നിങ്ങളുടെ ബഡ്ജറ്റ് പറയു, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ഫോൺ തന്നെ ഞങ്ങൾ സജസ്റ്റ് ചെയ്യാം
2023 അവസാനിക്കാൻ പോകുകയാണ് ഇനി കേവലം 17 ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പുതിയ വർഷം പിറവിയെടുക്കും. ടെക് ലോകത്തെ സംബന്ധിച്ച് നിരവധി സ്മാർട്ട് ഫോണുകളും ഗാഡ്ജറ്റുകളും പുറത്തിറങ്ങിയ വർഷം കൂടിയാണിത്. ആദ്യ പാദത്തിൽ വിപണി മന്ദഗതിയിൽ ആയിരുന്നെങ്കിൽ പിന്നീട് വിപണിയിൽ വലിയ ഉയർച്ചയാണ് കാണാൻ സാധിച്ചത്.
നിരവധി മികച്ച ഫോണുകൾ ഈ വർഷം വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഏറ്റവും മികച്ച ഫോണുകൾ ഏതെല്ലാം ആയിരിക്കും എന്ന് പരിശോധിക്കാം. 10,000 രൂപയാണ് നിങ്ങളുടെ ബഡ്ജറ്റ് എങ്കിൽ ഈ വർഷം ഇറങ്ങിയതിൽ ഈ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന ഏറ്റവും മികച്ച ഫോൺ ഇൻഫിനിക്സിന്റെ സ്മാർട്ട് 8 എച്ച്ഡി ആണ്. വെറും 6,499 രൂപ മാത്രമാണ് ഈ ഫോണിന്റെ വില.

MOST READ: വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കണോ? ഇന്ധനം ലാഭിക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഈ ബഡ്ജറ്റിൽ ഇതിലും മികച്ച ഫോൺ നിങ്ങൾക്ക് ലഭിക്കില്ല. എച്ച്ഡി പ്ലസ് ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു ഫോണിന്റെ ക്യാമറ ഫീച്ചറുകൾ വിലയ്ക്കൊത്ത പെർഫോമൻസ് കാഴ്ച വെയ്ക്കുന്നതാണ്. 5,000mAh ബാറ്ററിയും ഫോണിന്റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. പുതിയ സ്മാർട്ട് ഫോൺ വാങ്ങാനായി 20,000 രൂപയോളം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ വൺപ്ലസിന്റെ നോർഡ് സിഇ 3 ലൈറ്റ് ഒരു മികച്ച ഓപ്ഷൻ ആയിരിക്കും. പോരായ്മകൾ ഉണ്ടെങ്കിലും ആകെമൊത്തം പരിശോധിക്കുമ്പോൾ ഇതൊരു മികച്ച ഫോൺ തന്നെയാണ്.
മികച്ച പ്രൊസസർ, ക്യാമറ ഫീച്ചറകുൾ ആഗ്രഹിച്ചാണ് നിങ്ങൾ പുതിയ ഫോൺ എടുക്കുന്നത് എങ്കിൽ നോർഡ് സിഇ 3 ലൈറ്റ് നിങ്ങൾക്ക് അനുയോജ്യം ആയിരിക്കില്ല. എന്നാൽ ഒരു ഫോൺ എന്ന നിലയിൽ ഓവറോൾ ഒരു സംതൃപ്തി ഈ ഫോൺ നിങ്ങൾക്ക് നൽകുന്നതായിരിക്കും. 30,000 രൂപയ്ക്ക് താഴെ ലഭിക്കുന്നതിൽ ഏറ്റവും മികച്ച ഫോൺ മോട്ടറോളയുടെ എഡ്ജ് 40 5ജി ആയിരിക്കും. 26,999 രൂപ ആണ് ഫ്ലിപ്പ്കാർട്ടിൽ ഈ ഫോണിന്റെ വില.

ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില നൽകേണ്ടത്. 144Hz റീഫ്രഷ് റെയ്റ്റുള്ള OLED ഡിസ്‌പ്ലേ, 4K വീഡിയോ റെക്കോർഡിംഗ്, മികച്ച വാട്ടർ പൊടി പ്രതിരോധം എന്നിവയെല്ലാം ഈ ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. അതേ സമയം 40,000 രൂപ വരെ നിങ്ങൾക്ക് ബഡ്ജറ്റ് ഉണ്ടെങ്കിൽ ഐക്യൂവിന്റെ നിയോ 7 പ്രോയും മികച്ച ഒരു ഓപ്ഷനാണ്. 35,000 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.
സ്‌നാപ്ഡ്രാഗൺ 8+ Gen 1 SoC ആണ് ഇതിന്റെ പ്രോസസർ. വൺപ്ലസിന്റെ 11ആർ ഈ വിഭാഗത്തിൽ കനത്ത മത്സരം നടത്തുമെങ്കിലും ചില കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് ഐക്യൂ നിയോ 7 പ്രോ തന്നെയാണ്. മികച്ച AMOLED ഡിസ്പ്ലേ, മികച്ച ക്യാമറ എന്നിവയെല്ലാം ഈ ഫോണിനെ മുൻപന്തിയിൽ എത്തിക്കുന്നു. 50,000 രൂപയ്ക്ക് താഴെയുള്ള മികച്ച സ്മാർട്ട് ഫോൺ പരിശോധിക്കുമ്പോൾ ഐക്യൂവിന്റെ തന്നെ 12 5ജിയാണ് മുന്നിട്ട് നിൽക്കുന്നത്.
Snapdragon 8 Gen 3 ആണ് ഈ ഫോണിനായി ഐക്യൂ ഒരുക്കിയിരിക്കുന്നത്. അടുത്തിടെയാണ് ഈ ഫോൺ ഐക്യൂ അവതരിപ്പിച്ചത്. നിലവിൽ ഈ ഫോണിന് 53,000 രൂപയാണ് വില എങ്കിലും എച്ച്ഡിഎഫ്സിയുടെ കാർഡ് ഉപയോഗിച്ച് 50,000 രൂപയിൽ താഴെ നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് 60,000 രൂപയോളം ബഡ്ജറ്റ് ഉണ്ടെങ്കിൽ ഈ ക്യാറ്റഗറിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോൺ ആയിരിക്കും വൺപ്ലസ് 11 5ജി.
ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇത്. പ്രീമിയം ഫീച്ചറുകൾ എല്ലാം തന്നെ ഈ ഫോൺ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റുള്ള കമ്പനികളുടെ പ്രീമിയം ഫോണുകൾക്ക് ഒരു ലക്ഷത്തിൽ അധികം ആയിരിക്കും വില. അതേ സമയം ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫോൾഡബിൾ ഫോണും വൺപ്ലസിന്റെ തന്നെ ആയിരിക്കും. സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾ മികച്ചു നിൽക്കുമെങ്കിലും വില വളരെ ഉയർന്നതാണ്.
ഇവിടെ വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സാംസങ്ങിന്റെ എസ് 23 അൾട്രയാണ്. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ വളരെ കേളി കേട്ടതാണ്. ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 15 സീരീസും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച് നിൽക്കുന്നവയാണ്.


Click it and Unblock the Notifications








