് ഈ വിൽപനയിൽ വില 13,499 രൂപയാണ്. 28,999 രൂപ വില വരുന്ന റിയൽമി പാഡ് 2 ആകട്ടെ 16,499 രൂപയ്ക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം. MediaTek Helio G99 ചിപ്സെറ്റാണ് റിയൽമി ഈ പാഡിന് നൽകിയിരിക്കുന്നത്. 8360 mAh ബാറ്ററിയും 8 എംപി എച്ച്ഡി ക്യാമറയും ഈ ടാബിന്റെ കരുത്ത് വർധിപ്പിക്കുന്നു.


Click it and Unblock the Notifications








