Home
News

പകുതി വിലയ്ക്ക് ലാപ്ടോപ്പും ​ഗെയിമിങ് ആക്സസറികളും വേണോ? ​ഗെയിം പ്രേമികൾക്ക് വമ്പൻ ഓഫറുമായി ആമസോൺ

​ഗെയിം പ്രേമികൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ​ഗെയിമിങ് ​ഗാഡ്ജറ്റുകൾക്ക് 50 ശതമാനത്തോളം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ആമസോൺ പുതിയ ഓഫർ വിൽപന ആരംഭിച്ചു. ആമസോൺ ​ഗ്രാൻഡ് ​ഗെയിമിങ് ഡേ സെയിൽ എന്ന പേരിലാണ് പുതിയ ഓഫർ വിൽപന ആമസോണിൽ നടക്കുന്നത്.

മാർച്ച് 26ന് ആരംഭിക്കുന്ന ഈ ഓഫർ വിൽപന മാർ‌ച്ച് 31 വരെ നീണ്ട് നിൽക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. എസ്യൂസ്, എച്ച്പി, എയ്സർ തുടങ്ങിയ ലാപ്ടോപ് നിർമ്മാതാക്കളുടെ പ്രമുഖ ​ഗെയിമിങ് ലാപ്ടോപ്പുകൾക്ക് എല്ലാം ഈ ഓഫർ വിൽപനയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന ​ഗെയിമിങ് ലാപ്ടോപ്പുകൾ ഏതെല്ലാമാണെന്ന് വിശദമായ പരിശോധിക്കാം. എയ്സറിന്റെ നിട്രോ 5 എന്ന് ലാപ്ടോപ്പിന് 34 ശതമാനമാണ് ഡിസ്കൗണ്ട്.

പകുതി വിലയ്ക്ക് ലാപ്ടോപ്പും ​ഗെയിമിങ് ആക്സസറികളും വേണോ?

MOST READ: ഐഒഎസ് 18-ലൂടെ ഐഫോണുകളിലും എഐ ഫീച്ചറുകൾ എത്തും; ഇനി സാംസങ് കുറച്ച് വിയർക്കേണ്ടി വരും

അതായത് 1,05,999 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ 69,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു ​ഗെയിമിങ് ലാപ്ടോപ്പാണ് MSI Sword 15 A12VF. 1,56,990 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ 94,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അതായത് 39 ശതമാനം ഡിസ്കൗണ്ട്. എസ്യൂസിന്റെ ടിയുഎഫ് ​ഗെയിമിങ് എഫ്17 എന്ന ലാപ്ടോപ്പിനും മികച്ച ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

1,05,990 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ 73,990 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 30 ശതമാനത്തോളം ഡിസ്കൗണ്ട്. 31 ശതമാനത്തോളം ‍ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്ന ലെനോവയുടെ മികച്ച ഒരു ​ഗെയിമിങ് ലാപ്ടോപ്പാണ് ഐഡിയപാഡ് ​ഗെയിമിങ് 3 എഎംഡി റയെസെൻ 7. 97,790 രൂപ വില വരുന്ന ഈ ലാപ്ടോപ്പിന് ഇപ്പോൾ ഡിസ്കൗണ്ട് വിലയായി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത് 66,990 രൂപയാണ്.

പകുതി വിലയ്ക്ക് ലാപ്ടോപ്പും ​ഗെയിമിങ് ആക്സസറികളും വേണോ?

MOST READ: ഏപ്രിൽ‌ മാസം സ്മാർട്ട്ഫോൺ വിപണി കത്തിക്കയറും; വരാനിരിക്കുന്നത് ​ഗാലക്സി എം55 മുതൽ റിയൽമി ജിടി5 പ്രോ വരെ

ഇവയ്ക്ക് പുറമെ മറ്റ് നിരവധി ​ഗെയിമിങ് ലാപ്ടോപ്പുകൾക്കും ഇപ്പോൾ ആമസോണിൽ ഓഫറുകൾ ലഭിക്കുന്നതാണ്. ​ഗെയിമിങ് അക്സസറികളായ കീബോർഡ്, മൗസ്, ഹെഡ്ഫോണുകൾ എന്നിവയ്ക്കും വലിയ ഡിസ്കൗണ്ട് ആണ് ആമസോൺ ഈ ഗ്രാൻഡ് ​ഗെയിമിങ് ഡേ സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 299 രൂപ മുതൽ തന്നെ ​ഗെയിമിങ് മൗസുകളുടെ വില ആരിഭിക്കുന്നതാണ്. 699 രൂപ വില വരുന്ന മൗസാണ് 299 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്.

ഇതിന് പുറമെ മദർ ബോർഡുകൾക്ക് 60 ശതമാനം ഡിസ്കൗണ്ട് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ​ഗെയിമിങ് അക്സസറികളുടെ ഡിസ്കൗണ്ടുകൾ പരിശോധിക്കുമ്പോൾ ​ഗെയിമിങ് റൂട്ടേഴ്സിന് 50 ശതമാനവും ഹെഡ്ഫോണുകൾക്ക് 53 ശതമാനവും ഡിസ്കൗണ്ട് കാണാൻ സാധിക്കുന്നതാണ്. ​ഗ്രാഫിക്സ് കാർഡുകൾക്ക് ആകട്ടെ 70 ശതമാനം വരെയാണ് ആമസോൺ ഈ വിൽപനയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കെയ്സ് ആൻഡ് കൂളർ, സ്ട്രീമിങ് ഡിവൈസ് എന്നിവയ്ക്കും ഓഫറുണ്ട്.

യഥാക്രമം 50 ശതമാനം 40 ശതമാനം എന്നിങ്ങനെയാണ് ഇവയുടെ ഡിസ്കൗണ്ട്. റെയ്സിങ് വീലുകൾക്ക് 40 ശതമാനം വരെയും എആർ/വിആർ ഡിവൈസുകൾക്ക് 54 ശതമാനം വരെയും ഡിസ്കൗണ്ട് ആമസോൺ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. ഈ ഓഫറകുൾക്ക് പുറമെ ചില ബാങ്ക് ഓഫറുകളും പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്നു. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഇഎംഐ ഇടപാടുകൾക്ക് 1250 രൂപ തൽക്ഷണമായി ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

വൺകാർഡിന്റെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ഇഎംഐ ഇടപാടിനും 3750 രൂപ വരെ തൽക്ഷണമായി ഡിസ്കൗണ്ട് ലഭിക്കും എന്നും ആമസോൺ പറയുന്നു. എച്ച്എസ്ബിസി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ 500 രൂപയാണ് ഇത്തരത്തിൽ ഡിസ്കൗണ്ട് ലഭിക്കുന്നത്. എയു ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് 1500 രൂപയും ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് 1250 രൂപയും ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
Amazon has announced that this offer will start on March 26 and last until March 31. All major gaming laptops from leading laptop manufacturers like Asus, HP, and Acer have been announced for this sale. Let's check in detail which are the best discounted gaming laptops in this sale. Acer's Nitro 5 laptop is 34 percent off.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X