Home
Gadgets

എച്ച്ഡിആർ 10 സപ്പോർട്ടുള്ള ഇഫാൽക്കാൻ കെ 61 4കെ ടിവി അവതരിപ്പിച്ചു: ഇന്ത്യയിലെ വില, സവിശേഷതകൾ

ഇഫാൽക്കാൻ കെ 61 4കെ ടിവി മോഡലുകൾ ടിസിഎൽ സബ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് തുടങ്ങിയ വലുപ്പങ്ങളിൽ ലഭ്യമാണ്. സ്മാർട്ട് ടിവിയിൽ 4 കെ അപ്സ്കേലിംഗ്, ഡൈനാമിക് കളർ എൻഹാൻസ്മെന്റ്, മൈക്രോ ഡിമ്മിംഗ്, ഡോൾബി ഓഡിയോ തുടങ്ങിയ സവിശേഷതകളുണ്ട്. ഒരു സ്ലിം ഡിസൈനിൽ വരുന്ന ഇഫാൽക്കാൻ കെ 61 മോഡലുകൾ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്‌സിനും ബിഗ് ദീപാവലി സെയിലിനും മുന്നോടിയായി ഒക്ടോബറിൽ ടിവി ആദ്യമായി പ്രഖ്യാപിക്കുകയും ഇപ്പോൾ രാജ്യത്ത് റിലീസ് ചെയ്യുകയും ചെയ്തു.

എച്ച്ഡിആർ 10 സപ്പോർട്ടുള്ള ഇഫാൽക്കാൻ കെ 61 4കെ ടിവി അവതരിപ്പിച്ചു

ഇഫാൽക്കാൻ കെ 61: ഇന്ത്യയിൽ വില

ഇഫാൽക്കാൻ കെ 61 4കെ സ്മാർട്ട് ടിവി 43 ഇഞ്ച് മോഡലിന് 24,999 രൂപയാണ് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നത്. 50 ഇഞ്ച് വേരിയന്റിന് 30,499 രൂപയും, 55 ഇഞ്ച് മോഡലിന് 36,499 രൂപയുമാണ് വില വരുന്നത്. ഇഫാൽക്കാൻ കെ 61 സീരീസ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുമായി ലെനോവോ കെ 12, ലെനോവോ കെ 12 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഇഫാൽക്കാൻ കെ 61: സവിശേഷതകൾ

43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് സ്‌ക്രീൻ വലുപ്പങ്ങളിൽ ഇഫാൽക്കാൻ കെ 61 വരുന്നു. 4 കെ (3,840x2,160 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ഇത് ആൻഡ്രോയിഡ് ടിവി 9 പൈയിൽ പ്രവർത്തിക്കുന്നു. ഇത് 4 കെ അപ്സ്കേലിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലേയിലുടനീളം 1,296 മൈക്രോ ഡിമ്മിംഗ് സോണുകളും എച്ച്ഡിആർ 10 സപ്പോർട്ടും ഈ സ്മാർട്ട് ടിവിയിൽ നിങ്ങൾക്ക് ലഭിക്കുന്നു.

കൂടുതൽ വായിക്കുക: മോട്ടോ ജി സ്റ്റൈലസ് (2021) ആമസോൺ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തി: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

മൊത്തം 24W ഔട്ട്‌പുട്ടിനായി രണ്ട് 12W സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. ഇതിന് ഡോൾബി ഓഡിയോ സപ്പോർട്ടും ഉണ്ട്. ഒരു ആൻഡ്രോയിഡ് ടിവി ആയതിനാൽ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ എന്നിവ ഉൾപ്പെടെ ഗൂഗിൾ പ്ലേയിൽ 5,000+ ആപ്ലിക്കേഷനുകളിലേക്കുള്ള അക്‌സെസ്സും ലഭിക്കുന്നു. ലൈറ്റുകൾ, എസി, കൂടാതെ മറ്റു പല ഐഒടി ഡിവൈസുകളെയും നിയന്ത്രിക്കാനും ഇഫാൽക്കാൻ കെ 61 ഉപയോഗിക്കാം. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള 64 ബിറ്റ് ക്വാഡ് കോർ പ്രോസസറാണ് ടിവിയുടെ കരുത്ത്. നിങ്ങൾക്ക് 2.4GHz വൈ-ഫൈ കണക്റ്റിവിറ്റിയും ബ്ലൂടൂത്ത് സപ്പോർട്ടും ലഭിക്കും. ഇതിന് സ്ലിം ഫോം ഫാക്ടർ ഉള്ളതിനാൽ ചുമരിൽ സ്ഥാപിക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Features such as 4K upscaling, Dynamic Color Enhancement, micro dimming, Dolby Audio, and more come with the smart TV. On Flipkart, the iFFalcon K61 models are available and have a slim design that will complement all home configurations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X