Home
News

ഐഫോൺ 15 വെറും ട്രെയിലർ, കൂടുതൽ അപ്ഡേറ്റുമായി സിനിമ പിറകെ വരുന്നതേയുള്ളു

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ആണ് ആപ്പിൾ ഐഫോൺ‌ 15 സീരീസ് ഫോണുകൾ വിപണിയിൽ എത്തിച്ചത്. എല്ലാ ഐഫോണുകൾക്കും ലഭിക്കുന്നത് പോലെ വളരെ മികച്ച വരവേൽപ് ആയിരുന്നു ഈ ഫോണുകൾക്കും ലഭിച്ചത്. ആദ്യമായി ആക്ഷൻ ബട്ടൺ, ടൈറ്റാനിയം ഫ്രെയിം എന്നിവ ലഭിച്ച ഫോണുകൾ ആയിരുന്നു ഇതിലെ പ്രോ മോഡലുകൾ.

ഇവ സ്വന്തമാക്കിയ ഉപയോക്താക്കളും സന്തുഷ്ടരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ആപ്പിൾ പുറത്തിറക്കിയത്. സാംസങ് എസ് 23 അൾട്രയ്ക്ക് എതിരാളി എന്ന പോലെ ആയിരുന്നു ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ് പുറത്തിറക്കിയത്. സാംസങ്ങിന്റെ ഫോണിനെതിരെ മികച്ച മത്സരം കാഴ്ച വെയ്ക്കാനും ഈ ഫോണുകൾക്ക് സാധിച്ചു.

ഐഫോൺ 15 വെറും ട്രെയിലർ, കൂടുതൽ അപ്ഡേറ്റുമായി സിനിമ പിറകെ വരും

MOST READ: ഗാലക്സി ടാബ് എസ് 8ന്റെ 4000 രൂപയുടെ ഡിസ്‌കൗണ്ട് 11000 ആയി ഉയർത്താം; ഇക്കാര്യം ചെയ്യുക

ഇപ്പോഴിതാ ജനുവരി മാസത്തിൽ സാംസങ്ങിന്റെ ​ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഐഫോൺ 16 എന്ന് പുറത്തിറങ്ങും എന്ന ചോദ്യവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ആപ്പിൾ ആരാധകർ. ഈ ഫോൺ 2014 സെപ്റ്റംബർ മാസത്തിൽ ആയിരിക്കും ആപ്പിൾ പുറത്തിറക്കുക. ഐഫോൺ 15ൽ നിന്ന് ധാരാളം മാറ്റങ്ങളുമായിട്ടായിരിക്കും ഐഫോൺ 16 സീരീസ് ഫോണുകളെ ആപ്പിൾ അവതരിപ്പിക്കുക. പിൻ​ഗാമിയെ അപേക്ഷിച്ച് എന്തെല്ലാം മാറ്റങ്ങൾ പുതിയ ഫോണിൽ ഉണ്ടാകും?

ഈ ചോദ്യത്തിന് ഉത്തരവുമായി നിരവധി ചോർച്ചാ റിപ്പോർട്ടുകളും പുറത്തിറങ്ങുന്നുണ്ട് ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. പുതിയ ഐഫോണിന്റെ പ്രോ മോഡലുകളുടെ സ്ക്രീൻ വലുപ്പം വർധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട് എന്നാണ് ഇതിൽ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 16 പ്രോ, 16 പ്രോ മാക്സ് എന്നീ മോഡലുകളുടെ സ്ക്രീൻ വലുപ്പം യഥാക്രമം 6.23 ഇഞ്ച്, 6.85 ഇഞ്ച് എന്നിങ്ങനെയാക്കി ഉയർത്തും എന്നാണ് സൂചന. ഉപയോക്താക്കളുടെ ദൃശ്യാനുഭവം ഉയർത്താൻ ഇത് സഹായിച്ചേക്കാം.

