എഐ ഫീച്ചറുള്ള മെറ്റയുടെ സ്മാർട്ട് ഗ്ലാസ്; ഇനിയാർക്കും യെന്തിരനിലെ ചിട്ടി റോബോട്ട് ആകാം
നിർമ്മാണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ വാർത്തകളിൽ ഇടം പിടിച്ച സ്മാർട്ട് ഗാഡ്ജറ്റ് ആയിരുന്നു മെറ്റയുടെ സ്മാർട്ട് ഗ്ലാസ്. പ്രമുഖ സൺഗ്ലാസ് ബ്രാൻഡായ റെയ്ബാനും ആയി ചേർന്നാണ് മെറ്റ തങ്ങളുടെ സ്മാർട്ട് ഗ്ലാസ് നിർമ്മിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പിന്തുണയോടെയാണ് മെറ്റ ഈ ഗ്ലാസ് തയ്യാറാക്കിയിരിക്കുന്നത്.
അതിനാൽ തന്നെ ധാരാളം നൂതന സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളും ഈ സ്മാർട്ട് ഗ്ലാസിൽ ഉണ്ടായിരിക്കുന്നതാണ്. നിലവിൽ ഈ സ്മാർട്ട് ഗ്ലാസിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ് അധികം വൈകാതെ തന്നെ ഈ ഗ്ലാസുകൾ വിപണിയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻറെ ഭാഗമായി പല പരീക്ഷണങ്ങളും മെറ്റ നടത്തുന്നുണ്ട്. ക്യാമറയും മൈക്രോഫോണും അടക്കമുള്ള നിരവധി സൗകര്യങ്ങൾ ഈ ഗ്ലാസിൽ ഉണ്ടായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: എസ്ബിഐ വ്യാജൻ രംഗത്ത്; കണ്ണൂരുകാരന്റെ 25,000രൂപ പോയി, വ്യാജന്മാരെ തിരിച്ചറിയാം
ഈ ഗ്ലാസ് വെച്ചതിന് ശേഷമുള്ള കാഴ്ചകളും കേൾവികളും വിശദീകരിക്കാൻ ഇതിലെ എഐ ഫീച്ചറുകൾ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. ചില ഹോളിവുഡ് ചിത്രങ്ങളിൽ കാണിക്കുന്ന സ്മാർട്ട് ഗ്ലാസുകൾക്ക് സമാനമായിരിക്കും മെറ്റയുടെ പുതിയ ഗ്ലാസ്. ഉദാഹരണത്തിന് നിങ്ങൾ ഈ ഗ്ലാസ് ഉപയോഗിച്ച് ഒരു വസ്തുവിലേക്ക് തന്നെ നോക്കുന്നു എന്ന് വിചാരിക്കുക. ഈ വസ്തുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എഐ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും.
മാത്രമല്ല വിവധ സ്ഥലങ്ങളിലെ ലാന്റ് മാർക്കുകൾ തിരിച്ചറിയാനും ഈ സ്മാർട്ട് ഗ്ലാസ് ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. നിങ്ങൾക്ക് ഒരു സ്ഥലത്ത് പോകേണ്ട ആവിശ്യം ഉണ്ടെങ്കിൽ ഇവിടത്തെ പ്രധാന ലാന്റ് മാർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഗ്ലാസ് തന്നെ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഇത്തരത്തിലാണ് ഈ ഗ്ലാസ് മെറ്റ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ സഹായത്താൽ കൃത്യമായി ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ എത്തിച്ചേരാൻ സാധിക്കുന്നതായിരിക്കും. ഗൂഗിൾ മാപ്പിലും ഇതിനായുള്ള സൗകര്യം ഉണ്ട്.

MOST READ: ഐഫോൺ 15 വെറും ട്രെയിലർ, കൂടുതൽ അപ്ഡേറ്റുമായി സിനിമ പിറകെ വരുന്നതേയുള്ളു
എന്നാൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ എപ്പോഴും ഫോൺ നോക്കിവേണം യാത്ര ചെയ്യാൻ. എന്നാൽ ഈ സ്മാർട്ട് ഗ്ലാസ് ഉപയോഗിക്കുമ്പോൾ സാധാരണ നമ്മൾ കാണുന്നത് പോലെ തന്നെയുള്ള കാഴ്ചയിലൂടെ ലാന്റ് മാർക്കും മറ്റ് വിവരങ്ങളും വിശദമായി അറിയാൻ സാധിക്കും. ഉപയോക്താക്കളുടെ കൈകൾ ഫ്രീ ആയിതന്നെ ഇരിക്കുന്നതായിരിക്കും. ഈ ഗ്ലാസ് ധരിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ വോയിസ് അസിസ്റ്റന്റിന്റെ സഹായത്താൽ ഈ സംശയങ്ങളെല്ലാം മാറ്റിയെടുക്കാനും സാധിക്കുന്നതാണ്.
ടെക്നോളജി രംഗത്ത് വലിയ വിപ്ലവം ഉണ്ടാക്കാൻ മെറ്റയുടെ ഈ സ്മാർട്ട് ഗ്ലാസിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ ഗ്ലാസിന്റെ എഐ ഫീച്ചറുകളുടെ സവിശേഷതകൾ വേണ്ട രീതീയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാനായി ചിലരിൽ പരീക്ഷണം നടത്തി കഴിഞ്ഞു. മികച്ച റിസൽട്ടാണ് ഈ പരീക്ഷണങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം മാത്രമേ മെറ്റ ഈ ഉത്പന്നം വിപണിയിൽ എത്തിക്കു എന്നാണ് അറിയാൻ സാധിക്കുന്നത്.
പുതിയ ഗ്ലാസിന്റെ ചില സവിശേഷതകൾ പങ്കുവെച്ചുകൊണ്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു ഷർട്ട് ഈ സ്മാർട്ട് ഗ്ലാസിന് അടുത്ത് ചേർത്ത് വെച്ചതിന് ശേഷം ഷർട്ടിന് യോജിക്കുന്ന പാന്റ് ഏതാണെന്നെന്ന് ചോദിക്കുന്ന വീഡിയോ ആണ് സക്കർബർഗ് പങ്കുവെച്ചത്. ശേഷം ഈ ഗ്ലാസ് ഷർട്ടിനെക്കുറിച്ച് ചെറിയ വിവരണം നടത്തുകയും ഈ ഷർട്ടുമായി മാച്ച് ചെയ്യുന്ന പാന്റുകൾ ഏതെല്ലാമാണെന്ന് നിർദേശിക്കുകയും ചെയ്യുന്നുണ്ട്.
മികച്ച പ്രതികരണം ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. എർലി ആക്‌സസ് പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഈ സ്മാർട്ട് ഗ്ലാസ് പരീക്ഷിക്കാനുള്ള അവസരം മെറ്റ നൽകും എന്ന് നേരത്തെ ഒരു ബ്ലോഗ് പോസ്റ്റിൽ മെറ്റ അറിയിച്ചിരുന്നു. ഇതിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ അനുഭവം മറ്റ് ഉപയോക്താക്കളായി പങ്കിടാനുള്ള അവസവും മെറ്റ ഒരുക്കുന്നതായിരിക്കും എന്നും ഈ ബ്ലോഗ് പോസ്റ്റിൽ മെറ്റ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications








