മോട്ടറോള എഡ്ജ്50 പ്രോ ഏപ്രിൽ മൂന്നിനെത്തും; ഫോണിന് മുമ്പ് ഫീച്ചറുകൾ എത്തി, എല്ലാം കിടിലം
മോട്ടറോള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഫോണിന്റെ ലോഞ്ച് തിയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏപ്രിൽ 3ന് ഈ ഫോൺ ചിലപ്പോൾ അവതരിപ്പിച്ചേക്കാം എന്നാണ് ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോണിന്റെ ചില ഫീച്ചറുകളും ഈ ചോർച്ചാ റിപ്പോർട്ട് വഴി പുറത്തായിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണ് മോട്ടറോള തങ്ങളുടെ മറ്റൊരു സ്മാർട്ട് ഫോണായ എഡ്ജ് 50 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതേ വേളയിൽ തന്നെ മോട്ടറോള എഡ്ജ് 50 ഫ്യൂഷനും അവതരിപ്പിക്കും എന്നാണ് പുറത്ത് വന്ന ചോർച്ചാ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഒരു മിഡ് ബഡ്ജറ്റ് സെഗ്മെന്റിൽ ആയിരിക്കും ഈ ഫോൺ എത്തുക എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

MOST READ: സൗജന്യ ടെലിഗ്രാം പ്രീമിയം: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
ചോർച്ചാ റിപ്പോർട്ടുകൾ വഴി പുറത്ത് വന്ന മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ബല്ലാഡ് ബ്ലൂ, പീക്കോക്ക് പിങ്ക്, ടൈഡൽ ടീൽ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ആയിരിക്കും മോട്ടറോള ഈ ഫോണിനെ പുറത്തിറക്കാൻ സാധ്യത. ഡിസ്പ്ലേയുടെ മുകൾ ഭാഗത്തായി സ്ഥാനം പിടിച്ചിരിക്കുന്ന പഞ്ച് ഹോളിൽ ഫ്രണ്ട് ക്യാമറയും നൽകാൻ സാധ്യതയുണ്ട്. കനം കുറഞ്ഞ ബെസലുകളാണ് സ്ക്രീനിന് ചുറ്റും മോട്ടറോള നൽകിയിരിക്കുന്നത്.
6.7 ഇഞ്ച് കർവ്ഡ് പോൾഇഡ് ഡിസ്‌പ്ലേ ആയിരിക്കും മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ ഉണ്ടാകാൻ സാധ്യത. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 SoC ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുന്നത്. ഫോണിന്റെ പിൻവശത്ത് ഡ്യുവർ റിയർ ക്യാമറയും സ്ഥാനം പിടിച്ചേക്കാം. ഇതിൽ പ്രൈമറ ക്യാമറ 50 എംപി ആയിരിക്കും.

സെക്കന്ററി ക്യാമറയായി 13 എംപിയുടെ സെൻസർ ആയിരിക്കാം മോട്ടറോള നൽകാൻ സാധ്യത. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ മോട്ടറോള നൽകാൻ പോകുന്ന ഫ്രണ്ട് ക്യാമറ 32 എംപി ആയിരിക്കാൻ സാധ്യത ഉണ്ടെന്നും ഈ ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 68W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്യാൻ സാധ്യതയുണ്ട്.
ഈ ഫോൺ വാട്ടറും ഡസ്റ്റും പ്രതിരോധിക്കുന്നതിൽ IP68 റേറ്റിങ് നേടിയിട്ടുണ്ടെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ മോട്ടറോള എഡ്ജ് 40 ഫ്യൂഷന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ മോട്ടറോള രംഗത്ത് ഇറക്കുന്നത്. 42,999 രൂപയ്ക്ക് ആയിരുന്നു മോട്ടറോള തങ്ങളുടെ എഡ്ജ് 40 ഫ്യൂഷൻ പുറത്തിറക്കിയത്. ആയതിനാൽ തന്നെ 50,000 രൂപയിൽ താഴെ ആയിരിക്കും പുതിയ ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ എപ്രിൽ 3ന് പുറത്തിറക്കും എന്ന് മോട്ടറോള ഔദ്യോഗികമായി അറിയിച്ചിരിക്കുന്ന ഫോൺ ആണ് എഡ്ജ് 50 പ്രോ. 35,000 രൂപയ്ക്ക് താഴെയാണ് ഈ ഫോണിന് വില പ്രതീക്ഷിക്കുന്നത്. 26,999 രൂപയ്ക്കാണ് മോട്ടറോള കഴിഞ്ഞ വർഷം മോട്ടറോള എഡ്ജ് 40 പ്രോ പുറത്തിറക്കിയത്. ഈ ഫോണിന്റെ പിൻഗാമി ആയിരിക്കും എഡ്ജ് 50 പ്രോ. എഡ്ജ് 40 നിയോയ്ക്ക് 22,999 രൂപയും ആയിരുന്നു വില.
അതേ സമയം മുകളിൽ മോട്ടറോള എഡ്ജ് 50 ഫ്യൂഷനെ കുറിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്നതാണ്. മോട്ടറോള എന്ന കമ്പനി ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല എന്ന കാര്യം വായനക്കാർ മനസിലാക്കേണ്ടതുണ്ട്. അധികം വൈകാതെ തന്നെ എഡ്ജ് 50 ഫ്യൂഷനെ കുറിച്ചുള്ള വിവരങ്ങൾ മോട്ടറോള പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