ഐഫോൺ 15 വെറും ട്രെയിലർ, കൂടുതൽ അപ്ഡേറ്റുമായി സിനിമ പിറകെ വരും

MOST READ: സ്മാർട്ട്ഫോണുകൾക്ക് 17,000 രൂപ വരെ ഡിസ്കൗണ്ട്, വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ ആരംഭിച്ചു

പുതിയ ഫോണിൽ ആപ്പിൾ വരുത്താൻ പദ്ധതിയിട്ടിരിക്കുന്ന മറ്റൊരു മാറ്റം ക്യാമറയിലാണ്. ഐഫോൺ 16ന്റെ പ്രോ മോഡലുകളിൽ ആപ്പിൾ പെരിസ്കോപ് ലെൻസ് നൽകിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇറങ്ങിയ ഫോണുകളിൽ ഐഫോൺ 15 പ്രോ മാക്സിന് മാത്രമാണ് ആപ്പിൾ പെരിസ്കോപ് ലെൻസ് നൽകിയത്. എന്നിരുന്നാലും ഐഫോൺ 16 പ്രോ മാക്സിൽ നൽകുന്ന ലെൻസിൽ ഫോക്കൽ ലെങ്ത്, ഒപ്റ്റിക്കൽ സൂം എല്ലാം മികച്ച നിൽക്കും.

ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന മറ്റൊരു ഫീച്ചറാണ് ഒരു എക്സ്ട്രാ കപ്പാസിറ്റീവ് ബട്ടൺ. ഐഫോൺ 16ന്റെ പ്രോ മോഡലുകളിൽ ആയിരിക്കും ഇവ സ്ഥാനം പിടിയ്ക്കുക. പവർ ബട്ടണിന് താഴെ ആയിരിക്കും ആപ്പിൾ കപ്പാസിറ്റീവ് ബട്ടൺ നൽകുക. പുതിയ സീരീസിലെ എല്ലാ ഫോണുകൾക്കും ആപ്പിൾ ആക്ഷൻ ബട്ടൺ നൽകാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ ചിപ്സെറ്റ് ആയിരിക്കും ഐഫോൺ 16ലെ മറ്റൊരു മാറ്റം.

ഏറ്റവും പുതിയ A18 പ്രോ ചിപ്‌സെറ്റുകൾ ആയിരിക്കും ഐഫോൺ 16ന് ആപ്പിൾ നൽകുക. സ്റ്റാൻഡേർഡ് മോഡലുകൾക്ക് A18 ചിപ്പും പ്രോ മോഡലുകൾക്ക് A18 പ്രോ ചിപ്പും നൽകാൻ ആണ് സാധ്യത. പ്രോ മോഡലുകളുടെ പെർഫോമൻസ് വർധിപ്പിക്കാൻ ഈ ചിപ്പുകൾ സഹായിക്കുന്നതായിരിക്കും. ബാറ്ററിയുടെ കാര്യത്തിലും ശ്രദ്ധേയമായ മാറ്റം വരുത്താൻ ആപ്പിൾ ശ്രമിക്കുന്നതായിരിക്കും. ഐഫോണുകൾക്ക് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നത് ബാറ്ററിയുടെ കാര്യത്തിലാണ്.

ഈ പ്രശ്നം പരിഹരിക്കാനായി ഐഫോൺ 16 പ്രോ മോഡലുകൾക്ക് സ്റ്റാക്ക് ചെയ്ത ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കും എന്നാണ് ചില റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്. ഫോണിന്റെ ബാറ്ററി ലൈഫ് ഉയർത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നതായിരിക്കും. ഇതിനെല്ലാം പുറമെ പുതിയ സീരീസിലെ ടോപ് എൻഡ് മോഡൽ ആയി ഐഫോൺ 16 അൾട്ര എന്ന ഒരു പുതിയ ഫോണും ആപ്പിൾ പുതിയതായി പുറത്തിറക്കാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
It is expected that Apple may provide a periscope lens in the Pro models of the iPhone 16. Among the phones released this year, only the iPhone 15 Pro Max has been given a periscope lens by Apple. However, the focal length and optical zoom of the iPhone 16 Pro Max lens are better.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X