സൗജന്യ ടെലിഗ്രാം പ്രീമിയം: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
ഇന്ത്യൻ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടെലിഗ്രാമിനായി ഇന്ത്യയിൽ ഉള്ളത്. വാട്സ്ആപ്പുമായി ഏറെ സാദൃശ്യം ഉണ്ടെങ്കിലും ഫീച്ചറുകളിലും സുരക്ഷിതത്വത്തിലുമെല്ലാം ടെലിഗ്രാം വാട്സ്ആപ്പിനെ പിന്നിലാക്കുന്നുണ്ട്. വലിയ ഫയലുകൾ വളരെ അനായാസം ടെലിഗ്രാമിലൂടെ കൈമാറ്റം ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.
അടുത്തിടെയാണ് ടെലിഗ്രാം ഉപയോക്താക്കൾക്കായി പ്രീമിയം സേവനം ആരിഭിച്ചത്. സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിലും കൂടുതൽ ഫീച്ചറുകൾ ടെലിഗ്രാം പ്രീമിയം ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. എല്ലാ ഉപയോക്താക്കൾക്കും പ്രീമിയം ഫീച്ചറുകൾ ലഭ്യമാകാനായി സൗജന്യമായി പ്രീമിയം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു പദ്ധതിയും ടെലിഗ്രാം പുറത്തിറക്കിയിരുന്നു. പീര്‍ റ്റു പീര്‍ ലോഗിന്‍ എന്ന പദ്ധതിയിലൂടെയാണ് ഉപയോക്താക്കൾക്ക് പ്രീമിയം സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ സാധിക്കുന്നത്.

എന്നാൽ ഇതിൽ വലിയ ഒരു അപകടം പതുങ്ങി ഇരിക്കുന്നുണ്ട് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കാരണം പീര്‍ റ്റു പീര്‍ ലോഗിന്‍ വഴി ടെലിഗ്രാം പ്രീമിയം ആക്ടിവേറ്റ് ചെയ്യുന്നതിന് ഒരു നിബന്ധന ഇവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ലോഗിന്‍ എസ്എംഎസ് കോഡുകള്‍ അയക്കുന്നതിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയാലാണ് ടെലിഗ്രാം ഈ പദ്ധതിയ്ക്ക് അനുമതി നൽകുക. ഈ നിബന്ധന അംഗീകരിച്ചാൽ മാത്രമാണ് ഉപയോക്താക്കൾക്ക് പ്രീമിയം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കു.
ഇതിന്റെ അപകടം എന്താണെന്ന് പരിശോധിക്കുമ്പോൾ മറ്റൊരു ഉപയോക്താവ് പ്രീമിയം ലോഗ് ഇൻ ചെയ്യുമ്പോൾ ഒരു പക്ഷെ അയാൾക്ക് ഉള്ള ഒടിപി അയയ്ക്കുന്നത് നിങ്ങളുടെ നമ്പറിൽ നിന്നായിരിക്കും. ഇത്തരത്തിൽ അപരിചിതരായ ആളുകളുടെ പക്കൽ നിങ്ങളുടെ നമ്പർ എത്തിയാൽ ഇത് വളരെ വലിയ തോതിൽ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. പരമാവധി 150ഓളം മെസേജുകൾ ഇത്തരത്തിൽ ഒരു ഉപയോക്താവിന്റെ നമ്പറിൽ നിന്ന് അയയ്ക്കാൻ ഇവർക്ക് സാധിക്കുന്നതാണ്.

MOST READ: ഐഒഎസ് 18-ലൂടെ ഐഫോണുകളിലും എഐ ഫീച്ചറുകൾ എത്തും; ഇനി സാംസങ് കുറച്ച് വിയർക്കേണ്ടി വരും
പകരം ഒരു മാസത്തെ പ്രീമിയം ടെലിഗ്രാം സേവനം ആണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഗിഫ്റ്റ് കോഡ് വഴി ആയിരിക്കും ഈ പ്രീമിയം സേവനം നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുക. ഇതിനോടകം തന്നെ ചില രാജ്യങ്ങളിൽ ടെലിഗ്രാം പീര്‍ റ്റു പീര്‍ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കായി ആണ് ഈ ഫീച്ചർ ടെലിഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ ടെലിഗ്രാം ശ്രമിക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം ഈ ഫീച്ചർ ഇന്ത്യയിൽ എത്തിയാൽ ജനസംഖ്യ കൂടുതൽ ഉള്ളതിനാൽ തന്നെ നിരവധി ആളുകൾ ഈ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. മാത്രമല്ല പണം മുടക്കാതെ സൗജന്യമായി ലഭിക്കുന്നതിനാൽ തന്നെ നിരവധി ഉപയോക്താക്കൾ ഇത് ആക്ടിവേറ്റ് ചെയ്യാനും സാധ്യതയുണ്ട്. പീര്‍ റ്റു പീര്‍ ഫീച്ചർ വഴി നിങ്ങൾ ടെലിഗ്രാം പ്രീമിയം സ്വന്തമാക്കുന്നത് ഒരു പബ്ലിക്ക് സ്ഥലത്ത് നിങ്ങളുടെ ഫോൺ നമ്പർ എഴുതി വെയ്ക്കുന്നതിന് സമാനമായ അപകടമാണ്.
ഒരു പക്ഷെ തട്ടിപ്പുകാരുടെ പക്കൽ ആണ് നിങ്ങളുടെ നമ്പർ ഇത്തരത്തിൽ ലഭിക്കുന്നത് എങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായി വരെ നഷ്ടം ഉണ്ടാകാൻ ഇത് കാരണമാകുന്നതാണ്. പീര്‍ റ്റു പീര്‍ ഫീച്ചർ വഴി ഒടിപി അയയ്ക്കുമ്പോൾ ഇത് ലഭിക്കുന്ന ആൾ നിങ്ങളുടെ നമ്പർ ദുരുപയോഗം ചെയ്താൽ ടെലിഗ്രാമിന് ഇതിൽ ഉത്തരവാദിത്തം ഉണ്ടാകില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പോളിയിൽ ഇക്കാര്യം ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങൾ പീര്‍ റ്റു പീര്‍ ഫീച്ചർ വഴി ടെലിഗ്രാമിൽ പ്രീമിയം ആക്ടിവേറ്റ് ചെയ്താൽ ഏറ്റവും കുറഞ്ഞത് 150 ആളുകൾക്ക് എങ്കിലും നിങ്ങളുടെ നമ്പറിൽ നിന്ന് ഒടിപി പോകുന്നതായിരിക്കും. ഫോൺ നമ്പറുമായി ആധാറും ബാങ്ക് അക്കൗണ്ടും എല്ലാം ലിങ്ക് ചെയ്തിരിക്കുന്നതിനാൽ വലിയ അപകടം ഉണ്ടാകാൻ ചിലപ്പോൾ ഇത് കാരണമായേക്കാം. ഇക്കാര്യങ്ങൾ എല്ലാം മനസിലാക്കിയതിന് ശേഷം മാത്രമെ പീര്‍ റ്റു പീര്‍ വഴി പ്രീമിയം എടുക്കണമോ വേണ്ടയോ എന്ന് ആലോചിക്കാൻ.


Click it and Unblock the Notifications








