Home
Gadgets

ഇനി വായുവിലൂടെയും ഫോണിൽ ചാർജ് കയറും; പുതിയ സാങ്കേതികവിദ്യയുമായി ഇൻഫിനിക്സ്

ഇലക്ട്രോണിക് ​ഗാഡ്ജറ്റ് മേഖലയിൽ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നീ രണ്ട് സാങ്കേതിക വിദ്യകൾ ആയിരിക്കും ഇൻഫിനിക്സ് പുതിയതായി പരിചയപ്പെടുത്തുക. വരാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ ആയിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക.

2024 ജനുവരിയിൽ ആണ് ഈ ഷോ നടക്കുന്നത്. നിലവിൽ ഇതിനായുള്ള പരീക്ഷണങ്ങൾ എല്ലാം ഇൻഫിനിക്സ് പൂർത്തിയാക്കി കഴിഞ്ഞു. കേബിളുകളുടെ സഹായമില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയർ ചാർജ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്.

ഇനി വായുവിലൂടെയും ഫോണിൽ ചാർജ് കയറും; ഇൻഫിനിക്സിന്റെ കണ്ടുപുടുത്തം

MOST READ: ലാവയുടെ യുവ 3പ്രോ എത്തി; 8,999 രൂപയ്ക്ക് 50 എംപി ക്യാമറയും ദിവസങ്ങളോളം നിൽക്കുന്ന ബാറ്ററി ലൈഫും

ചാർജറിന്റ 20 സെന്റീമിറ്റർ ചുറ്റളവിൽ ഉപകരണം വെച്ചാൽ ആയിരിക്കും ഇത്തരത്തിൽ ചാർജ് കയറു. നേരത്തെ വയർലൈസ് ചാർജിങ് സംവിധാനം പുറത്തിറങ്ങിയിരുന്നെങ്കിലും കേബിൾ ഇല്ലാതെ ചാർജിങ് പാഡിൽ വെച്ചാണ് ഇതിൽ ഉപകരണങ്ങൾ ചാർജ് ചെയ്തിരുന്നത് എന്നാൽ ഇൻഫിനിക്സിന്റെ എയർ ചാർജിങ് സംവിധാനത്തിൽ ചാർജറിന്റെ സമീപം എവിടെ ഉപകരണം വെച്ചാലും ഇത് ചാർജ് ആകുന്നതായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്ന സാങ്കേതിക വിദ്യയും ഇൻഫിനിക്സ് പരിജയപ്പെടുത്തിയേക്കും

തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ആയിരിക്കും എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നത്. 40 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില അനുഭപ്പെടുന്ന പ്രദേശങ്ങളിൽ ആയിരിക്കും ഇത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത്. സ്മാർട്ട് ​ഗാഡ്ജറ്റുകളുടെ ഇടയിൽ വിപ്ലവകരമായ മാറ്റമായിരിക്കും ഇൻഫിനിക്സ് കണ്ടുപിടിച്ച പുതിയ സാങ്കേതിക വിദ്യയിലൂടെ ഉണ്ടാകാൻ‌ പോകുന്നത് എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇനി വായുവിലൂടെയും ഫോണിൽ ചാർജ് കയറും; ഇൻഫിനിക്സിന്റെ കണ്ടുപുടുത്തം

MOST READ: നിങ്ങളുടെ ബഡ്ജറ്റ് പറയു, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ഫോൺ തന്നെ ഞങ്ങൾ സജസ്റ്റ് ചെയ്യാം

മൾട്ടി-കോയിൽ മാഗ്നെറ്റിക് റെസൊണൻസ് ടെക്നോളജിയും ഒരു അഡാപ്റ്റീവ് അൽഗോരിതവും ഉപയോഗിച്ചാണ് ഈ ചാർജർ പ്രവർത്തിക്കുന്നത്. ചാർജിങ് കേബിളും ചാർജിങ് പൊസിഷനും ഇല്ലാത്തതിനാൽ സൗകര്യപ്രദമായി ഉപകരണങ്ങൾ ഉപയോ​ഗിച്ചുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. ​ചാർജ് കയറുമ്പോൾ തന്നെ സൗകര്യപ്രദമായി വീഡിയോ കാണുകയോ ​ഗെയിം ആസ്വദിക്കുകയോ എല്ലാം ചെയ്യാവുന്നതാണ്. അതേസമയം ചാർജറിന്റെ 20 സെന്റിമീറ്റർ ചുറ്റളവിൽ വെച്ചാൽ മാത്രമേ ഉപകരണം ചാർജ് ആകു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

ട്രാൻസ്മിറ്റ് കോയിലും സ്വീകരിക്കുന്ന കോയിലും 60 ഡിഗ്രി വരെ കോണിൽ ചരിഞ്ഞാലും ഇവ തമ്മിൽ പ്രവർത്തിക്കും എന്നും ഇൻഫിനിക്സ് പറയുന്നുണ്ട്. 7.5W വരെ ചാർജിങ് പവർ ആണ് ഈ സാങ്കേതിക വിദ്യയിൽ വാ​​​​ഗ്ദാനം ചെയ്യപ്പെടുന്നത്. ഉപയോക്താക്കളുടെയും ഉപകരണത്തിന്റെയും സുരക്ഷയ്ക്കായി എൻഡ് ടു എൻഡ് റെസൊണൻസ് ആൻഡ് ഓവർ വോൾട്ടേജ് പ്രൊട്ടക്ഷൻ (ഒവിപി) സർക്യൂട്ടും ഈ ഉപകരണത്തിൽ ഇൻഫിനിക്സ് സജ്ജീകരിച്ചിട്ടുണ്ട്.

അതേ സമയം താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം ഇനി നിങ്ങളുടെ സ്മാർട്ട് ​ഗാഡ്ജറ്റുകളുടെ ബാറ്ററിയിൽ ബാധിക്കാത്ത തരത്തിൽ ആയിരിക്കും ഇൻഫിനിക്സിന്റെ എക്‌സ്ട്രീം-ടെമ്പ് ബാറ്ററി സാങ്കേതിക വിദ്യ എത്തുക. ധാരാളം ലിഥിയം അയൺ ബാറ്ററികളിൽ കാലാവസ്ഥ പ്രശ്നങ്ങൾ തിരിച്ചടിയാകുന്നുണ്ട് എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് ഇൻഫിനിക്സ് പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്.

ബാറ്ററികളുടെ ഇലക്‌ട്രോഡുകളിൽ ബയോമിമെറ്റിക് ഇലക്‌ട്രോലൈറ്റും ഫ്യൂഷൻ സോളിഡ്-സ്റ്റേറ്റ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചതോടെയാണ് എക്‌സ്ട്രീം-ടെമ്പ് ബാറ്ററി തയ്യാറാക്കാൻ ഇൻഫിനിക്സിന് സാധിച്ചത്. നേരത്തെ സൂചിപ്പിച്ചത് പോലെ 40 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഈ ബാറ്ററികൾക്ക് സാധിക്കുന്നതായിരിക്കും. അതേ സമയം 2024 ജനുവരി രണ്ടാം ആഴ്ചയിൽ ആയിരിക്കും കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോ നടക്കുക. ഇൻഫിനിക്സിന് പുറമെ മറ്റ് കമ്പനികളും തങ്ങളുടെ പുതിയ സാങ്കേതിക വിദ്യകൾ ഇവിടെ പ്രദർശിപ്പിക്കും.

More from GizBot

Best Mobiles in India

English summary
The show is set to take place in January 2024. Currently, Infinix has completed all the trials for this. Infinix Air Charge is a wireless charging method that can charge smart devices without the help of cables. This is a method where the devices are charged by simply placing them near the charger without touching it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X