Home
News

വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കണോ? ഇന്ധനം ലാഭിക്കാൻ പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്പ്

പരിചയമില്ലാത്ത വഴിയിലൂടെ യാത്രപോകുമ്പോൾ നമ്മൾ എല്ലാവരും ഉപയോ​ഗിക്കുന്ന ഒരു ആപ്പ് ആയിരിക്കും ​ഗൂ​ഗിൾ മാപ്പ്. പണ്ട് കാലങ്ങളിൽ വഴിയിൽ കാണുന്നവരോട് വഴി ചോദിച്ചാണ് യാത്ര ചെയ്തിരുന്നതെങ്കിൽ ഇന്ന് അതിന്റെ ആവിശ്യമില്ല. പോകേണ്ട സ്ഥലം ഏതാണെന്ന് മാത്രം നൽകിയാൽ മതി ​ഗൂ​ഗിൾ മാപ്പ് നമ്മളെ ആ സ്ഥലത്ത് കൊണ്ട് എത്തിക്കുന്നതാണ്.

ചുമ്മാ യാത്ര ചെയ്യാൻ മാത്രമല്ല യാത്രയുമായി ബന്ധപ്പെട്ട് ഉപയോക്താക്കളെ സഹായിക്കാൻ മറ്റ് നിരവധി ഫീച്ചറുകളും ഇപ്പോൾ ​ഗൂ​ഗിൾ മാപ്പിലുണ്ട്. 2022 സെപ്റ്റംബർ മാസത്തിലാണ് ഒരു ഇന്ധന സേവിങ് ഫീച്ചർ ​ഗൂ​ഗിൾ മാപ്പ് അവതരിപ്പിച്ചത്. എന്നാൽ ഇവ ഇത്രയും നാൾ യുഎസ്, കാനഡ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ലഭ്യമായത്. ഇപ്പോൾ ഇതാ ഈ ഫീച്ചർ ഇന്ത്യയിലും എത്തിയിരിക്കുകയാണ്.

വാഹനത്തിലെ ഇന്ധനം ലാഭിക്കാൻ പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്പ്

MOST READ: റെഡ്മി നോട്ട് 13 സീരീസ് ജനുവരി ആദ്യമെത്തും; മിഡ് ബഡ്ജറ്റിൽ എസ് 23 അൾട്രയുടെ 200എംപി ക്യാമറ സ്വന്തമാക്കാം

എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. നിങ്ങൾ ഉപയോ​ഗിക്കുന്ന വാ​ഹനത്തിന്റെ എഞ്ചിന് അനുസൃതമായി ആയിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. ഒരു യാത്ര തുടങ്ങുമ്പോൾ ഈ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താനുള്ള വിവിധ വഴികൾ മാപ്പ് വിലയിരുത്തും. റോഡുകളുടെ അവസ്ഥയും ട്രാഫിക്ക് അവസ്ഥയും ഇവ പരിശോധിക്കും. ഇതിന് പുറമെ നിങ്ങളുടെ വാഹനത്തിൽ എന്ത് മാത്രം ഇന്ധനം ഉണ്ടെന്നും ഇവ പരിശോധിക്കും.

നിങ്ങളുടെ വേ​ഗതയും ഇന്ധനത്തിന്റെ അവളും കണക്കിലെടുത്ത് ഏത് വഴി പോയാൽ ആണ് കൂടുതൽ ഇന്ധനം ലാഭിക്കാൻ സാധിക്കുന്നത് എന്ന കാര്യവും ​ഗൂ​ഗിൾ മാപ്പ് പരിശോധിക്കും. നേരത്തെ ഏറ്റവും വേ​ഗം എത്താൻ സാധിക്കുന്ന വഴിക്ക് പ്രധാന്യം നൽകി ആയിരുന്നു ​ഗൂ​ഗിൾ മാപ്പ് വഴി കാണിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇന്ധനം ലാഭിക്കാൻ സാധിക്കുന്ന തരത്തിലുള്ള വഴികളും ഇവ പ്രത്യേകം കാണിക്കുന്നതായിരിക്കും. ഈ മാറ്റം ആണ് പുതിയ അപ്ഡേറ്റിലെ പ്രധാനപ്പെട്ട ഫീച്ചർ.

വാഹനത്തിലെ ഇന്ധനം ലാഭിക്കാൻ പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്പ്

MOST READ: എഐ ഫീച്ചറുള്ള മെറ്റയുടെ സ്മാർട്ട് ​ഗ്ലാസ്; ഇനിയാർക്കും യെന്തിരനിലെ ചിട്ടി റോബോട്ട് ആകാം

മാപ്പ് നിർദേശിക്കുന്ന വഴിയിൽ മാപ്പിന്റെ നിർദേശത്തിലുള്ള വേ​ഗതയിൽ വാ​ഹനം ഓടിച്ചാൽ നിങ്ങൾ ധാരാളമായി ഇന്ധനം സേവ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. ട്രാഫിക്ക് കുറഞ്ഞ മികച്ച വഴികൾ ആയിരിക്കും ഈ ഫീച്ചറിന്റെ കീഴിൽ ​ഗൂ​ഗിൾ മാപ്പ് ഉപയോക്താക്കൾക്ക് നിർദേശിക്കുക. ഈ ഫീച്ചർ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ പഴയ മാപ്പിലേക്ക് തന്നെ തിരിച്ചുപോകാനുള്ള സൗകര്യവും ​ഗൂ​ഗിൾ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിപ്പിക്കുന്നത് എന്ന് പരിശോധിക്കാം.

ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലെ ​ഗൂ​ഗിൾ മാപ്പിന്റെ ആപ്പ് ഓപ്പൺ ചെയ്യുക ശേഷം മുകളിൽ വലത് ഭാ​ഗത്ത് കാണുന്ന പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് സെറ്റിങ്ങ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ നാവി​ഗേഷൻ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഈ ഓപ്ഷനുള്ളിൽ റൂട്ട് ഓപ്ഷൻ എന്ന മറ്റൊരു വിഭാ​ഗം കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ നിന്ന് പ്രെഫർ-ഫ്യൂവൽ-എഫിഷന്റ് റൂട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ശേഷം നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിൻ ടൈപ്പ് നൽകാനുള്ള ഓപ്ഷനും പ്രത്യക്ഷപ്പെടുന്നതാണ്. പിന്നാലെ നിങ്ങൾക്ക് പോകാനുള്ള ലക്ഷ്യ സ്ഥാനം മാപ്പിൽ തിരയുക. ഇപ്പോൾ മാപ്പിന്റെ അടിയിൽ ഇടതുവശത്തായി ഡയറക്ഷൻ എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ബോട്ടം ബാർ സ്വൈപ് അപ്പ് ചെയ്ത് ഉയർത്തുക. ഇവിടെ നിങ്ങളുടെ വാഹനത്തിന് അനുയോജ്യമായ എഞ്ചിൻ ടൈപ്പ് നൽകുക. ശേഷം ഇത് കൺഫോം ചെയ്ത് ഡൺ ബട്ടൺ അമർത്തുക.

ഇത്രയും മാത്രം ചെയ്താൽ മതി പുതിയ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാകാൻ. ഇതിൽ എഞ്ചിൻ ടൈപ് തിരഞ്ഞെടുക്കുന്ന ഘട്ടമാണ് ഏറ്റവും പ്രധാനം. അതേസമയം ഇക്കാര്യങ്ങൾ ചെയ്യും മുമ്പ് നിങ്ങളുടെ ​ഗൂ​ഗിൾ മാപ്പ് അപ്ഡേറ്റ് ചെയ്ത പുതിയ പതിപ്പ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈ ഓപ്ഷൻ നിങ്ങൾക്ക് ഇപ്പോൾ ലഭ്യമാകുന്നില്ലെങ്കിൽ അധികം വൈകാതെ തന്നെ ഇത് ലഭ്യമാകുന്നതായിരിക്കും. കാരണം ഘട്ടം ഘട്ടമായി ആണ് ഈ ഫീച്ചർ ​ഗൂ​ഗിൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.

More from GizBot

Best Mobiles in India

English summary
This feature will work according to the engine of the vehicle you are using. When starting a journey, the map will evaluate different routes to reach this destination. They will check road conditions and traffic conditions. Apart from this, they will also check what kind of fuel is in your vehicle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X